1 GBP = 88.30 INR                       

BREAKING NEWS

ഓര്‍ത്തഡോക്സുകാരിയായ ലത മരീന വര്‍ഗീസ് പ്രി ന്‍സിപ്പളായി; യാക്കോബായ ക്നാനായക്കാരുടെ ഏക എയിഡഡ് കോളേജിന്റെ മാനേജര്‍ പണി കൊടുക്കുന്നത് ദിവസവും ഓരോ മെമോ നല്‍കി; പ്രിന്‍സിപ്പാളെ പൊക്കാന്‍ ഓഫീസിന് മുമ്പില്‍ സിസിടിവി ക്യാമറ വരെ സ്ഥാപിച്ച് മാനേജരുടെ പ്രതികാരം; സസ്പെന്‍ഷന്‍ കോടതിയില്‍ എത്തിയപ്പോള്‍ പ്രിന്‍സിപ്പാളിനും മാനേജര്‍ക്കും പിള്ളരുടെ ഭാവിയെ കുറിച്ച് വല്ല ആലോചനയുമുണ്ടോയെന്ന് ജഡ്ജി; റാന്നി സെന്റ് തോമസ് കോളേജില്‍ സംഭവിക്കുന്നത് ഇങ്ങനെയൊക്കെ

Britishmalayali
kz´wteJI³

കൊച്ചി: പത്തനംതിട്ട റാന്നിയിലെ സെയ്ന്റ് തോമസ് കോളേജിലെ തര്‍ക്കത്തില്‍ ഹൈക്കോടതിക്കും നിരാശ. മാനേജരും പ്രിന്‍സിപ്പലും തമ്മിലുള്ള തര്‍ക്കത്തിന് വിദ്യാഭ്യാസസ്ഥാപനത്തെ വേദിയാക്കുന്നത് ഖേദകരമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. തര്‍ക്കം നിലവിലുണ്ടെങ്കില്‍പ്പോലും ഇരുകൂട്ടരും സ്ഥാപനത്തിന്റെ താത്പര്യം പരിഗണിക്കേണ്ടതാണെന്ന് ജസ്റ്റിസ് പി.വി. ആശ നിരീക്ഷിച്ചു. ഇനിയെങ്കിലും പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് ഹൈക്കോടതി പ്രകടിപ്പിക്കുന്ന ശുഭപ്രതീക്ഷ. യാക്കോബായ ക്നാനായക്കാരുടെ ഏക എയിഡഡ് കോളേജാണ് പത്തനംതിട്ട റാന്നിയിലെ സെയ്ന്റ് തോമസ് കോളേജ്. ഇവിടെ ഓര്‍ത്തഡോക്സുകാരിയായ ലത മരീന വര്‍ഗീസ് പ്രിന്‍സിപ്പളായതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇത് അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറല്ല.

പത്തനംതിട്ട റാന്നിയിലെ സെയ്ന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ലത മരീന വര്‍ഗീസിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി നിര്‍ണ്ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. ബാലിശമായ കാരണങ്ങളുന്നയിക്കുന്ന മെമോയുടെ പേരില്‍ സസ്പെന്‍ഷന് ന്യായീകരണമില്ലെന്ന് വിലയിരുത്തിയാണിത്. വ്യക്തിവൈരാഗ്യം കാരണമാണ് ഇതെല്ലാം. സസ്പെന്‍ഷനും മെമോകളും ചോദ്യംചെയ്ത് പ്രിന്‍സിപ്പലാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്നെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് നീക്കാന്‍വേണ്ടി കോളേജ് മാനേജര്‍ ഡോ. എബ്രഹാം വി. കുര്യാക്കോസ് അടിക്കടി മെമോ നല്‍കുകയാണെന്നും അത് സസ്പെന്‍ഷനിലെത്തിയെന്നും ഹര്‍ജിക്കാരി ബോധിപ്പിച്ചു.

ഹര്‍ജിക്കാരിയുടെ ഓരോ പ്രവൃത്തിയും മാനേജര്‍ നിരീക്ഷിച്ച് മെമോ നല്‍കുകയാണെന്ന് രേഖകള്‍ പരിശോധിച്ച കോടതി നിരീക്ഷിച്ചു. മെമോകളില്‍ തുടര്‍നടപടി വേണമെങ്കില്‍ മാനേജര്‍ അത് നിയമാനുസൃതം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രിന്‍സിപ്പല്‍ മെമോയ്ക്ക് മറുപടി നല്‍കുന്നതിനൊപ്പം മാനേജരുടെ ഓരോ നടപടിയെയും പ്രതിരോധിക്കുകയാണ്. ഈ തര്‍ക്കത്തില്‍ കോളേജിലെ രണ്ട് വിഭാഗക്കാരും സ്ഥാപനതാത്പര്യം പരിഗണിക്കുന്നില്ല.

നിയമാനുസൃതം നടപടിയെടുക്കാന്‍ മാനേജര്‍ക്ക് അധികാരമുണ്ട്. അതോടൊപ്പം കോളേജില്‍ പ്രിന്‍സിപ്പലിന് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കേണ്ടതാണ്. ദിവസവും മെമോ നല്‍കുകയല്ല മാനേജര്‍ ചെയ്യേണ്ടത്- കോടതി അഭിപ്രായപ്പെട്ടു. ക്നാനായ പള്ളിയുടെ കീഴിലുള്ളതാണ് കോളേജ്.

മാനേജര്‍ ക്നാനായ വിഭാഗക്കാരനാണെന്നും ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട തന്നെ ഒഴിവാക്കാനാണ് ശ്രമമെന്നുമാണ് ഹര്‍ജിക്കാരിയുടെ ആക്ഷേപം. തന്റെ ഓഫീസ് മുറിയില്‍ മാനേജര്‍ സി.സി.ടി.വി. ക്യാമറ വെച്ചെന്നും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category