1 GBP = 93.40 INR                       

BREAKING NEWS

ഖയ്യാമിന്റെ വിയോഗത്തില്‍ അനുശോജനം രേഖപ്പെടുത്തി പ്രധാനമന്ത്രി അടങ്ങുന്ന പ്രമുഖര്‍; വിഖ്യാത സംഗീത സംവിധായകന്റെ അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍; ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ ഈണങ്ങളിലൂടെ ബോളിവുഡിന് പുതിയ മാനം നല്‍കിയ പ്രതിഭയക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ചലച്ചിത്ര ലോകം; 'കഭി കഭി മേരെ ദില്‍ മേം' എന്ന കാലത്തിനെ അതിജീവിക്കുന്ന ക്ലാസിക്ക് നല്‍കിയ ഖയ്യാം ഇനി എന്നും ഓര്‍മ്മകളില്‍

Britishmalayali
kz´wteJI³

മുംബൈ: വിഖ്യാത സംഗീത സംവിധായകന്‍ മുഹമ്മദ് സാഹുര്‍ ഖയാമിന്റെ വിയോഗത്തില്‍(92) അനുശോജനം രേഖപ്പെടുത്തി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍. ഖയ്യാമും അദ്ദേഹത്തിന്റെ സംഗീതവും എന്നും ഓര്‍ക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു. വളര്‍ന്നു വരുന്ന പല യുവകലാകരര്‍ക്കും അദ്ദേഹം ഒരു പ്രചോദനമായിരിക്കുമെന്നും  വിയോഗം ഉണ്ടാക്കുന്നത് വലിയ ദുഃഖമാണെന്നും പ്രധാനമന്ത്രി. ഖയ്യാമിന്റെ വിയോഗം ഉണ്ടാക്കുന്ന കനത്ത ആഘാതമാണെന്ന് ലതാ മങ്കേഷ്‌കറും പ്രതികരിച്ചു. ഇവരെക്കൂടാതെ ചലച്ചിത്ര ലോത്ത് നിന്നും സംഗീത ആരാധകരുമായി നിരവധിപേരാണ് വിഖ്യാത കലാകരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

സുജയ് ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളാലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ജൂലൈ 28 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഭി കഭി, ഉംറാവു ജാന്‍ തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനായിരുന്നു. പത്മഭൂഷണ്‍, സംഗീത നാടക അക്കാഡമി പുരസ്‌കാരങ്ങള്‍ നേടി. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ഖയാം 17-ാം വയസില്‍ സംഗീത ലോകത്തെത്തി. ഉംറാവു ജാനിലൂടെ ബോളിവുഡില്‍ സ്ഥിര സാന്നിധ്യമായി. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ്. ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി 500,000 രൂപ സംഭാവന ചെയ്യാന്‍ ഖയാമിനായിരുന്നു.

1961 ല്‍ ഷോലാ ഔര്‍ ഖബ്നം എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഉംറാവോ ജാനിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായി. ഉംറാവോ ജാന്‍, കഭി കഭി തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു. 2007 ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ അദ്ദേഹത്തെ 2011 ല്‍ രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു.

ഖയ്യാമിന്റെ ഗാനങ്ങളാണ് ആശാ ഭോസ്ലെ എന്ന ഗായികയെ ഹിന്ദി സിനിമയില്‍ ശ്രദ്ധേയയാക്കിയതെന്നു പറയാം. 1981-ല്‍ പുറത്തിറങ്ങിയ മുസഫര്‍ അലിയുടെ 'ഉംറാവോ ജാന്‍' എന്ന ചിത്രത്തില്‍ ഖയ്യാം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ആശാ ഭോസ്ലെ എന്ന ഗായികയെ കൂടി ഹിന്ദി സിനിമയില്‍ ശ്രദ്ധേയയാക്കി. ആ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ആശയ്ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു.

പഹാഠി, ദര്‍ഭാര്‍ രാഗങ്ങളോടാണ് ഖയ്യാം സംഗീത സംവിധാനത്തില്‍ കൂടുതല്‍ താല്‍പര്യം കാട്ടിയത്. അതില്‍ ഏറെയും ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് പഹാഠിയിലും. നാലു പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ഗാനസപര്യയില്‍ അന്‍പതില്‍ താഴെ ചിത്രങ്ങള്‍ക്ക് മാത്രമാണ് ഖയ്യാം സംഗീതം നല്‍കിയത്. എന്നാല്‍ ആ പ്രതിഭയുടെ തിളക്കം ആ ഗാനങ്ങളെ അവിസ്മരണീയങ്ങളാക്കി. ചലച്ചിത്ര ഗാനരംഗത്ത് നിന്ന് പില്‍ക്കാലത്ത് മാറി നിന്ന ഖയ്യാം ഇരുന്നൂറോളം ആല്‍ബങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു.

ഖയ്യാമിന്റെ ഭാര്യ ജഗ്ജിത് കൗര്‍, മുന്‍പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങിന്റെ സഹപാഠി കൂടിയാണ്. 1961 -ല്‍ ഒരു സംഗീത പരിപാടിയില്‍ വച്ചാണ് ഖയ്യാം ഭാവി വധുവും ഗായികയുമായ ജഗ്ജിത് കൗറിനെ കണ്ടുമുട്ടുന്നത്. അന്ന് അവരുടെ സ്വരമാധുരിയില്‍ അനുരക്തനായ ഖയ്യാം അവരെ ആദ്യം തന്റെ 'ഷോലാ ഔര്‍ ശബ്നം' എന്ന ചിത്രത്തിലേക്കും പിന്നീട് ജീവിതത്തിലേക്കും ക്ഷണിച്ചു. ആ സിനിമയില്‍ അവര്‍ പാടിയ 'തും അപ്നാ രന്‍ജോ ഗം.. ' എന്നുതുടങ്ങുന്ന ഗാനം ഹിന്ദി ചലച്ചിത്രഗാന പ്രേമികള്‍ക്കിടയില്‍ അനശ്വരമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category