1 GBP = 88.30 INR                       

BREAKING NEWS

ലണ്ടനില്‍ നിന്നും ഡല്‍ഹിയിലേക്ക് ബൈക്ക് ഓടിച്ച് യുകെ മലയാളി; ഏറെക്കാലത്തെ ആഗ്രഹം കെട്ടുപ്പൊട്ടിച്ചപ്പോള്‍ 22 രാജ്യങ്ങള്‍ താണ്ടി കുര്യന്‍ ഫിലിപ്പ് ഇപ്പോള്‍ ഡല്‍ഹിയില്‍

Britishmalayali
kz´wteJI³

22 രാജ്യങ്ങള്‍... 22,000 കിലോമീറ്റര്‍... ലണ്ടനില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു ബൈക്ക് യാത്ര... സാധ്യമാക്കുവാന്‍ നമുക്ക് പറ്റുമോ? സംശയമായിരിക്കും. അതിന് അല്‍പം കഷ്ടപ്പാടും അതിനാക്കാളേറെ ആവേശവും ആഗ്രഹവും ഉണ്ടാകണം. ഇതെല്ലാം ചേര്‍ന്നപ്പോള്‍ ആ ചരിത്ര ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ലണ്ടന്‍ മലയാളിയായ കുര്യന്‍ ഫിലിപ്പ്. 55 ദിവസങ്ങള്‍ കൊണ്ടാണ് കുര്യന്‍ ഫിലിപ്പ് ഈ യാത്ര അതിന്റെ പരിസമാപ്തിയിലെത്തിച്ചത്.

ജൂണ്‍ 23നു ലണ്ടനില്‍ തുടങ്ങിയ ബൈക്ക് യാത്ര ഓഗസ്റ്റ് 17നാണ് ഡല്‍ഹിയിലെത്തിയത്. ഏറെക്കാലമായി മനസില്‍ ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു ഇത്. പല സാഹചര്യങ്ങള്‍ക്കൊണ്ടും വഴി മാറിപ്പോയ ആഗ്രഹം ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല. സുഹൃത്ത് ജയ്‌സണ്‍ മര്‍ഡെലും ഒപ്പം കൂടിയപ്പോള്‍ ആത്മവിശ്വാസവും ധൈര്യവും ഇരട്ടിയായി.

തന്റെ ബി.എം.ഡബ്ല്യു 1200 ജി.എസ്.എ. അഡൈ്വന്‍ജര്‍ ബൈക്കിലാണ് കുര്യന്‍ യാത്ര ചെയ്തത്. ഫ്രാന്‍സ്, ഓസ്ട്രിയ, ജോര്‍ജിയ, ക്രൊയേഷ്യ, സെര്‍ബിയ, ബോസ്നിയ, ബള്‍ഗേറിയ, തുര്‍ക്കി, അഫ്ഗാനിസ്താന്‍, താജിക്കിസ്താന്‍, കിര്‍ഗിസ്താന്‍, ഉസ്ബെക്കിസ്താന്‍, ചൈന തുടങ്ങിയ 22 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് നേപ്പാള്‍ വഴിയാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ഓഗസ്റ്റ് 14-നാണ് കുര്യന്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഡല്‍ഹിയിലുമെത്തി.

യാത്രാ വേളയില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്ന് കുര്യന്‍ പറയുന്നു. അപ്പോഴെല്ലാം സഹായത്തിനെത്തിയത് പ്രദേശവാസികളും വഴിയാത്രക്കാരുമെല്ലാം ആയിരുന്നു. രാവിലെ ഏഴു മണിയോടെ ആരംഭിക്കുന്ന യാത്ര വൈകിട്ട് നാലോടെ അവസാനിപ്പിക്കും. തുടര്‍ന്ന് എത്തിയ സ്ഥലമൊക്കെ ചുറ്റിക്കറങ്ങും. ഈ രീതിയിലായിരുന്നു കുര്യന്റെ യാത്ര.

പ്രതിസന്ധി നേരിട്ട സാഹചര്യങ്ങളില്‍ ഒന്നും ഭാഷ വെല്ലുവിളിയായില്ല. ആംഗ്യഭാഷയിലൂടെയെല്ലാം ആശയവിനിമയം നടത്തി. ബൈക്കിലെ പെട്രോള്‍ തീര്‍ന്നവേളയില്‍ പ്രദേശവാസികള്‍ അവരുടെ സ്വന്തം വാഹനങ്ങളില്‍നിന്ന് ഇന്ധനം പങ്കുവെയ്ക്കാന്‍ ഒരുക്കമായിരുന്നെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. യൂറോപ്യന്‍ രാജ്യങ്ങളിലൂടെ പ്രതിദിനം 800 കിലോമീറ്റര്‍ വരെ കുര്യന്‍ ഈ യാത്രയില്‍ സഞ്ചരിച്ചിരുന്നു. എന്നാല്‍, നേപ്പാളിലെത്തിയപ്പോള്‍ അതു 200 കിലോമീറ്ററില്‍ താഴെയായി ചുരുങ്ങി. റോഡിന്റെ മോശം അവസ്ഥ തന്നെയാണ് ഇതിനുകാരണമെന്ന് അദ്ദേഹം പറയുന്നു. 

കുര്യന്‍ ഫിലിപ്പും ജയ്ഡണും യാത്രയുടെ ലക്ഷ്യസ്ഥാനമായ മുംബൈയിലേക്ക് ഇന്ന് പോവും. രാജസ്ഥാന്‍, ഗുജറാത്ത് വഴി ഒരാഴ്ചകൊണ്ട് എത്തും. തുടര്‍ന്ന് കപ്പല്‍ മാര്‍ഗം ബൈക്ക് ലണ്ടനിലേക്ക് അയക്കും. ഇതിനോടകം 19,000-ത്തോളം കിലോമീറ്റര്‍ ഓടിക്കഴിഞ്ഞു. മുംബൈയില്‍ എത്തുന്നതോടെ അതു 22,000 കിലോമീറ്ററായി ഉയരും. കൊല്ലം സ്വദേശിയായ കുര്യന്‍ ഡല്‍ഹിയിലാണ് ജനിച്ചതും വളര്‍ന്നതും. സോഫ്റ്റ്വേര്‍ എന്‍ജിനിയറായ അദ്ദേഹം കഴിഞ്ഞ 11 വര്‍ഷമായി കുടുംബസമേതം ലണ്ടനിലാണ് താമസം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category