1 GBP = 97.40 INR                       

BREAKING NEWS

ലീവെടുക്കാതെയും ഡിപ്പാര്‍ട്ടുമെന്റില്‍ അറിയിക്കാതെയും പൂണെയില്‍ എല്‍എല്‍ബി പഠനം; കള്ള ഒപ്പിട്ട് ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയതോടെ പിടിയിലായി; തെറ്റു സമ്മതിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് പിഎസ്സിയും; ഡെന്റല്‍ കോളേജിലെ പഴയ നൈറ്റ് വാച്ച്മാനെ ഇനി ഡെപ്യൂട്ടി സെക്രട്ടറിയാക്കും; ജേക്കബ് തോമസിനെ പുറത്തു നിര്‍ത്തുന്ന പിണറായി ഗിരീഷ് കുമാറിന് നല്‍കുന്നത് നവോത്ഥാനം: സെക്രട്ടറിയേറ്റിലെ 'ഒരു മിടുമിടുക്കന്‍ നേതാവിന്റെ' വളര്‍ച്ചയുടെ കഥ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നിയമ വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് നിയമന അട്ടിമറിക്കു പിന്നാലെ, വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രശ്നത്തില്‍ പിരിച്ചുവിടാന്‍ പിഎസ്സി ശുപാര്‍ശ ചെയ്തയാളെ ഡപ്യൂട്ടി സെക്രട്ടറിയാക്കാന്‍ നീക്കം. ഇതാണ് യഥാര്‍ത്ഥ നവോത്ഥാനം. പുണെയിലെ ഭാരതീയ വിദ്യാപീഠം ഡീംഡ് യൂണിവേഴ്സിറ്റിയില്‍നിന്നു നിയമബിരുദം എടുത്തതായാണു ഈ ഉദ്യോഗസ്ഥന്റെ രേഖയില്‍. കോളജില്‍ റഗുലര്‍ വിദ്യാര്‍ത്ഥിയായി പഠിച്ചെന്നു രേഖയില്‍ പറയുന്ന അതേകാലത്തു കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഇദ്ദേഹം ജോലി ചെയ്തു ശമ്പളം വാങ്ങിയിരുന്നതായി കണ്ടെത്തി. തുടര്‍ന്നാണു പിരിച്ചുവിടാന്‍ പിഎസ്സി ശുപാര്‍ശ ചെയ്തത്. അതായത് പൂണയില്‍ പോകാതെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയെന്ന് സാരം.

വിജലന്‍സ് ഡയറക്ടറായിരുന്ന സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസുകാരനായ ജേക്കബ് തോമസിനെ ഒതുക്കാന്‍ പിണറായി സര്‍ക്കാര്‍ തന്നെ കണ്ടെത്തിയ ന്യായമുണ്ട്. ലീവെടുത്ത് സ്വകാര്യ കോളേജില്‍ ക്ലാസെടുക്കാന്‍ പോയി എന്നതാണ് കുറ്റം. സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ മറ്റ് ഇടപാടുകള്‍ ചെയ്യരുതെന്നാണ് ചട്ടം. ഇതുകൊണ്ടാണ് ജേക്കബ് തോമസിനെ തകര്‍ക്കാന്‍ ഇത് ആയുധമാക്കിയത്. എന്നാല്‍ തിരുവനന്തപുരത്തുകാരനായ ഗിരീഷ് കുമാര്‍ ജോലിയില്‍ അവധി പോലും എടുക്കാതെ മുഴുവന്‍ സമയ ക്ലാസിന് പോയി. അതായത് കള്ള ഒപ്പിട്ട് ജോലി ചെയ്തില്ലെന്ന് അര്‍ത്ഥം. എന്നിട്ടും നാമമാത്രമായ നടപടി. അടിക്കടി പ്രെമോഷന്‍.

തസ്തികമാറ്റം വഴി ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍നിന്നു ലീഗല്‍ അസിസ്റ്റന്റ് ആയി നിയമനം ലഭിച്ച വിരുതനാണ് ഗിരീഷ് കുമാര്‍. അതിനായി ഹാജരാക്കിയതു വ്യാജ മാര്‍ഗത്തിലൂടെ നേടിയ എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റാണെന്ന് പിഎസ്സി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പിരിച്ചുവിടാന്‍ ശുപാര്‍ശ. എന്നാല്‍ ഇടതു യൂണിയന്‍ നേതാവായ ഇദ്ദേഹത്തിനെതിരെ നടപടി ഉണ്ടായില്ല. എന്നു മാത്രമല്ല 2016 ല്‍ ഡബിള്‍ പ്രമോഷന്‍ നല്‍കി അണ്ടര്‍ സെക്രട്ടറിയാക്കി. ഇപ്പോള്‍ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാനുള്ള സിലക്ട് ലിസ്റ്റിലും ഉള്‍പ്പെടുത്തി. സര്‍ക്കാരിനെ പറ്റിച്ച് റെഗുലര്‍ കോഴ്സ് ചെയ്യുകയും നിയമപരമായി ലീവെടുക്കാതെ ശമ്പളവും മറ്റ് ആനുകൂല്യവും കൈപ്പറ്റുകയും ചെയ്ത ഇടതു യൂണിയന്‍ നേതാവിനെതിരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല പ്രൊമോഷനും നല്‍കി സര്‍ക്കാരിന്റെ 'സ്‌നേഹപ്രകടനം' പിണറായി സര്‍ക്കാര്‍ തുടരുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ തിരുവനന്തപുരം ഡെന്റല്‍ കോളേജിലെ നൈറ്റ് വാച്ച് മാന്‍ തസ്തികയില്‍ ജോലി ആരംഭിച്ച തിരുവനന്തപുരം സ്വദേശി ഗിരീഷ്‌കുമാറിനോടാണ് ഈ സ്‌നേഹം. ഇപ്പോള്‍ സംസ്ഥാന നിയമ വകുപ്പിലെ സെക്ഷന്‍ ഓഫീസറായി ജോലി ചെയ്യുകയാണ് ഗിരീഷ് സര്‍കാരിനെ പറ്റിച്ച് റെഗുലര്‍ കോഴ്സ് ചെയ്ത ഇയാളെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ പിഎസ്സി ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ല.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2010ല്‍ ആണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പിഎസ്സി ശുപാര്‍ശ ചെയ്യുന്നത്. സര്‍ക്കാരിനെ പറ്റിച്ച് ഉപരിപഠനത്തിന് പോയ സമയത്ത് കൈപ്പറ്റിയ ശമ്പളം പോലും തെറ്റ് സമ്മതിച്ച ഗിരീഷ്‌കുമാറില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ല. സ്വന്തം പാര്‍ട്ടിയുടെ യൂണിയന്‍ നേതാവ് നടത്തിയ ക്രമക്കേടിന് നേരെ കണ്ണടച്ച് ഇപ്പോള്‍ പ്രൊമോഷനും കൂടി നല്‍കിയതോടെ ഇക്കാര്യം ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയാല്‍ യൂണിയന്‍ പ്രവര്‍ത്തനം ഒക്കെ വേണം. യൂണിയന്‍ നേതാവായാല്‍ പിന്നെ എന്ത് വേണമെങ്കിലും ആകാമെന്നും ഒരു ചൊല്ലുണ്ട് സര്‍ക്കാര്‍ ജീവനക്കാരെക്കുറിച്ച്. യൂണിയന്‍ നേതാക്കള്‍ക്ക് എല്ലാ ശരിയാക്കിയെടുക്കാന്‍ ഒരു നിയമവും തടസമല്ലെന്ന് നിയമവകുപ്പിലെ തന്നെ ഈ നിയമലംഘനം സൂചിപ്പിക്കുന്നു.
2000 നവംബറില്‍ ബികോം ബിരുദവുമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ തിരുവനന്തപുരം ഡെന്റല്‍ കോളേജിലെ നൈറ്റ് വാച്ച് മാന്‍ തസ്തികയിലാണ് ജോലിയില്‍ പ്രവേശിക്കുന്നത്. തിരുവനന്തപുരം ജില്ലാ പിഎസ്സി ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. പ്യൂണ്‍ തസ്തികയിലേക്ക് ഇന്റര്‍ ചെയ്ഞ്ച് ചെയ്യാവുന്ന ഒന്നാണ് നൈറ്റ് വാച്ച്മാന്‍ തസ്തിക. അതിന്റെ അടിസ്ഥാനത്തില്‍ ഗിരീഷിനെ പിന്നീട് ഡെന്റല്‍ കോളേജില്‍ പ്യൂണ്‍ തസ്തികയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 2005 മെയ് 31ന് സര്‍ക്കാര്‍ ഓര്‍ഡര്‍ അനുസരിച്ച് സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലെ പ്യൂണ്‍ തസ്തികയിലേക്ക് മാറ്റം ലഭിച്ചു.
സെക്ട്രട്ടേറിയറ്റിലേക്ക് എത്തിയ ശേഷമാണ് ഗിരീഷ് കുമാര്‍ തന്റെ നിയമലംഘനങ്ങള്‍ ആരംഭിക്കുന്നത്. സെക്രട്ടേറിയറ്റിലെത്തി 2 വര്‍ഷം കഴിഞ്ഞപ്പോള്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ മൂന്ന് വര്‍ഷത്തെയെങ്കിലും പ്രവൃത്തി പരിചയം വേണമെന്നരിക്കെയാണ് ഉന്നത സ്വാധീനമുപയോഗിച്ച് ഇയാള്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം വച്ച് ലീഗല്‍ അസിസ്റ്റന്റ് തസ്തികിലേക്ക് അപേക്ഷ അയക്കുന്നത്. ഇവിടെ ഈ തസ്തികയില്‍ ജോലി ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ ചട്ടങ്ങളെ ലംഘിച്ച് ലീവ് എടുക്കാതെ ഇയാള്‍ റെഗുലര്‍ ബാച്ചില്‍ എല്‍എല്‍ബിക്ക് ചേരുന്നത്. 2001-04 കാലയളവില്‍ സര്‍ക്കാര്‍ ജോലി ചെയ്യുന്ന സമയത്ത് ഇയാള്‍ ലീവെടുക്കാതെയും ഉപരി പഠനത്തിന്റെ കാര്യം ഡിപ്പാര്‍ട്മെന്റില്‍ അറിയിക്കാതെയും ചട്ടങ്ങള്‍ ലംഘിച്ച് പൂണയിലെ ഭാരതി യൂണിവേഴ്സിറ്റിയില്‍ മുഴുവന്‍ സമയ എല്‍എല്‍ബി കോഴ്സ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാള്‍ തന്നെ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
സര്‍ക്കാരിനെ കബളിപ്പിച്ച് ശമ്പളം വാങ്ങുകയും അതേ സമയം തന്നെ മുഴുവന്‍ സമയമായി കോഴ്സ് ചെയ്യുകയും ചെയ്തുവെന്നതാണ് കുറ്റം. ഇന്ത്യയിലെ ഏതൊരു യൂണിവേഴ്സിറ്റിയിലും പൊതു പരീക്ഷ എഴുതണമെങ്കില്‍ കുറഞ്ഞത് 60 ശതമാനം എങ്കിലും ഹാജര്‍ വേണമെന്നിരിക്കെ വ്യാജമായ ഡിഗ്രിയാണോ അതോ ലീവെടുക്കാതെ സര്‍ക്കാരിനെ കബളിപ്പിച്ചതാണോ എന്ന ചോദ്യത്തില്‍ റെഗുലറായി പഠിച്ചതാണെന്ന് ഗിരീഷ് തന്നെ സമ്മതിക്കുകയായിരുന്നു. റെഗുലര്‍ കോഴ്സ് ചെയ്തത് സംബന്ധിച്ച് നടന്ന വകുപ്പ്തല അന്വേഷണത്തിലാണ് ഇയാള്‍ കൃത്രിമ രേഖയുണ്ടാക്കിയതായും ഒരുമിച്ച് ഒപ്പിട്ട് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായും തെളിഞ്ഞത്. ഇയളെ പറത്താക്കാതിരിക്കാന്‍ ഒരു കാരണവുമില്ലെന്നിരിക്കെ 2010ല്‍ സസ്പെന്‍ഷന്‍ നല്‍കിയെങ്കിലും സ്വാധീനമുപയോഗിച്ച് ഇയാള്‍ തിരിച്ചുവരികയും ചെയ്തു.
ഒരു ഇന്‍ക്രിമെന്റ് തടഞ്ഞതല്ലാതെ മറ്റ് നടപടികളും ഇയാള്‍ക്കെതിരെ ഉണ്ടായില്ല. നിയമ വകുപ്പില്‍ നിന്ന് തന്നെ നിയമലംഘനമുണ്ടാകുന്ന വിചിത്ര സംഭവമുണ്ടായിട്ടും ആരോപണവധേയന്‍ ഒരു പ്യൂണായി ജോലി തുടങ്ങി ഇപ്പോള്‍ ഡെപ്യൂട്ടി സെക്രട്ടറിയായി മാറുന്നു. ഇതാണ് സെക്രട്ടറിയേറ്റിലെ പിണറായി നവോത്ഥാനം. സര്‍വീസ് ചട്ടലംഘനവും ക്രിമിനല്‍ കുറ്റവും ചെയ്തയാളെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കെയാണു പുതിയ സ്ഥാനക്കയറ്റ നീക്കം. തസ്തികമാറ്റം വഴി നിയമിക്കാന്‍ നിലവിലെ തസ്തികയില്‍ 3 വര്‍ഷമെങ്കിലും സര്‍വീസ് വേണമെന്നുണ്ട്. എന്നാല്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന് അതില്ല. ലീഗല്‍ അസിസ്റ്റന്റായ നേതാവ് 2 വര്‍ഷത്തിനുള്ളിലാണ് അണ്ടര്‍ സെക്രട്ടറിയായതും ഇപ്പോള്‍ ഡപ്യൂട്ടി സെക്രട്ടറിയാകാന്‍ പോകുന്നതും.
ഇതിനിടെ സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പില്‍ അസിസ്റ്റന്റായി നിയമനം ലഭിച്ച നേതാവിന്റെ അടിസ്ഥാന യോഗ്യതയും വിജിലന്‍സ് പരിശോധിക്കുന്നു. ടൈപ്പിസ്റ്റായി ജോലി ചെയ്യുമ്പോഴാണു തസ്തികമാറ്റം വഴി അസിസ്റ്റന്റായത്. എന്നാല്‍ ടൈപ്പിസ്റ്റായി നിയമിക്കുമ്പോള്‍ സര്‍വീസ് ബുക്കില്‍ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് മാത്രമേയുള്ളൂ. ഇദ്ദേഹം പിന്നീടു ബിരുദമെടുത്തതായി കാണുന്നു. എന്നാല്‍ പ്രീഡിഗ്രി ജയിച്ചതിന്റെ രേഖയില്ല. പ്രീഡിഗ്രി ഇല്ലാതെ എങ്ങനെ ബിരുദമെടുത്തു എന്നാണു വിജിലന്‍സ് അന്വേഷിക്കുന്നത്. ബിരുദം തന്നെ വ്യാജമാണെന്നു സംശയിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category