1 GBP = 92.60 INR                       

BREAKING NEWS

ശിവകുമാറിനെ വിട്ടൊരു കളിയില്ലെന്ന് ചെന്നിത്തല; അടൂര്‍ പ്രകാശിനേയും ഭാരവാഹിയാക്കാന്‍ ഉറച്ച് ഗ്രൂപ്പ് ലീഡര്‍; കെസിയുടെ മനസ്സിലുള്ളത് അനില്‍കുമാറിന്റെ പേരും; കോണ്‍ഗ്രസ് പുനഃസംഘടനയില്‍ തെളിയുന്നത് ഐ ഗ്രൂപ്പിനുള്ളിലെ കലഹം; കെ മുരളീധരന്റെ വെടിപൊട്ടിക്കല്‍ ഭാരവാഹിയാകാന്‍ ആഗ്രഹിക്കുന്ന നേതാക്കളുടെ മനസ്സ് തിരിച്ചറിഞ്ഞ്; സ്ഥാനമൊഴിയാന്‍ സുധാകരനും കൊടിക്കുന്നിലിനും വിമുഖത; വിശാല ഐ ഗ്രൂപ്പ് പല വഴിക്ക്; 'ഒരാള്‍ ഒരു പദവി'യില്‍ ചെന്നിത്തല നേരിടുന്നത് വമ്പന്‍ പ്രതിസന്ധി

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് നീങ്ങുന്ന രമേശ് ചെന്നിത്തലയ്ക്ക് വെല്ലുവിളിയായി ഐ ഗ്രൂപ്പില്‍ പാളയത്തി പട. കെപിസിസി പുനഃസംഘടന വൈകാന്‍ കാരണം ചെന്നിത്തലയുടെ നിലപാടാണെന്ന പരാതി ഐ ഗ്രൂപ്പില്‍ വ്യാപകമാണ്. ഒരാള്‍ക്ക് ഒരു പദവിയെന്ന നയം നടപ്പാക്കാനാണ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് താല്‍പ്പര്യം. ഇതിന് ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും പിന്തുണയ്ക്കുന്നു. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും കെപിസിസിയില്‍ ഭാരവാഹിത്വം നല്‍കേണ്ടതില്ലെന്നാണ് വി എം സുധീരന്റേയും പക്ഷം. എന്നാല്‍ അടൂര്‍ പ്രകാശ്, വി എസ്.ശിവകുമാര്‍, എ.പി.അനില്‍ കുമാര്‍ എന്നിവരെ ഭാരവാഹിയാക്കാനാണ് ചെന്നിത്തലയുടെ നീക്കം. ഇതിനെതിരെ ഐ ഗ്രൂപ്പില്‍ കലാപം പൊട്ടിപുറപ്പെട്ടിട്ടുണ്ട്.

ഐ ഗ്രൂപ്പിന്റെ ഭാഗമായി കെപിസിസിയില്‍ എത്താന്‍ ആഗ്രഹിച്ചവരെല്ലാം ചെന്നിത്തലയുമായി പിണക്കത്തിലാണ്. ഇതിനൊപ്പം കെസി വേണുഗോപാലും ചില നീക്കങ്ങള്‍ നടത്തുന്നു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി എസ് ശിവകുമാറിനെ കൊണ്ടു വരാനാണ് ചെന്നിത്തലയ്ക്ക് താല്‍പ്പര്യം. എന്നാല്‍ കെ പി അനില്‍കുമാര്‍ എന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ വര്‍്ക്കിങ് പ്രസിഡന്റാക്കാനാണ് കെസിയുടെ കരുനീക്കം. മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരാണ് കെപിസിസിക്കുള്ളത്. ഇതില്‍ കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും സ്ഥാനം ഒഴിയാനും മടിയാണ്. അന്തരിച്ച എംഐ ഷാനവാസിന്റെ സ്ഥാനത്തേക്കാണ് ശിവകുമാറും അനില്‍കുമാറും മത്സരിക്കുന്നത്. ഇതില്‍ ശിവകുമാര്‍ എംഎല്‍എയാണ്.

വി എസ് ശിവകുമാര്‍ എന്‍ എസ് എസ് നോമിനിയെന്ന തരത്തിലാണ് ഭാരവാഹിയാകാന്‍ ശ്രമിക്കുന്നത്. എന്‍ എസ് എസുമായി ഏറെ അടുപ്പമുള്ള കെസി വേണുഗോപാല്‍ മറ്റൊരു പേര് നിര്‍ദ്ദേശിക്കുമ്പോള്‍ അത് മറ്റൊരു പ്രതിസന്ധിയാകുന്നു. കെപിസിസി പുനഃസംഘടനയുടെയും നിയമസഭാ ഉപതിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെയും പ്രാരംഭ ചര്‍ച്ച കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തിരക്കിട്ട് ആരംഭിച്ചിരുന്നു. പുനഃസംഘടന പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചതിനു പിന്നാലെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പ്രത്യേകമായി കൂടിയാലോചന നടത്തി. ഈ കൂടിയാലോചനയിലാണ് പുനഃസംഘടനയില്‍ ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്റാക്കണമെന്ന നിലപാടില്‍ ചെന്നിത്തല ഉറച്ച് നിന്നത്. പുനഃസംഘടന ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്നു മുല്ലപ്പള്ളി വ്യക്തമാക്കി.

എന്നാല്‍ എംഎല്‍എയായ ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്റാക്കരുതെന്ന് ഉമ്മന്‍ ചാണ്ടിയും നിലപാട് എടുത്തു. ഇതോടെ മുല്ലപ്പള്ളി വെട്ടിലായി. ഇതിന് പിന്നാലെയാണ് ഐ ഗ്രൂപ്പില്‍ വെടിപൊട്ടിയത്. കെ സി വേണുഗോപാല്‍ എഐസിസിയില്‍ സംഘടനാ ജനറല്‍ സെക്രട്ടറിയാണ്. അതുകൊണ്ട് തന്നെ കെസിയെ തള്ളാനും കഴിയില്ല. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കും കെപിസിസിയില്‍ സ്ഥാനം ലഭിക്കണമെന്നാണ് ചെന്നിത്തലയുടെ ആഗ്രഹം,. ഇതോടെയാണ് ഐ ഗ്രൂപ്പിലെ തന്നെ ജനപ്രതിനിധികള്‍ അല്ലാത്ത നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് വരുന്നത്. ചെന്നിത്തലയോട് എതിര്‍പ്പുള്ളവര്‍ കെസി വേണുഗോപാലുമായി അടുക്കുകയാണ്. കെ മുരളീധരനും പരസ്യമായി തന്നെ ചെന്നിത്തലയുടെ നീക്കത്തെ തള്ളി പറഞ്ഞു, അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നല്‍കി. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ കൂടിയാലോചിച്ച് സ്വന്തക്കാരെ തിരുകി കയറ്റുന്നത് അംഗീകരിക്കില്ലെന്നാണ് മുരളീധരന്‍ പറയുന്നത്.

നിങ്ങളുടെയൊക്കെ ഇഷ്ടത്തിനനുസരിച്ച് പുനഃസംഘടന പൂര്‍ത്തിയാക്കിക്കൊള്ളൂവെന്ന ധ്വനിയും മുരളിയുടെ കത്തിലുണ്ട്. നേരത്തെ ചില പേരുകള്‍ ഭാരവാഹിത്വത്തിനായി മുരളി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അംഗീകരിച്ചില്ല. ഇനിയാരെയും ഭാരവാഹികളായി നിര്‍ദ്ദേശിക്കുന്നില്ലെന്ന് മുരളീധരന്‍ കത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഐ ഗ്രൂപ്പിലെ പോരാണ് മുരളീധരന്റെ കത്തിന് പിന്നിലുള്ളതെന്ന് കോണ്‍ഗ്രസില്‍ ഏവര്‍ക്കും അറിയാം. ജംബോ സമിതി വേണ്ടെന്നും 'ഒരാള്‍ ഒരു പദവി' എന്ന അടിസ്ഥാനത്തില്‍ ഭാരവാഹികളെ തീരുമാനിക്കുമെന്നുമാണ് പുനഃസംഘടനയുടെ ആദ്യഘട്ടത്തില്‍ അവകാശപ്പെട്ടത്. ഭാരവാഹികളുടെ എണ്ണം 21 ആയി ചുരുക്കി തയ്യാറാക്കിയ പട്ടികയാണ് മൂന്നുപേരും വീതംവയ്പായത്. ചെന്നിത്തല നല്‍കിയ ഐ ഗ്രൂപ്പ് നോമിനികളിലേറെയും ജനപ്രതിനിധികളാണ്. എ ഗ്രൂപ്പ് ജനപ്രതിനിധികളെ ഒഴിവാക്കി. എ കെ ആന്റണിയും കെ സി വേണുഗോപാലും നിര്‍ദ്ദേശിച്ച പേരുകളടങ്ങിയ ലിസ്റ്റാണ് മുല്ലപ്പള്ളി നല്‍കിയത്. ഇതോടെ ഒരാള്‍ ഒരു പദവി തത്വവും അട്ടിമറിക്കപ്പെട്ടുവെന്ന അവസ്ഥ വന്നു. ഇതിന് കാരണം ചെന്നിത്തലയാണെന്നാണ് ഐ ഗ്രൂപ്പിനുള്ളിലെ പൊതു വികാരം.

ജനപ്രതിനിധികളായവരെ പുനഃസംഘടനയില്‍ പരിഗണിക്കുന്നതും വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിവാക്കി വൈസ് പ്രസിഡന്റ് സ്ഥാനം പുനഃസ്ഥാപിക്കുന്നതുമാണ് തര്‍ക്കവിഷയമായി നിന്നിരുന്നത്. ഒരാള്‍ക്ക് ഒരു പദവിയെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെ എ ഗ്രൂപ്പ് പിന്തുണച്ചപ്പോള്‍ പറ്റില്ലെന്ന നിലപാടില്‍ ഐ ഗ്രൂപ്പ് ഉറച്ചുനിന്നു. പുനഃസംഘടന എത്രയും വേഗം തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഐ ഗ്രൂപ്പ് സമ്മര്‍ദത്തിന് നേതൃത്വം വഴങ്ങിയെന്നാണ് സൂചന. ഇതോടെയാണ് മുരളീധരന്‍ രംഗത്തുവന്നതും. വി എം സുധീരനടക്കമുള്ളവര്‍ നിര്‍ദ്ദേശിച്ച പേരുകള്‍ തഴയപ്പെട്ടാല്‍ അവരും പരസ്യമായി രംഗത്തെത്തും. ഭാരവാഹികളെ നിശ്ചയിക്കാന്‍ കൂടിയാലോചന നടത്തിയില്ലെന്നും ചിലര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും കെ. മുരളീധരന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

രാഷ്ട്രീയ കാര്യസമിതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പോലും മുഖവിലയ്ക്കെടുത്തില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. മുന്‍ കെപിസിസി പ്രസിഡന്റായിട്ട് പോലും പുനഃസംഘടന സംബന്ധിച്ച് ഒരു കാര്യവും തന്നോട് ആലോചിച്ചിട്ടില്ല. രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത്. ഭാരവാഹികളായി ഒരാളുടേയും പേരു നിര്‍ദ്ദേശിക്കാന്‍ ഇനിയില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാം. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം ഇനി ആരും ചോദിക്കേണ്ടതില്ലെന്നുമാണ് മുരളീധരന്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ കത്തിലെ ഉള്ളടക്കം. മുരളീധരന്‍ നിര്‍ദ്ദേശിച്ച പേരുകള്‍ക്കു പകരം മറ്റു ചിലരെ ഭാരവാഹികളാക്കിയതാണ് പ്രകോപനത്തിന് കാരണം. ജനപ്രതിനിധികളാകാനും ഭാരവാഹികളാകാനും ഒരേ നേതാക്കള്‍ത്തന്നെ മതിയെങ്കില്‍ മറ്റു നേതാക്കള്‍ എന്തിനെന്നാണ് മുരളീധരന്റ ചോദ്യം. ഇരട്ടപ്പദവി നല്‍കുന്നതിലുള്ള എതിര്‍പ്പ് ചിലര്‍ എ.കെ. ആന്റണിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, എ ഗ്രൂപ്പ് ഭാരവാഹികളാക്കേണ്ടവരുടെ പട്ടിക നേതൃത്വത്തിനു നല്‍കികഴിഞ്ഞു.

ഒരാള്‍ക്ക് ഒരു പദവി എന്ന നിബന്ധനയില്‍ മുതിര്‍ന്ന നേതാക്കള്‍ ഭിന്നാഭിപ്രായം ഉയര്‍ത്തിയതോടെ കെപിസിസി പുനഃസംഘടന വഴിമുട്ടി. ജൂലൈ മാസം അവസാനത്തോടെ ഭാരവാഹികളെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പുനഃസംഘടന മുടങ്ങിയതോടെ കെപിസിസി ഭാരവാഹികളുടെ ദ്വിദിന ക്യാമ്പ് മാറ്റിവെക്കുകയും ചെയ്തിരുന്നു. ഒറ്റ പദവി ആശയത്തിന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ ലഭിച്ചെങ്കിലും രമേശ് ചെന്നിത്തല അംഗീകരിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category