1 GBP = 97.40 INR                       

BREAKING NEWS

ഒടിച്ച് മടക്കി സ്യൂട്ട്കേസില്‍ അടച്ച് വിയറ്റ്നാമില്‍ നിന്നും ഇംഗ്ലണ്ടില്‍ എത്തിച്ച ബാലന്‍ ജീവിതത്തിലേക്ക്; ഇംഗ്ലീഷ് ടെസ്റ്റ് പാസായി ബ്രിട്ടീഷുകാരനായി മാറിയ 16കാരന് ഫോസ്റ്റര്‍ പാരന്റുമായി; ഇംഗ്ലീഷ് സമൂഹത്തിന് നന്ദി പറഞ്ഞ് അത്ഭുതബാലന്‍

Britishmalayali
kz´wteJI³

ഴിഞ്ഞ വര്‍ഷം ഒടിച്ച് മടക്കി സ്യൂട്ട്കേസില്‍ അടച്ച നിലയില്‍ വിയറ്റ്നാമില്‍ നിന്നും ഇംഗ്ലണ്ടില്‍ എത്തിച്ച 16കാരനായ ഫോംഗ്  ജീവിതത്തിലേക്ക് മടങ്ങി വന്നു. ഇംഗ്ലീഷ് ടെസ്റ്റ് പാസായി ബ്രിട്ടീഷുകാരനായി മാറിയ 16കാരന് ഫോസ്റ്റര്‍ പാരന്റുമായെന്നാണ് റിപ്പോര്‍ട്ട്. തനിക്ക് ജീവിതം മടക്കിത്തന്ന ഇംഗ്ലീഷ് സമൂഹത്തിന് നന്ദി പറഞ്ഞ് അത്ഭുതബാലന്‍ ആകര്‍ഷകമായ ഒരു കത്തെഴുതിയിരിക്കുകയാണിപ്പോള്‍. ഡോവറില്‍ ഒരു കാറിന്റെ ബൂട്ടില്‍ സ്യൂട്ട്കേസിനുള്ളില്‍ ഒടിച്ച് മടക്കിയ നിലയില്‍ കിടന്നിരുന്ന ഫോംഗിനെ ഉടനടി  കെന്റിലെ ആശുപത്രിയിലെത്തിച്ചതിനെ തുടര്‍ന്നായിരുന്നു അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നത്. 

തുടര്‍ന്ന് വില്യം ഹാര്‍വി ഹോസ്പിറ്റലില്‍ നിന്നായിരുന്നു ഫോംഗ് തന്റെ ആരോഗ്യം വീണ്ടെടുത്തത്. നിലവില്‍ കെന്റ് കൗണ്‍ടി കൗണ്‍സിലിന്റെ ഫോസ്റ്റര്‍കെയറിലാണ് ഫോംഗ് കഴിയുന്നത്. ഫോംഗിനെ ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ മനുഷ്യക്കടത്തിന് വിധേയനാക്കിയിരുന്ന മനുഷ്യക്കടത്തുകാരന്‍ ആന്‍ഡ്രെയ് ലാന്‍കുവിനെ 18 മാസത്തേക്ക് ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.സില്‍വര്‍ സ്‌കോഡ് ഒക്ടാവിയയുടെ ബൂട്ടിലെ സ്യൂട്ട്കേസില്‍ ഒടിച്ച് മടക്കിക്കിടത്തിയായിരുന്നു ലാന്‍കും  ഫോന്‍ഗിനെ യുകെയിലെത്തിച്ചത്.കടുത്ത ഡീഹൈഡ്രേഷന് വിധേയമായി ജീവന്‍ തന്നെ അപകടത്തിലായ രീതിയിലായിരുന്നു ഫോംഗ് കിടന്നിരുന്നത്. 

കണ്ടെത്താന്‍ അല്‍പം കൂടി വൈകിയിരുന്നുവെങ്കില്‍ ഈ 16കാരന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു.നിലവില്‍ ഇംഗ്ലീഷ് ലാംഗ്വേജ് എക്സാമുകള്‍ പാസായതിന് ശേഷം  ഫോംഗ് മുമ്പത്തേക്കാള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആ സന്തോഷത്തിന്റെ ബലത്തിലാണ് ' മൈ ഡിയര്‍ ഇംഗ്ലണ്ട്' എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ഫോംഗ് തനിക്ക് ജീവിതം തിരിച്ച് തന്ന ഇംഗ്ലീഷുകാര്‍ക്ക് കത്തെഴുതിയിരിക്കുന്നത്. താന്‍ യുകെയില്‍ എത്തിയ സമയത്തും ഹോസ്പിറ്റലില്‍ വച്ച് ബോധം തിരിച്ച് കിട്ടിയ നിമിഷത്തിലും താന്‍ വളരെ പരിഭ്രമിച്ചിരുന്നുവെന്നാണ് ഫോംഗ് ഈ കത്തിലൂടെ വെളിപ്പെടുത്തുന്നത്. 

താന്‍ എവിടെയാണ് എത്തിച്ചേര്‍ന്നതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനായില്ലെന്നും തനിക്ക് ദേഹമാകമാനം വേദനിക്കുന്നുണ്ടായിരുന്നുവെന്നും ഈ കത്തിലൂടെ ഫോംഗ് ഞെട്ടലോടെ സ്മരിക്കുന്നുണ്ട്. തനിക്ക് അപ്പോള്‍ കഴുത്തും വിരലുകളും മാത്രമേ നേരിയ തോതിലെങ്കിലും ഇളക്കാന്‍ സാധിച്ചിരുന്നുള്ളുവെന്നും ഈ കൗമാരക്കാരന്‍ വെളിപ്പെടുത്തുന്നു.അന്ന് ഹോസ്പിറ്റലിലുള്ളവര്‍ തന്നോട് കാട്ടിയ ദയാവായ്പിനെ താന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും ഫോംഗ് പറയുന്നു. നഴ്സുമാരും ഡോക്ടര്‍മാരും തനിക്ക് ചിരിച്ച് കൊണ്ട് ബിസ്‌കറ്റും ഓറഞ്ചും ജലവും നല്‍കുമായിരുന്നുവെന്ന കാര്യം ഈ വിയറ്റ്നാം കാരന്‍ നന്ദിയോടെയാണ് കത്തില്‍ സ്മരിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ആറ് ദിവസം ഹോസ്പിറ്റലില്‍ ചെലവഴിച്ചതിന് ശേഷം ഒരു സോഷ്യല്‍ വര്‍ക്കര്‍ തനിക്കരുകിലെത്തിയെന്നും പുതിയ ഹോമിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും ഫോംഗ് വെളിപ്പെടുത്തുന്നു.തുടര്‍ന്ന് ആദ്യമായി ഫോംഗിന് സ്വന്തമായി ബെഡ്റൂമും ഫോസ്റ്റര്‍ ഫാമിലിയെയും ലഭിക്കുകയായിരുന്നു. പിന്നീട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം  ഫോംഗ് കോളജിലേക്ക് പോവുകയും ഇംഗ്ലീഷും മാത് സും പഠിക്കുകയുമായിരുന്നു. തുടര്‍ന്ന് ഫോംഗ് തന്റെ ഫസ്ററ് എന്‍ട്രി  എക്സാംസ് പാസാവുകയും  സെപ്റ്റംബറില്‍ കൂടുതല്‍ അഡ്വാന്‍സ്ഡ് ആയ ഇംഗ്ലീഷ് പഠിക്കുകയും ചെയ്തു. 

താന്‍ ഇത്തരത്തില്‍ സ്നേഹിക്കപ്പെടുമെന്ന് ഒരിക്കലും വിശ്വസിക്കാനാവുന്നില്ലെന്നും നിലവില്‍ ഇരുട്ടിന് പകരം തന്റെ ജീവിതത്തില്‍ മഴവില്ലാണുണ്ടായിരിക്കുന്നതെന്നും ഫോംഗ് കത്തില്‍ കാവ്യാത്മകമായി വിവരിക്കുന്നു.തന്റെ ജീവിതത്തെ ഇത്തരത്തില്‍ മാറ്റി മറിച്ചതിന് താന്‍ ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിന് നന്ദി പറയുന്നുവെന്ന് വെളിപ്പെടുത്തിയാണ് ഫോംഗ് കത്ത് അവസാനിപ്പിക്കുന്നത്. ഇത് അതുല്യമായ ഒരു ജീവിതമാണെന്നാണ് ഫോംഗിന്റെ ഫോസ്റ്റര്‍ കെയറായ ക്രിസ്റ്റിനെ ബുര്‍ജ് പ്രതികരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category