kz´wteJI³
പട്ന: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ജഗന്നാഥ് മിശ്ര (82) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ജന്മനാടായ ബലുവാബസാറില് നടന്നു. 1975-77, 1980-83, 1989-90 എന്നിങ്ങനെ 3 തവണ ബിഹാറില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു മിശ്ര. ബിഹാറിലെ ഒടുവിലത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് മിശ്ര ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായാണു രാഷ്ട്രീയത്തില്‍ പടവുകള്‍ കയറിയത്.1995 ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി.
ഇന്ദിരാഗാന്ധിയുടെ മരണശേഷം കോണ്‍ഗ്രസ് നേതൃത്വവുമായി രസത്തിലായിരുന്നില്ല മിശ്ര. പാര്‍ട്ടി തീരുമാനം ലംഘിച്ചതിന് 1997ല്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരി പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ബിജെപി അംഗം നിതീഷ് മിശ്ര ഉള്‍പ്പെടെ 4 മക്കളുണ്ട്. ബിഹാറില്‍ രണ്ടു പതിറ്റാണ്ടോളം കോണ്‍ഗ്രസിനെ നയിച്ച മിശ്രയ്ക്ക് വി.പി.സിങ് നേതൃത്വം നല്കിയ മണ്ഡല് രംഗത്തിലാണു കാലിടറിയത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്വന്തം പാര്‍ട്ടി രൂപീകരിച്ചെങ്കിലും വൈകാതെ എന്‍സിപിയില്‍ ലയിച്ചു. 2005 മുതല്‍ നിതീഷ് കുമാറിനൊപ്പം ജനതാദള്‍ (യു) വില്‍ പ്രവര്‍ത്തിക്കുന്നു. സഹോദരനും കേന്ദ്രമന്ത്രിയുമായ ലളിത് നാരായണ്‍ മിശ്ര സമസ്തിപുര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണു ജഗന്നാഥ് മിശ്ര നേതൃനിരയിലെത്തുന്നത്. അന്നത്തെ സ്ഫോടനത്തില്‍ ജഗന്നാഥ മിശ്രയ്ക്കും പരുക്കേറ്റിരുന്നു. കാലിത്തീറ്റ കുംഭകോണ കേസുകളില്‍പെട്ട ജഗന്നാഥ് മിശ്രയ്ക്ക് ആദ്യ കേസില്‍ 2013 ല്‍ 4 വര്‍ഷവും മറ്റൊരു കേസില്‍ 2018ല്‍ 5 വര്‍ഷം തടവുശിക്ഷ ലഭിച്ചിരുന്നു. ജാമ്യത്തിലായിരിക്കെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam