1 GBP = 97.40 INR                       

BREAKING NEWS

അംഗത്വ കാമ്പൈന്‍ നാളെ അവസാനിക്കാനിരിക്കെ ലക്ഷ്യം നേടാനാവാതെ കേരളത്തിലെ ബിജെപി നേതൃത്വം; 25 ലക്ഷം എങ്കിലും ആക്കി ഉയര്‍ത്തിയില്ലെങ്കില്‍ കേന്ദ്ര നേതൃത്വത്തിന്റെ ശകാരം കേള്‍ക്കേണ്ടി വരും; സര്‍വ്വ പോഷക സംഘടനകളും രംഗത്തുണ്ടെങ്കിലും അംഗത്വ കാമ്പൈന് മെല്ലപ്പോക്ക്; ശ്രീധരന്‍ പിള്ള നേരിടുന്ന വലിയ പ്രതിസന്ധി ഇങ്ങനെ

Britishmalayali
kz´wteJI³

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നേരിടുന്നത് വമ്പന്‍ പ്രതിസന്ധി. ബിജെപിയുടെ അംഗത്വ കാമ്പൈന്‍ ലക്ഷ്യത്തിലെത്താത്തതാണ് ഇതിന് കാരണം. നിലവില്‍ 15 ലക്ഷം അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഇത് ഇരട്ടിയാക്കാനാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ മൊത്തം അംഗങ്ങള്‍ 25 ലക്ഷം പോലുമായില്ലെന്നതാണ് വസ്തുത. ഇതു സംഭവിച്ചാല്‍ കേന്ദ്ര നേതൃത്വത്തിന്റെ ശാസന ശ്രീധരന്‍ പിള്ളയെ തേടിയെത്തും. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റുകയും ചെയ്യും. ബിജെപിക്ക് അനുകൂലമായി ലോക്സഭയിലേക്ക് വോട്ട് ചെയ്ത മുഴുവന്‍ പേരെയും അംഗങ്ങളാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇത് നടപ്പാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല.

നിലവില്‍ 15 ലക്ഷം അംഗങ്ങളാണ് ബിജെപി.യില്‍ ഉള്ളത്. അതില്‍ 20 ശതമാനം വര്‍ധന വരുത്തിയാല്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കും. അംഗത്വം കാല്‍ക്കോടിയെങ്കിലും ആക്കിയാലും നാണക്കേട് ഒഴിവാക്കാം. ഇതിന് കഴിയുമോ എന്ന സംശയവും ഉണ്ട്. വി മുരളീധരനും പികെ കൃഷ്ണദാസുമാണ് കേരളത്തിലെ പ്രബല ഗ്രൂപ്പുകളുടെ നേതാക്കള്‍. പി എസ് ശ്രീധരന്‍ പിള്ള ഈ രണ്ട് ഗ്രൂപ്പിനും പുറത്തുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഗ്രൂപ്പുകളുടെ പിന്തുണ ശ്രീധരന്‍ പിള്ളയ്ക്ക് ലഭിക്കുന്നുമുണ്ട്. നേരത്തെ വിവാദം കത്തിയപ്പോള്‍ കേന്ദ്ര നേതൃത്വം ലക്ഷ്യങ്ങളൊന്നും മുന്നോട്ട് വച്ചിട്ടില്ലെന്നായിരുന്നു പിള്ള പറഞ്ഞത്. അഞ്ച് ലക്ഷം പുതിയ അംഗങ്ങളെന്നത് വലിയ നേട്ടമാണെന്നും പറഞ്ഞു. എന്നാല്‍ അഞ്ച് ലക്ഷം കൊണ്ട് കേന്ദ്ര നേതൃത്വം തൃപ്തരാകില്ലെന്നാണ് സൂചന.

പോഷക സംഘടനകളായ യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും കര്‍ഷക മോര്‍ച്ചയും ന്യൂനപക്ഷ മോര്‍ച്ചയുമെല്ലാം സ്വന്തം നിലയില്‍ ആളുകളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. യുവാക്കള്‍ക്കായി കോളേജ് കാമ്പസിനു പുറത്ത് ബുത്തുകള്‍ കെട്ടിയാണ് അംഗത്വ ക്യാമ്പയിന്‍ നടക്കുന്നത്. എന്നാല്‍ അംഗത്വം പ്രതീക്ഷിച്ച പോലെ ഉയരുന്നില്ല. അംഗത്വം ഇക്കുറി 25 ലക്ഷത്തിനു മുകളിലാക്കാനാണ് ഇപ്പോള്‍ ബിജെപി നേതൃത്തിന്റെ ശ്രമം. 30 ലക്ഷമാണ് പ്രഖ്യാപിച്ചതെങ്കിലും അതിലേക്ക് എത്താന്‍ കഴിയില്ലെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ബിജെപി.ക്ക് അനുകൂലമായി വോട്ട് ചെയ്തവരെ മുഴുവന്‍ പാര്‍ട്ടി അംഗങ്ങളാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് നേതാക്കള്‍തന്നെ പറയുന്നത്. ഇത്തരം ന്യായങ്ങളൊന്നും കേന്ദ്ര നേതൃത്വം അംഗീകരിക്കാന്‍ വഴയില്ല. അതുകൊണ്ട് തന്നെ നടപടികള്‍ക്കും സാധ്യതയുണ്ട്.

മുമ്പ് മിസ്ഡ് കോളടിപ്പിച്ച് മെമ്പറാക്കാന്‍ കഴിയുമെങ്കില്‍ ഇപ്പോള്‍ അത് പറ്റില്ല. അംഗങ്ങളുടെ ഫോട്ടോ സഹിതം വേണം അപേക്ഷിക്കാന്‍. ഒരു ഫോണില്‍നിന്ന് ഒരാളുടെ ചിത്രം മാത്രമെ അയയ്ക്കാന്‍ സാധിക്കുകയുള്ളു. ഒന്നിച്ചുള്ള വലിയ പ്രയത്നം ഉണ്ടെങ്കില്‍ മാത്രമെ അംഗത്വ വിതരണം ഉദ്ദേശിച്ച നിലയിലേക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളു. അപേക്ഷാ ഫോറത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് പിന്നീട് ഓണ്‍ലൈനാക്കുന്ന സംവിധാനവും നടപ്പാക്കുന്നുണ്ട്. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈന്ദവ സമൂഹങ്ങള്‍ക്കിടയില്‍ ഉണ്ടായ സ്വീകാര്യത മുതലാക്കാനാണ് പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അതേസമയം ന്യൂനപക്ഷങ്ങള്‍ ഇല്ലാതെ കേരളത്തില്‍ ഒരു മാറ്റവുമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം നിര്‍ദ്ദേശവും നല്‍കി.

അതിനാല്‍, പ്രത്യേക ചടങ്ങുകള്‍ തന്നെ സംഘടിപ്പിച്ചാണ് ന്യൂനപക്ഷത്തുനിന്നുള്ള പ്രമുഖരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കവും എങ്ങുമെത്തിയില്ല. 21-ന് അംഗത്വ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും നീട്ടേണ്ടി വരും. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ചുമതലക്കാരുടെയും യോഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ബിജെപി.യില്‍ സംഘടനാ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളും സജീവമാണ്. സെപ്റ്റംബര്‍ 11 മുതല്‍ 30 വരെ ബൂത്ത്തല തിരഞ്ഞെടുപ്പുകളും ഒക്ടോബറില്‍ മണ്ഡലം തിരഞ്ഞെടുപ്പുകളും നവംബറില്‍ ജില്ല-സംസ്ഥാന തിരഞ്ഞെടുപ്പുകളും നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

നേരത്തെ കേരളത്തിലെ ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വന്‍ വിജയമെന്ന് ശ്രീധരന്‍ പിള്ള മറുനാടനോട് പറഞ്ഞിരുന്നു. പുതുതായി അംഗങ്ങളെ ചേര്‍ക്കാനുള്ള ബിജെപി ക്യാമ്പയിന് കേരളത്തില്‍ വന്‍ തിരിച്ചടി എന്ന മാധ്യമ വാര്‍ത്തകളെക്കുറിച്ച് മറുനാടനോട് പ്രതികരിക്കുകയായിരുന്നു അന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍. അഞ്ചു ലക്ഷം മെമ്പര്‍ഷിപ്പ് പുതുതായി വന്നു എന്ന് വരുമ്പോള്‍ തന്നെ അംഗത്വ പ്രചാരണം വന്‍ വിജയമാണ്. ഇത് ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് തന്നെ അപ്പുറവുമാണ്. ടാര്‍ജറ്റ് ഞങ്ങള്‍ പൂര്‍ത്തിയാക്കും. അണികളെ ആവേശഭരിതമാക്കുന്ന സമീപനം തന്നെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കാര്യത്തിലും ഞങ്ങള്‍ നടത്തിയത്. ഞങ്ങള്‍ക്ക് എപ്പോഴും ഒരു കണക്കുണ്ടാകും. ആ കണക്കുകള്‍ക്ക് അടുത്ത് വരുന്നുണ്ടോ എന്നാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. മെമ്പര്‍ഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ടു ഒരു നിര്‍ദ്ദേശവും കേന്ദ്രത്തില്‍ നിന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിനു ലഭിച്ചിട്ടില്ല. ഈ കാര്യത്തില്‍ ഒരു തരത്തിലുമുള്ള ഇടപെടല്‍ വന്നിട്ടില്ലെന്നും പിള്ള പറഞ്ഞിരുന്നു.

മെമ്പര്‍ഷിപ്പ് ക്യാമ്പയിനോടു ജനങ്ങള്‍ നല്ല രീതിയിലുള്ള പ്രതികരണമാണ് നടത്തിയത്. അഞ്ചു ലക്ഷം മെമ്പര്‍ഷിപ്പ് പുതുതായി വന്നു എന്നത് തന്നെ അതിനുള്ള തെളിവാണ്. ഇനിയും ധാരാളം സമയം കിടക്കുകയുമാണ്. 15 ലക്ഷം പേരെ പുതുതായി ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ബിജെപി കേരളത്തില്‍ നടത്തിയ അംഗത്വ പ്രചാരണത്തിനു വന്‍ തിരിച്ചടി നേരിട്ടു എന്നും പുതുതായി 5 ലക്ഷം അംഗങ്ങളെ മാത്രമേ കേരളത്തില്‍ ബിജെപിക്ക് ലഭിച്ചുള്ളൂ എന്നാണ് വാര്‍ത്തകള്‍ വന്നത്. കേരളത്തില്‍ ദൃശ്യമാകുന്നത് ബിജെപി മുന്നേറ്റം തന്നെയാണ് എന്നാണ് വാര്‍ത്തകളില്‍ വന്നത്. അംഗത്വ വിതരണത്തില്‍ പാളിച്ചകള്‍ വരുകയോ തിരിച്ചടി നേരിടുകയോ ചെയ്തിട്ടില്ല-ശ്രീധരന്‍ പിള്ള പറഞ്ഞു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആദ്യ ഘട്ടം ആകുന്നതേയുള്ളൂ. ഇനിയും മെമ്പര്‍ഷിപ്പ് ക്യാമ്പയിന് സമയമുണ്ട്. ഇപ്പോള്‍ പറയുന്നു അഞ്ച് ലക്ഷം മെമ്പര്‍ഷിപ്പ് ലഭിച്ചു എന്ന്. അത് തന്നെ വളരെ കൂടുതല്ലല്ലേ. ഇനിയും ക്യാമ്പയിന് സമയവുമുണ്ട്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തിയപ്പോള്‍ ഇരുപത് ശതമാനം അധികം മെമ്പര്‍ഷിപ്പ് ലഭിച്ചു കഴിഞ്ഞുവെന്നാണ് ബിജെപി വിലയിരുത്തല്‍. ഇപ്പോള്‍ കേരളത്തിലെ വെള്ളപ്പൊക്കം, മഴ കാരണം അംഗത്വ വിതരണം നീട്ടിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ വന്ന വാര്‍ത്തകള്‍ അതുകൊണ്ട് തന്നെ ശരിയുമല്ല-ശ്രീധരന്‍ പിള്ള പറയുന്നു.

അതേസമയം ജൂലൈ 6 മുതല്‍ കേരളത്തില്‍ നടത്തിയ അംഗത്വ പ്രചാരണത്തിലൂടെ നേടിയത് 5 ലക്ഷം അംഗങ്ങളെ മാത്രമെന്നാണ് പുറത്തു വന്ന കണക്കുകള്‍. കൂടുതല്‍ പുതിയ അംഗങ്ങളെ ചേര്‍ത്തതു തിരുവനന്തപുരം ജില്ലയിലാണെന്നാണ് പുറത്തു വന്ന കണക്കുകള്‍ പറയുന്നത്. 50,000 പേര്‍ തിരുവനന്തപുരത്ത് പുതുതായി എത്തിയപ്പോള്‍ മലയോര ജില്ലകളില്‍ കുറവ് അംഗങ്ങള്‍ മാത്രമാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇടുക്കി, വയനാട് ജില്ലകളില്‍ 10,000 പേര്‍ വീതമാണ് അംഗത്വത്തിലേക്ക് എത്തിയത്. എറണാകുളം ജില്ലയില്‍ 17,000 പേര്‍ മാത്രമേ പുതിയ അംഗങ്ങളായി ചേര്‍ക്കാനായുള്ളൂ എന്നാണ് കണക്കുകള്‍ പറയുന്നത്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category