1 GBP = 91.30 INR                       

BREAKING NEWS

യുകെയില്‍ വാഹനാപകടത്തില്‍ മരിച്ച സാബു കുര്യന്റെ സഹോദര പുത്രന്റെ സംസ്‌കാരം നാളെ അറ്റ്‌ലാന്റയില്‍; ട്രാക്ക് മാറി വന്ന അമേരിക്കന്‍ വനിതയുടെ വാഹനം ഇടിച്ചു തെറിപ്പിച്ച ജീവന് അന്ത്യാഞ്ജലി അര്‍പ്പിച്ച് യുകെ മലയാളി സമൂഹവും

Britishmalayali
kz´wteJI³

പിതാവിന്റെ സഹോദരനെ കാണാന്‍ യുകെയിലെത്തിയ വേളയില്‍ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ക്രിസ്റ്റഫര്‍ ടോമി കുര്യന്റെ സംസ്‌കാരം നാളെ അറ്റ്‌ലാന്റയില്‍ നടക്കും. യുകെയില്‍ റിക്രൂട്ട്‌മെന്റ് ബിസിനസ് നടത്തിയിരുന്ന സാബു കുര്യന്റെ സഹോദരന്‍ ടോമി കുര്യന്റെ മകനാണ് ക്രിസ്റ്റഫര്‍. ഇന്നു വൈകിട്ട് ആറു മണി മുതല്‍ ഒന്‍പതു മണി വരെ ലോഗന്‍വില്ലയിലെ ഹോളി ഫാമിലി ക്‌നാനായ കാത്തോലിക് ചര്‍ച്ചില്‍ പ്രാര്‍ത്ഥന നടക്കും. നാളെ രാവിലെ പത്തു മണി മുതല്‍ സംസ്‌കാര ശുശ്രൂഷകളും തുടര്‍ന്ന് അറ്റ്‌ലാന്റയിലെ എവര്‍ഗ്രീന്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ സംസ്‌കാരവും നടക്കും.

ദിവസങ്ങള്‍ക്കു മുന്‍പു മാത്രം വാങ്ങിയ ബൈക്കില്‍ പിതൃസഹോദരന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ടു ട്രാക്ക് മാറി വന്ന അമേരിക്കന്‍ വനിതയുടെ വാഹനം, ക്രിസ്റ്റഫറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത ലെയിനിലേക്ക് വീണ ക്രിസ്റ്റഫറിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന മറ്റൊരു വാഹനം കയറിയിറങ്ങി സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.

അറ്റ്ലാന്റയിലെ ഏതെന്‍സില്‍ സ്ഥിര താമസമാക്കിയ കോട്ടയം കുറുമുള്ളൂര്‍ മന്നാകുളത്തില്‍ ടോമി കുര്യന്റെയും ഷീലയുടെയും നാല് മക്കളില്‍ രണ്ടാമനാണ് ക്രിസ്റ്റഫര്‍. 22 വയസ് മാത്രമായിരുന്നു ക്രിസ്റ്റഫറിന്റെ പ്രായം. ക്രിസ്റ്റഫറിന്റെ മരണ വാര്‍ത്ത വിശ്വസിക്കാന്‍ ആദ്യം അറ്റ്ലാന്റയിലെ മലയാളി സമൂഹത്തിന് കഴിഞ്ഞിരുന്നില്ല. മലയാളി സമൂഹത്തിനിടിയിലെ സജീവ പ്രവര്‍ത്തകരായിരുന്ന കുടുംബത്തിന്റെ വേദനയില്‍ ആശ്വാസം പകരാന്‍ ശ്രമിക്കുകയാണ് മലയാളി സമൂഹം ഒന്നടങ്കം.

തൊണ്ണൂറുകളില്‍ ഷിക്കാഗോയില്‍ താമസമായ ടോമി കുര്യനും ഷീലയും രണ്ടായിരത്തിലാണ് അറ്റ്‌ലാന്റയിലേക്ക് സ്ഥിരതാമസമാക്കിയത്. ക്രിസ്റ്റഫറിന്റെ അമ്മ ഷീലമ്മ മറിക പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. ക്രിസ്റ്റിന്‍, ക്രിസ്റ്റിന, ചാള്‍സ് എന്നിവര്‍ ആണ് ക്രിസ്റ്റഫറിന്റെ സഹോദരങ്ങള്‍. സാബു കുര്യന്‍, രാജു കുര്യന്‍ എന്നിവര്‍ക്കൊപ്പം ക്രിസ്റ്റഫറിന്റെ പിതാവ് ടോമിയും നഴ്‌സുമാരെ യുകെയില്‍ എത്തിക്കുന്ന ബിസിനസ് നടത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category