1 GBP = 88.40 INR                       

BREAKING NEWS

ബോറിസ് ജോണ്‍സന്റെ ബ്രക്‌സി റ്റില്‍ അല്‍പം പോലും മയമില്ല; ഒക്ടോബര്‍ 31ന് ശേഷം ഒരു ദിവസം പോലും ഇളവില്ല; പിറ്റേന്ന് മുതല്‍ പിആര്‍ ഇല്ലാത്ത യൂറോപ്യന്‍ പൗരന്‍മാര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങള്‍ ബാധകം; തെരേസ മേയുടെ ഗ്രേസ് പിരിയഡ് നീക്കി ബോറിസ്

Britishmalayali
kz´wteJI³

യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ യുകെയില്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഫ്രീഡം ഓഫ് മൂവ്മെന്റ് ബ്രക്സിറ്റ് നടന്ന് പിറ്റേന്ന് തന്നെ അവസാനിപ്പിക്കാനുള്ള കടുത്ത നീക്കവുമായിട്ടാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മുന്നോട്ട് പോകുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചുരുക്കിപ്പറഞ്ഞാല്‍ ബോറിസിന്റെ നോ ഡീല്‍ ബ്രക്സിറ്റില്‍ അല്‍പം പോലും അയവില്ലെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം ഒക്ടോബര്‍ 31ന് ശേഷം ഒരു ദിവസം പോലും ഇളവ് അനുവദിക്കാതെ പിആര്‍ ഇല്ലാത്ത യൂറോപ്യന്‍ പൗരന്‍മാര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് നിമയങ്ങള്‍ ബാധകമാക്കാനണ് ബോറിസ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി തെരേസ മേ അനുവദിച്ചിരുന്ന രണ്ട് വര്‍ഷത്തെ ഗ്രേസ് പിരിയഡ് നീക്കിയിരിക്കുകയാണ് ബോറിസ് ജോണ്‍സന്‍.

ഞായറാഴ്ചയാണ് ബോറിസ് സ്വീകരിക്കാന്‍ പോകുന്ന ഈ കടുത്ത നിലപാടിനെക്കുറിച്ചുള്ള സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.ഫ്രീഡം ഓഫ് മൂവ് മെന്റ് എന്ന നിയമത്തിലൂടെ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് യുകെയിലേക്ക് സ്വതന്ത്രമായി പ്രവേശിക്കാനും ജീവിക്കാനും ജോലിയോ പഠിത്തമോ നടത്താനും സാധിച്ചിരുന്നു. ഇതിന് പ്രത്യേക പെര്‍മിഷന്റെ ആവശ്യമുണ്ടായിരുന്നില്ല. ആ നിയമപരമായ അവകാശമാണ് ഒക്ടോബര്‍ 31 ഓടെ ബോറിസ് റദ്ദാക്കാന്‍ പോകുന്നത്. ബ്രക്സിറ്റിന് ശേഷം കടുത്ത നിയമങ്ങള്‍ നടപ്പിലാക്കുന്നതോടെ യൂറോപ്യന്‍ യൂണിയന്‍ ക്രിമിനലുകള്‍, തീവ്രവാദികള്‍, മറ്റ് പ്രശ്നക്കാര്‍ തുടങ്ങിയവര്‍ യുകെയിലേക്ക് കടന്ന് കയറുന്നത് ഒഴിവാക്കാനാവുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പുതിയ നീക്കത്തെക്കുറിച്ച് വിശദീകരണം നല്‍കുന്നത്.

ബ്രക്സിറ്റ് നടന്നാലും ഫ്രീഡം ഓഫ് മൂവ്മെന്റ് 2021 വരെയെങ്കിലും നീട്ടാന്‍ തെരേസ രണ്ട് വര്‍ഷത്തെ ഗ്രേസ് പിരിയഡ് അനുവദിച്ചിരുന്നു. അതല്ലെങ്കില്‍ ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ പൗരന്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സ്വിറ്റ്സര്‍ലണ്ട്, നോര്‍വേ, ഐസ്ലന്‍ഡ്, ലെയ്ച്ടെന്‍സ്റ്റെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും യുകെയില്‍ മൂന്ന് വര്‍ഷം കൂടി തങ്ങുന്നതിന് അപേക്ഷിക്കുന്നതിന് ബ്രക്സിറ്റിന് ശേഷം മൂന്ന് മാസത്തെ സാവകാശം നല്‍കാനും തെരേസ ആലോചിച്ചിരുന്നു. ഇപ്പോള്‍ ഈ രണ്ട് വഴികളും നിര്‍ദയം റദ്ദാക്കാനാണ് ബോറിസ് തയ്യാറെടുക്കുന്നത്.

ഫ്രീഡം ഓഫ് മൂവ്മെന്റ് അവസാനിപ്പിച്ച് താന്‍ റഫറണ്ടം ഫലത്തെ മാനിക്കുകയാണ് ചെയ്യുന്നതെന്നാണ് ബോറിസ് ന്യായീകരിക്കുന്നത്. 2016 ജൂണില്‍ രാജ്യത്തെ ഭൂരിപക്ഷം പേരും റഫറണ്ടത്തില്‍ ലീവ് ക്യാമ്പിന് അനുകൂലമായി വോട്ട് ചെയ്യുന്നതിനുള്ള പ്രധാന കാരണം ഇതായിരുന്നുവെന്നും ബോറിസ് ഓര്‍മിപ്പിക്കുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള വിലപേശല്‍ എങ്ങുമെത്താതിരിക്കുകയും നോ ഡീലുമായി യുകെ യൂണിയന്‍ വിടുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ സംജാതമായതിനാലാണ് ഇത്തരമൊരു കടുത്ത നടപടിക്ക് ബോറിസ് ഒരുങ്ങുന്നത്. 

എന്നാല്‍ യുകെയില്‍ പെര്‍മനന്റ് റെസിഡന്‍സുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരെ ഈ നീക്കം ബാധിക്കുന്നതല്ല. നിരവധി വിദേശികള്‍ യുകെയിലേക്ക് എത്തുന്നതിനെ ജനാധിപത്യപരമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇമിഗ്രേഷന്റെ സമ്മര്‍ദത്തില്‍ യുകെയ്ക്ക് ബുദ്ധിമുട്ടാനാവില്ലെന്നുമാണ് തന്റെ പുതിയ നീക്കത്തെക്കുറിച്ച് ബോറിസ് വിശദീകരണം നല്‍കുന്നത്. നമ്പര്‍ പത്തും ഹോം സെക്രട്ടറി പ്രീതി പട്ടേലും പുതിയ സ്‌കീമിന്റെ വിശദാംശങ്ങള്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പുതിയ കടുത്ത നീക്കം നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധ്യമല്ലെന്നും അതിലൂടെ മറ്റൊരു വിന്‍ഡ്റഷ് സ്‌റ്റൈല്‍ തട്ടിപ്പായിരിക്കും അരങ്ങേറുകയെന്നുമാണ് ഒഫീഷ്യലുകള്‍ മുന്നറിയപ്പേകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category