1 GBP =99.10INR                       

BREAKING NEWS

പണം ലാഭിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറെ സമീപിച്ചാല്‍ കൈയിലിരിക്കുന്ന പൗണ്ട് കൂടി പോകും; അറിയാതെ കെണിയില്‍ പെടുന്നത് ആയിരക്കണക്കിനു പേര്‍; ഡ്രൈവിംഗ് പഠിക്കുന്നവര്‍ നിര്‍ബന്ധമായും അറിയാന്‍

Britishmalayali
kz´wteJI³

യുകെയില്‍ ഡ്രൈവിംഗ് പഠിക്കുന്ന നിരവധി പേര്‍ ലൈസന്‍സ് ഇല്ലാത്ത ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറെ ഉപയോഗിക്കുന്നതിലൂടെ പുലിവാല്‍ പിടിക്കുന്നതേറുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പലരും പണം ലാഭിക്കുന്നതിന് വേണ്ടിയാണ് പലരും ലൈസന്‍സ് ഇല്ലാത്ത ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറെ സമീപിക്കുന്നത്. ചിലര്‍ അറിയാതെ ഈ കെണിയില്‍ പെടുന്നുമുണ്ട്. പണം ലാഭിക്കുന്നതിനായി ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നാല്‍ കൈയിലുള്ള പൗണ്ട് കൂടി നഷ്ടപ്പെടുമെന്ന് മനസിലാക്കിയാല്‍ നന്നായിരിക്കും.

ഇത്തരത്തില്‍ ലൈസന്‍സില്ലാത്ത ഇന്‍സ്ട്രക്ടറുടെ കീഴില്‍ ഡ്രൈവിംഗ് പഠിച്ചാല്‍ അപകടം സംഭവിച്ചാല്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കൂടി ലഭിക്കുകയില്ലെന്ന് പ്രത്യേകം ഓര്‍ക്കുക. ഇത് നിങ്ങളുടെ ജീവിതം നരകതുല്യമാക്കിത്തീര്‍ക്കുകയും ചെയ്യും. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാരുമായി ബന്ധപ്പെട്ട 961 റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുറത്ത് വന്നിട്ടുണ്ടെന്നാണ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റിനോട് ഡിവിഎസ്എ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ വെറും 18 റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ മാത്രമാണ് കുറ്റം ചുമത്തപെട്ടിരിക്കുന്നത്.

ലേണര്‍ക്കും ഇന്‍സ്ട്രക്ടര്‍ക്കുമിടയില്‍ പണം കൈമാറിയെന്ന് തെളിയിക്കുക ബുദ്ധിമുട്ടായതിനാലാണ് ഇത്തരം ഭൂരിഭാഗം കേസുകളിലും കുറ്റം ചുമത്തുകയെന്നത് ബുദ്ധിമുട്ടാര്‍ന്ന കാര്യമായിത്തീരുന്നത്.റോഡ് ട്രാഫിക്ക് ആക്ട് 1988 ന്റെ സെക്ഷന്‍ 123 പ്രകാരം ലൈസന്‍സുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് മാത്രമേ പണം നല്‍കാന്‍ പാടുള്ളൂ. നിലവില്‍ 40,000ത്തില്‍ അധികം ഇന്‍സ്ട്രക്ചര്‍മാര്‍ക്കാണ് ഡിവിഎസ്എ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. നിയമവിരുദ്ധരായ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ പെരുകുന്ന സാഹചര്യത്തില്‍ ഡിവിഎസ്എ അവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാരെക്കുറിച്ച് തങ്ങളുടെ ഹൗസ് കൗണ്ടര്‍ ഫ്രോഡ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍സ് ടീമിനെ കൊണ്ട് ഡിവിഎസ്എ കഴിഞ്ഞ വര്‍ഷം അന്വേഷിപ്പിച്ചിരുന്നു.

വ്യാജ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറെ എങ്ങനെ തിരിച്ചറിയാം?
1-ഓരോ ഇന്‍സ്ട്രക്ടറും തങ്ങളുടെ ഡേറ്റ് ബാഡ്ജ് വിന്‍ഡ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നതാണ് നിയമം. 
2-പിങ്ക് ബാഡ്ജാണെങ്കില്‍ അത് ട്രെയിനീ ഇന്‍സ്ട്രക്ടറാണെന്ന സൂചനയാണേകുന്നത്.  പൊട്ടന്‍ഷ്യല്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ എന്നാണിവരറിയപ്പെടുന്നത്.
3-അപ്രൂവ്ഡ് ഡ്രൈവിംഗ് ഇന്‍സ്ട്രക്ചര്‍ പച്ച ബാഡ്ജാണ് വിന്‍ഡ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്. പൂര്‍ണമായും യോഗ്യത നേടിയവരും ഡിവിഎസ്എ പരിശോധനകളിലൂടെ സ്ഥിരമായി കടന്ന് പോകുന്നവരുമാണിവര്‍.
4-ഇത്തരം ബാഡ്ജുകളില്‍ ഇന്‍സ്ട്രക്ടറുടെ ഫോട്ടോഗ്രാഫ്, യൂണിക് റഫറന്‍സ് നമ്പര്‍, എക്സ്പയറി ഡേറ്റ് എന്നിവ ഉണ്ടായിരിക്കണം.
5-നിങ്ങളുടെ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറെ കുറിച്ച് സംശയമുണ്ടെങ്കില്‍ ഡിവിഎസ്എയെ 03001233248 എന്ന നമ്പറില്‍ വിളിക്കാം. ഇല്ലെങ്കില്‍ [email protected] എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടുകയും ചെയ്യാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category