1 GBP = 88.70 INR                       

BREAKING NEWS

11-ാം വര്‍ഷവും ഗ്രേസ് മെലഡീസ് സംഗീത വിരുന്നൊരുക്കുന്നു; ഒക്ടോബര്‍ 19ന് സൗത്താംപ്ടണില്‍ തുറക്കുന്ന സംഗീത വിസ്മയം പ്രളയ കേരളത്തിന് കൈത്താങ്ങാകും

Britishmalayali
ജോര്‍ജ്ജ് എടത്വാ

തിനൊന്നു വര്‍ഷങ്ങളായി മുടങ്ങാതെ യുകെ മലയാളികളുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന സംഗീത മഴയാണ് ഗ്രേസ് നൈറ്റ് എന്ന ഒരു മ്യൂസിക് ഷോ. സംഗീത പ്രേമികള്‍ക്ക് തികച്ചും സൗജന്യമായി, ഒരു പൗണ്ടു പോലും മുടക്കില്ലാതെ എത്തുന്ന സംഗീത വിസ്മയം കൂടിയാണിത്. മലയാള സിനിമാ സംഗീത ശാഖയിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ഗ്രേസ് നൈറ്റ് ഈവര്‍ഷവും പെയ്തിറങ്ങുകയാണ്. ഒക്ടോബര്‍ 19 ശനിയാഴ്ച സൗത്താംപ്ടണിലാണ് ഈ സംഗീത മാമാങ്കം അരങ്ങേറുക.

സൗത്താംപ്ടണിലെ മലയാളികളെ കലയുടെയും സംഗീതത്തിന്റെയും ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ രണ്ട് പ്രസ്ഥാനങ്ങളാണ് - കലാ ഹാംഷെയറും ഗ്രേയ്‌സ് മെലഡീസും. കലാ ഹാംഷെയര്‍ എന്ന സംഘടന കലയും സാഹിത്യവും അടക്കമുള്ള മലയാളത്തിന്റെ പാരമ്പര്യങ്ങള്‍ അടിവരയിട്ടു വളര്‍ത്തിയപ്പോള്‍ ഗ്രേയ്‌സ് മെലഡീസ് എന്ന സംഗീത ട്രൂപ്പ് ഗാനത്തിന്റെ അതിര്‍ വരമ്പുകള്‍ ചികഞ്ഞു നടന്നു. ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന പരിപാടി ഒരു ചരിത്ര വിജയമാക്കിയാണ് കലാ ഹാംഷെയര്‍ ശ്രദ്ധ നേടിയതെങ്കിലും ഗ്രേയ്‌സ് നൈറ്റ് എന്ന സംഗീത വിരുന്നിന്റെ മികവിലാണ് ഗ്രേയ്‌സ് മെലഡീസ് ശ്രദ്ധ നേടിയത്.

പതിവു തെറ്റിക്കാതെ, ഗ്രേസ് മെലോഡിയസിന്റെ സ്‌നേഹോപഹാരം ഇത്തവണയും ഗംഭീരമാകുമെന്ന ഉറപ്പില്‍ തന്നെയാണ് സംഗീത പ്രേമികളും. ജി വേണുഗോപാല്‍, ബിജു നാരായണന്‍, ജോബി ജോണ്‍, അരുണ്‍ ഗോപന്‍, കണ്ണൂര്‍ ഷെരിഫ് തുടങ്ങിയ പ്രമുഖരെ യുകെയിലെ മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച ഗ്രേസ് നൈറ്റ് ഈ വര്‍ഷവും അനുഗ്രഹീതരായ ഒരുപറ്റം ഗായകരെ മുന്‍നിര്‍ത്തിയാണ് എത്തുന്നത്.

പ്രകൃതിഷോഭത്താല്‍ നട്ടം തിരിയുന്ന കേരളത്തിന് ഒരു കൈത്താങ്ങായിട്ടാണ് ഈ വര്‍ഷം ഗ്രേസ് നൈറ്റ് സംഘടിപ്പിക്കുന്നത്. ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാല്‍ യുകെ മലയാളിയുടെ മനം കവര്‍ന്ന മലയാളി കുടുംബിനിമാരുടെ സംഘടനയായ മദേഴ്സ് ചാരിറ്റിയുടെ പ്രളയ ദുരിതാശ്വാസത്തില്‍ പങ്കു ചേരുകയാണ് ഗ്രെയ്‌സ് മെലോഡിസ് ഓര്‍ക്കസ്ട്രയും. ഒക്‌റ്റോബര്‍ 19ന് ശനിയാഴ്ച വൈകുന്നേരം നാലു മണിമുതല്‍ സൗത്താംപ്ടണില്‍ വച്ചാണ് ഗ്രേസ് നൈറ്റ് നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ സഹൃദയരിലേക്ക് എത്തിക്കുമെന്ന് ഗ്രെസ് മെലഡീസ് സാരഥി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. എല്ലാവരെയും സംഗീതത്തിന്റെ ഉത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category