1 GBP = 92.60 INR                       

BREAKING NEWS

അറബ് കോടീശ്വരന്‍മാരുടെ മക്കള്‍ അത്യാഢംബര കാറുകളുമായി അവധി ആഘോഷിക്കാന്‍ ലണ്ടനിലേക്ക്; നക്ഷത്രഹോട്ടലുകളിലെ ഞെട്ടിക്കുന്ന കാറുകള്‍ കണ്ട് വാ പൊളിച്ച് സായിപ്പന്‍മാരും; ഇക്കുറി താരം ക്രിസ്റ്റലില്‍ തീര്‍ത്ത മോഡലിന്റെ ലംബോര്‍ഗിനി

Britishmalayali
kz´wteJI³

തിവ് പോലെ ലണ്ടനിലെ സൂപ്പര്‍കാര്‍ സീസണ് ഇപ്രാവശ്യവും ആവേശത്തോടെ തുടക്കമായി. ഇത് പ്രകാരം അറബ് കോടീശ്വരന്‍മാരുടെ മക്കള്‍ അത്യാഢംബര കാറുകളുമായി അവധി ആഘോഷിക്കാന്‍ ലണ്ടനിലേക്കെത്തിരിയിരിക്കുകയാണ്. നക്ഷത്രഹോട്ടലുകളിലെ ഞെട്ടിക്കുന്ന കാറുകള്‍ കണ്ട് പതിവു പോലെ സായിപ്പന്‍മാര്‍ വാ പൊളിച്ച് നില്‍ക്കാനും അവയ്ക്കൊപ്പം സെല്‍ഫിയെടുക്കാനും തുടങ്ങിയിട്ടുണ്ട്. ഇക്കുറി താരം ക്രിസ്റ്റലില്‍ തീര്‍ത്ത മോഡലിന്റെ ലംബോര്‍ഗിനി അവെന്റഡോറാണ്.270,000 പൗണ്ടാണ് ഇതിന്റെ വില. ഇതിന് പുറമെ 280,000 പൗണ്ട് വിലയുള്ള റോള്‍സ് റോയ്സ് ഡാന്‍, 140,000 പൗണ്ട് വിലയുള്ള പോര്‍ചെ 911 ജിടി3, തുടങ്ങിയവയും ഇപ്രാവശ്യം ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നുണ്ട്.

എന്നാല്‍ ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത് 2.5 മില്യണ്‍ പൗണ്ട് വിലയുള്ള  ബുഗാട്ടി ചെയ്റോണാണ്. മണിക്കൂറില്‍ 261 മൈല്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ആഢംബര കാര്‍ ഇക്കഴിഞ്ഞ വീക്കെന്‍ഡില്‍ നൈറ്റ്ബ്രിഡ്ജിലാണ് കാണപ്പെട്ടിരുന്നത്. ഫ്രഞ്ച് മാനുഫാക്ചറര്‍ ഇത്തരത്തിലുള്ള വെറും 500 കാറുകള്‍ മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്. റഷ്യന്‍ മോഡലായ ഡാരിയ റേഡിയോനോവയുടെ ഉമടസ്ഥതയിലുള്ളതാണ് ലംബോര്‍ഗിനിയുടെ   സ്വാറോവ്സ്‌കി ക്രിസ്റ്റല്‍ എന്‍ക്രസ്റ്റഡ് മോഡല്‍. ഇതാണ് ഇക്കുറി സൂപ്പര്‍ കാര്‍ സീസണില്‍ താരമായിരിക്കുന്നത്.

ഈ കാറിന് മേല്‍ 700 മില്യണ്‍ ക്രിസ്റ്റലുകള്‍ പതിപ്പിക്കാനായി 700 മണിക്കൂറുകളാണ് ചെലവിടേണ്ടി വന്നിരിക്കുന്നത്.രണ്ട് മാസം ഇതിനായി വേണ്ടി വന്നിട്ടുണ്ട്.വെറും 26 വയസുള്ള റഷ്യന്‍ മോഡലായ ഡാരിയ റേഡിയോനോവയുടെ ഉടസ്ഥതയിലുള്ള വാഹനമാണിത്.ലണ്ടനില്‍ ബിസിനസ് മാനേജ്മെന്റ് പഠിച്ചിരുന്ന ഇവര്‍ നിലവില്‍ ധനാഢ്യരായ ക്ലൈന്റുകള്‍ക്ക് രോമക്കുപ്പായവും ലെതര്‍ ഉല്‍പന്നങ്ങളും കസ്റ്റമൈസ് ചെയ്ത് വരുകയാണ്.ഇതിന് മുമ്പ് ലംബോര്‍ഗിനി ഹുരാകാന്റെയും മെര്‍സിഡസ് സിഎല്‍എസിന്റെയും ഉടമസ്ഥതയും ഈ മോഡലിനുണ്ടായിരുന്നു.

നൈറ്റ്സ്ബ്രിഡ്ജില്‍ താമസിക്കുന്ന ഈ മോഡലിന്റെ വീട്ടില്‍ നൂറ് കണക്കിന് ജോഡി ക്രിസ്റ്റിയന്‍ ലൗബൗടിന്‍ ഷൂകളുമുണ്ട്. ഡാരിയക്ക് പുറമെ അറബ് സമ്പന്ന കുമാരന്‍മാരില്‍ നിരവധി പേര്‍ പതിവു പോലെ ഇക്കുറിയും ലണ്ടനിലെ സൂപ്പര്‍കാര്‍ സീസണില്‍ പങ്കെടുക്കുന്നതിന് തങ്ങളുടെ ആഢംബര കാറുകളുമായി എത്തിച്ചേര്‍ന്നിട്ടുണ്ട്. വര്‍ഷം തോറും ജൂലൈയ്ക്കും ഓഗസ്റ്റിനും ഇടയിലുള്ള എല്ലാ സമ്മറിലും ഗള്‍ഫ് രാജ്യങ്ങളിലെ ധനാഢ്യരുടെ മക്കളും രാജകുടുംബങ്ങളിലുള്ളവരും ഇത്തരം ആഢംബര കാറുകളുമായി യുകെയില്‍ സമ്മര്‍ ആഘോഷിക്കാനെത്താറുണ്ട്. തങ്ങളുടെ മാതൃരാജ്യങ്ങളിലെ കടുത്ത ചൂടിനെ അതിജീവിക്കാനാണ് ഇവര്‍ ഇത്തരത്തില്‍ യുകെയിലെത്തുന്നത്. ലക്ഷക്കണക്കിന് പൗണ്ടുകള്‍ വില വരുന്ന കാറുകളാണ് ഇതിന്റെ ഭാഗമായി മുന്‍കൂട്ടി ഇവിടേക്കെത്തിക്കുന്നത്.

വന്‍ തുക ചെലവാക്കിയാണ് ഗള്‍ഫ് സമ്പന്നന്മാര്‍ 3000 മൈല്‍ അകലത്ത് നിന്നും കാറുകള്‍ യുകെയിലെത്തിക്കുന്നത്. ലണ്ടനിലെ ഏറ്റവും ആകര്‍ഷകമായ സ്ഥലങ്ങളില്‍ ഈ സീസണില്‍ ഇത്തരം കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് നിരവധി പേരെയാണ് ആകര്‍ഷിക്കുന്നത്. യുകെയിലെ കാര്‍ സ്‌നേഹികളുടെ ഭ്രമത്തെ പ്രോത്സാപിപ്പിക്കുന്ന വിധത്തില്‍ തങ്ങളുടെ കാറുകള്‍ ഉദാരമായി കാണിച്ച് കൊടുക്കാന്‍ ഗള്‍ഫ് സമ്പന്നര്‍ തയ്യാറാവാറുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category