1 GBP = 97.70 INR                       

BREAKING NEWS

എ ലെവല്‍ പരീക്ഷാഫലം വന്നപ്പോള്‍ നിങ്ങള്‍ നിരാശയിലാ ണോ? മികച്ച യൂണിവേഴ്സിറ്റിയില്‍ നല്ല കോഴ്സുകള്‍ക്ക് പ്രവേശനം കിട്ടില്ലെന്നുറപ്പായോ? എ ലെവല്‍ പരീക്ഷാഫലത്തില്‍ നിരാശരായ മലയാളി കുട്ടികളും മാതാപിതാക്കളും മറക്കരുതാത്ത കാര്യങ്ങള്‍

Britishmalayali
kz´wteJI³

മ്മുടെ മക്കളുടെ ഭാവി നിര്‍ണയിക്കുന്നതില്‍ എ ലെവല്‍ പരീക്ഷക്ക് നിര്‍ണായകമായ സ്ഥാനമുണ്ട്. അതിനാല്‍ ഈ പരീക്ഷയുടെ ഫലങ്ങള്‍ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കാറുള്ളത്. എന്നാല്‍ ഈ പരീക്ഷയില്‍ മക്കള്‍ക്ക് പ്രതീക്ഷിച്ച പോലുള്ള ഗ്രേഡ് ലഭിച്ചില്ലെങ്കില്‍ ഭൂരിഭാഗം പേരും കടുത്ത നിരാശയിലായിത്തീരാറുണ്ട്. അതോടെ ജീവിതം തന്നെ അവസാനിച്ചുവെന്ന് കരുതുന്ന അപകടകരമായ ചിന്തയും പലരും വച്ച് പുലര്‍ത്താറുണ്ട്.  എ ലെവല്‍ പരീക്ഷാഫലം വന്നപ്പോള്‍ നിങ്ങള്‍ ആകെ നിരാശയിലാണോ? മികച്ച യൂണിവേഴ്സിറ്റിയില്‍ നല്ല കോഴ്സുകള്‍ക്ക് പ്രവേശനം കിട്ടില്ലെന്നുറപ്പായോ? എ ലെവല്‍ പരീക്ഷാഫലത്തില്‍ നിരാശരായ മലയാളി കുട്ടികളും അവരുടെ മാതാപിതാക്കളും മറക്കരുതാത്ത കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. എ ലെവല്‍ പരീക്ഷാഫലത്തെ തികച്ചും പ്രായോഗികമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വഴികളാണിവ.

റിസള്‍ട്ട് അറിയുന്നതിന് മുമ്പ് തന്നെ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചാല്‍ നന്നായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അതായത്  മോശം റിസല്‍ട്ടാണ് കുട്ടിക്ക് ലഭിക്കാന്‍ പോകുന്നതെന്ന് സൂചന ലഭിച്ചുവെങ്കില്‍ സ്‌കൂള്‍, ഫസ്റ്റ് ചോയ്സ് കോളജുകള്‍, തുടങ്ങിയവയുടെ ഫോണ്‍ നമ്പറുകള്‍ നേരത്തെ തന്നെ ശേഖരിക്കുന്നത് നന്നായിരിക്കും. ക്ലിയറിംഗ് പ്ലേസുകള്‍ക്കായി അവയെ സമീപിക്കുന്നതിനും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയുന്നതിനും ഇതിലൂടെ എളുപ്പം സാധിക്കും. എന്നാല്‍ ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങള്‍ കുട്ടികളെ അറിയിക്കരുത്. 

തങ്ങളില്‍ മാതാപിതാക്കള്‍ക്ക് അവിശ്വാസമുള്ളതിനാലാണിത് ചെയ്യുന്നതെന്നോര്‍ത്ത് അവര്‍ വിഷമിക്കാനിടയാകും.കുട്ടികള്‍ മാതാപിതാക്കളോട് അവരുടെ റിസല്‍ട്ടുകള്‍ അവതരിപ്പിക്കുന്ന സ്ഥലത്തിനും രീതിക്കും പ്രാധാന്യമുണ്ടെന്നും ഈ മേഖലയിലെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ചില കുട്ടികള്‍ക്ക് ഇവ നേരത്തെ തന്നെ മാതിപിതാക്കളെ അറിയിക്കുന്നതിന് താല്‍പര്യമുണ്ടായിരിക്കും. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഇത് സമയമെടുത്ത് പറയുന്നതിനാവും താല്‍പര്യം. റിസല്‍ട്ടുകള്‍ അറിയാനായി സമ്മര്‍ദം ചെലുത്തരുത്. കുട്ടികള്‍ക്ക് സമയമെടുത്ത് അവതരിപ്പിക്കുന്നതിന് സാവകാശം കൊടുക്കുക. 

മോശം ഫലമാണ് വന്നതെങ്കില്‍ കുട്ടികളെ മനശാസ്ത്രപരമായി കൈകാര്യം ചെയ്യണമെന്നാണ് പാരന്റിംഗ് എക്സ്പര്‍ട്ടായ ഊന അലക്സാണ്ടര്‍ നിര്‍ദേശിക്കുന്നത്.  എന്ത് തന്നെയായാലും തങ്ങള്‍ കുട്ടിയെ സ്നേഹിക്കുന്നുവെന്ന് ധരിപ്പിക്കേണ്ടുന്ന ബാധ്യത ഈ ഘട്ടത്തില്‍ മാതാപിതാക്കള്‍ക്കുണ്ട്. കുട്ടിയുടെ നിരാശ മനസിലാക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തണം. തുടര്‍ന്ന് കുട്ടിക്ക് നല്ല ധൈര്യം പകരുകയും മറ്റു നിരവധി വഴികള്‍ മുന്നിലുണ്ടെന്ന് ബോധിപ്പിക്കുകയും വേണം.

എ ലെവലില്‍ പ്രതീക്ഷിച്ച ഗ്രേഡ് കിട്ടിയില്ലെങ്കില്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍
എ ലെവല്‍ പരീക്ഷയില്‍ പ്രതീക്ഷിച്ച ഗ്രേഡ് ലഭിച്ചില്ലെങ്കില്‍ അതില്‍ നിരാശരാകാതെ തങ്ങളുടെ മുന്നിലുള്ള അടുത്ത ഏറ്റവും നല്ല വഴിയേതാണെന്ന് മാതാപിതാക്കളും മക്കളും കൂടി ഒരുമിച്ച് തെരഞ്ഞെടുക്കേണ്ടതുണ്ട്. എല്ലാ വര്‍ഷവും യുകാസ് ക്ലിയറിംഗിലൂടെ നിരവധി പ്ലേസുകള്‍ ലഭ്യമാണ്. അതിനാല്‍ പ്രതീക്ഷിച്ച ഗ്രേഡ് ലഭിച്ചില്ലെങ്കിലും ഒരു കോഴ്സ് തെരഞ്ഞെടുക്കുന്നതിന് നിരവധി ചോയ്സുകളും അവസരങ്ങളും നിങ്ങള്‍ക്ക് മുന്നിലുണ്ടെന്ന് മനസിലാക്കുക. എ ലെവല്‍ ഫലങ്ങള്‍ പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താം. അത്തരത്തിലുള്ള ചില വഴികളാണ് ചുവടെ പരാമര്‍ശിക്കുന്നത്.

യുകാസ് എക്സ്ട്രാ പരിശോധിക്കുക
യുകാസ് എക്സ്ട്രായില്‍ എന്തൊക്കെ കോഴ്സുകളാണ് ലഭ്യമാകുന്നതെന്ന് എ ലെവല്‍ ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ നോക്കി മനസിലാക്കുന്നത് സമ്മര്‍ദം കുറയ്ക്കും. എ ലെവല്‍ പരീക്ഷയില്‍ കുറഞ്ഞ ഗ്രേഡ് ലഭിക്കുന്നതിനെ തുടര്‍ന്ന് ഒറിജിനല്‍ ഫൈവ് യൂണിവേഴ്സിറ്റി ചോയ്സുകളില്‍ നിന്നും ഓഫറുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ചേരാവുന്ന നിരവധി കോഴ്സുകളെ കുറിച്ച് മനസിലാക്കാന്‍ സെര്‍ച്ച് ചെയ്യാവുന്ന സര്‍വീസാണ് യുകാസ് എക്സ്ട്ര.തിരക്ക് പിടിച്ച് ഒന്നും ചെയ്യാതെ നിങ്ങളുടെ കുട്ടിയുടെ ഗ്രേഡുകള്‍ മെച്ചപ്പെടുത്താനും മാര്‍ഗമുണ്ടെന്നറിയുക.

തിരക്ക് പിടിച്ച് അനുചിതമായ കോഴ്സിന് ചേരരുത്
എ ലെവലില്‍ ഗ്രേഡ് കുറഞ്ഞുവെന്ന് കരുതി പരിഭ്രമിച്ച് കുട്ടികളെ അവര്‍ക്ക് ഇഷ്ടമില്ലാത്തതും അനുചിതവുമായ കോഴ്സുകളില്‍ ചേര്‍ക്കാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. എവിടെയെങ്കിലും ഒന്ന് കയറിപ്പറ്റിയാല്‍ മതിയെന്ന മനോഭാവം ഈ ഘട്ടത്തില്‍ ഉപേക്ഷിക്കണം. ക്ലിയറിംഗ് സങ്കീര്‍ണമായതിനാല്‍ ഈ ഘട്ടത്തില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെങ്കിലും യുക്തിപൂര്‍വം ചിന്തിക്കേണ്ടത് അനിവാര്യമാണ്. ഒരു പ്ലേസില്‍ താല്‍പര്യമുണ്ടെങ്കില്‍ പ്രസ്തുത യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ച് വിശദാംശങ്ങള്‍ മനസിലാക്കിയിരിക്കണം.

കോഴ്സിനെ കുറിച്ച് വേണ്ട വിധം മനസിലാക്കുക
കോഴ്സിനെ കുറിച്ച് യൂണിവേഴ്സിറ്റിയിലേക്ക് ഫോണ്‍ ചെയ്ത് അന്വേഷിക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് നല്ല രീതിയില്‍ ഗവേഷണം നടത്തുന്നത് നന്നായിരിക്കും.യുകാസ് വെബ്സൈറ്റില്‍ അല്ലെങ്കില്‍ ഇന്‍ഡിവിജ്വല്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റുകളില്‍ ഏതൊക്കെ സ്പേസുകളാണ് ക്ലിയറിംഗിലുള്ളതെന്ന് നിങ്ങള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. യൂണിവേഴ്സിറ്റിയിലേക്ക് വിളിക്കുന്നതിന് മുമ്പ് വേണ്ടത്ര ഹോം വര്‍ക്ക് ചെയ്തിരിക്കണമെന്ന് ചുരുക്കം. യൂണിവേഴ്സിറ്റിയെ കുറിച്ച് മനസിലാക്കിയാല്‍ അവിടെയെത്തിയാല്‍ ആകര്‍ഷകമായ വിദ്യാര്‍ത്ഥിയായി മാറാന്‍ ഇതിലൂടെ സാധിക്കും.

ഉപദേശം തേടുക
എ ലെവല്‍ പരീക്ഷയില്‍ മോശം ഗ്രേഡ് ലഭിക്കുകയും പ്രവേശനത്തിന്റെ കാര്യത്തില്‍ ധര്‍മസങ്കടത്തിലാവുകയും ചെയ്താല്‍ കുട്ടികളും അവരുടെ മാതാപിതാക്കളും നിരാശയിലാകാതെ ഇക്കാര്യങ്ങളില്‍ അറിവുള്ള സൂഹൃത്തുക്കള്‍ ടീച്ചര്‍മാര്‍, മറ്റ് വിദഗ്ധര്‍ , മറ്റ് മാതാപിതാക്കള്‍ തുടങ്ങിയവരുമായി ആശയവിനിമയം ചെയ്യുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യണം. ഇതിലൂടെ നല്ലൊരു തീരുമാനത്തിലും ചോയ്സിലും എത്തിച്ചേരാനാവും.

പേപ്പര്‍ പുനപരിശോധന നടത്താനും മാര്‍ഗം
എ ലെവല്‍ പരീക്ഷയില്‍ ഒരു പേപ്പറിന് നിങ്ങള്‍ക്ക് പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ലെങ്കില്‍ അത് പുനപരിശോധനക്ക് അഥവാ റിവ്യൂ ഓഫ് മേയ്ക്കിംഗിനായി അപേക്ഷിക്കാനാവും.അതിനായി നിങ്ങളുടെ ടീച്ചര്‍ അല്ലെങ്കില്‍ ട്യൂട്ടര്‍ എന്നിവരുമായി സംസാരിച്ച് ഇതിനുള്ള കാര്യങ്ങള്‍ മുന്നോട്ട് നീക്കാം. ഇതിനായി അടക്കുന്ന ഫീസ് നിങ്ങളുടെ ഗ്രേഡില്‍ പുനപരിശോധനയെ തുടര്‍ന്ന് മാറ്റം വന്നാല്‍ തിരിച്ച് ലഭിക്കുകയും ചെയ്യും.

റീസിറ്റ് എന്ന വഴിയും മുന്നിലുണ്ട്
എ ലെവലില്‍ പ്രതീക്ഷിച്ച ഗ്രേഡുകള്‍ ലഭിച്ചില്ലെങ്കില്‍ വീണ്ടും പരീക്ഷയെഴുതാന്‍ അഥവാ റീസിറ്റിന് മാര്‍ഗമുണ്ട്. ഇതിനായി രണ്ട് മാര്‍ഗങ്ങളാണുള്ളത്. കോഴ്സിനായി സ്‌കൂള്‍, സിക്ത് ഫോം അല്ലെങ്കില്‍ കോളജില്‍ റീസിറ്റ് ചെയ്യുകയാണ് അതിലൊന്ന്. മുമ്പത്തെ രീതിയില്‍ എ ലെവലിന് ഒന്ന് കൂടി പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിങ്ങള്‍ സ്‌കൂളില്‍ റീ സിറ്റ് ചെയ്യണം. സ്‌കൂള്‍ ഇതിന് അനുവദിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ലോക്കല്‍ സിക്ത് ഫോം അല്ലെങ്കില്‍ കോളജുകളില്‍ ഇതിനായി ഉപദേശം തേടണം. ഇവര്‍ നിങ്ങള്‍ എ ലെവലിന് വീണ്ടും ഇരിക്കാന്‍ അനുവദിക്കും. എ ലെവലിനായി ഓണ്‍ലൈനില്‍ പരീക്ഷ വീണ്ടും എഴുതുകയെന്നതാണ് രണ്ടാമത്തെ വഴി. ഓണ്‍ലൈന്‍ കോഴ്സിന് എന്‍ റോല്‍ ചെയ്താല്‍ നിങ്ങള്‍ക്ക് കൂടുതല്‍ അയവ് ലഭിക്കും.

പ്രഫഷണല്‍ - വൊക്കേഷണല്‍ ക്വാളിഫിക്കേഷനുകള്‍ക്കായി പഠിക്കാം
എ ലെവലില്‍ ഗ്രേഡ് കുറഞ്ഞതിന്റെ പേരില്‍ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം ലഭിച്ചില്ലെന്നതിന്റെ പേരില്‍ നിരാശയില്‍ കാലം തള്ളി നീക്കേണ്ടതില്ല. അതിന് പകരം മൂല്യമേറിയതും തൊഴിലവസരങ്ങളുള്ളതുമായ നിരവധി പ്രഫഷണല്‍ അല്ലെങ്കില്‍ വൊക്കേഷണല്‍ കോഴ്സുകള്‍ക്കായി പഠിക്കാവുന്നതാണ്. ഇത്തരം കോഴ്സുകള്‍ക്ക് ഡിഗ്രികളേക്കാള്‍ ഉയര്‍ന്ന മൂല്യമുണ്ട്. ഉദാഹരണമായി നിങ്ങള്‍ എച്ച്ആറില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍ മിക്ക എംപ്ലോയര്‍മാരും ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പഴ്സണല്‍ ആന്‍ഡ് ഡെവലപ്മെന്റ്(സിഐപിഡി) ക്വാളിഫിക്കേഷനാണ് മുന്‍ഗണന നല്‍കുന്നതെന്നറിയുക.

അതായത് ഇവര്‍ എച്ച്ആര്‍ ഡിഗ്രിയേക്കാള്‍ സിഐപിഡിക്കാണ് മുന്‍ഗണനയേകുന്നത്. ഒരു പ്രഫഷണല്‍ ക്വാളിഫിക്കേഷന്‍ നേടുന്നതിലൂടെ  ഉയര്‍ന്ന ലെവലില്‍ യൂണിവേഴ്സിറ്റില്‍ പ്രവേശനം ലഭിക്കുന്നതിനും വഴിയൊരുക്കും. ഉദാഹരണമായി അസോസിയേഷന്‍ ഓഫ് അക്കൗണ്ടിംഗ് ടെക്നീഷ്യന്‍സ് ക്വാളിഫിക്കേഷന്‍സിലൂടെ നിങ്ങള്‍ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റാകുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമില്‍ പ്രവേശിക്കാനാവും.

അപ്രന്റീസാകാം
എ ലെവലില്‍ കുറഞ്ഞ ഗ്രേഡ് ലഭിച്ചവര്‍ക്ക് മുന്നിലുള്ള മറ്റൊരു നല്ല വഴിയാണ് അപ്രന്റിസാവുകയെന്നത്. ജോലിയുടെ ലോകത്തേക്ക് പ്രവേശിക്കാനും മികച്ച പരിശീലനം ലഭിക്കാനുമുള്ള വഴിയാണിത്. ഒരു ക്വാളിഫിക്കേഷന് പഠിക്കാനും അതേ സമയം യഥാര്‍ത്ഥ തൊഴില്‍ പരിചയം നേടാനും ഇതിലൂടെ സാധിക്കും. ഇതിനൊപ്പം ചെറിയ തോതിലാണെങ്കിലും ശമ്പളം ലഭിക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category