1 GBP = 88.30 INR                       

BREAKING NEWS

പുതു ചരിത്രം രചിക്കാന്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍; ചന്ദ്രയാന്‍ രണ്ട് ഭ്രമണപഥത്തിലെത്തുന്നത് വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷം; പ്രവേശിച്ചത് ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 18078 കിലോമീറ്റര്‍ കൂടിയ ദൂരവുമായ ഭ്രമണപഥത്തില്‍; സെപ്റ്റംബര്‍ രണ്ടിന് ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പെടും; സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയോടെ ചന്ദ്രയാന്‍ പേടകം ചന്ദ്രനിലിറങ്ങുമെന്നും വിലയിരുത്തല്‍

Britishmalayali
kz´wteJI³

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത്. ജൂലൈ 22നാണ് ചന്ദ്രയാന്‍ രണ്ടിനായിരുന്നു ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കപ്പെട്ടത്. രാവിലെ 9:30 യോടെയായിരിക്കും ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തുകയെന്നാണ് കണക്ക് കൂട്ടല്‍. ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 18078 കിലോമീറ്റര്‍ കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ചന്ദ്രയാന്‍ രണ്ട് പ്രവേശിക്കുക.ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ ഏറ്റവും അടുത്ത ദൂരവും 18,078 കിലോമീറ്റര്‍ ഏറ്റവും അകന്ന ദൂരവുമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ പേടകം പ്രവേശിക്കുക. 5 ഭ്രമണങ്ങളിലായി ചന്ദ്രനിലേക്കുള്ള അകലം കുറച്ച് കൊണ്ടുവരും. സെപ്റ്റംബര്‍ രണ്ടിന് ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പെടും.

ഓര്‍ബിറ്റര്‍ ഈ ഭ്രമണപഥത്തില്‍ ഒരു വര്‍ഷം തുടര്‍ന്ന് ചന്ദ്രനെ നിരീക്ഷിക്കും. സെപ്റ്റംബര്‍ ഏഴിനായിരിക്കും അതിനിര്‍ണായകമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിങ്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1:30നും 2:30നും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

അകാല മൃത്യു വരിച്ച മുന്‍ഗാമിയേക്കാളേറെ ചെയ്യുവാനുണ്ട് ഈ പിന്‍ഗാമിക്ക്. മൂന്ന് ഘടകങ്ങളടങ്ങിയതാണ് ചന്ദ്രയാന്‍ രണ്ട് ദൗത്യം. ചന്ദ്രന്റെ പ്രതലത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന പ്രഗ്യാന്‍ എന്ന് പേരുള്ള റോവര്‍, ഇതിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനുള്ള വിക്രം എന്ന ലാന്‍ഡര്‍, ചന്ദ്രന്റെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍ എന്നിവയാണ് അവ. ചന്ദ്രോപരിതലത്തിന്റെ ഘടന, ചന്ദ്രനിലെ മൂലകങ്ങളുടെ സാന്നിധ്യം, ചന്ദ്രനിലെ ജല സാന്നിധ്യം എന്നിവയെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുകയാണ് ചാന്ദ്രയാന്‍ രണ്ടിന്റെ പ്രവര്‍ത്ത ദൗത്യങ്ങള്‍.

വലിയ നേട്ടങ്ങളാണ് ചന്ദ്രയാന്‍ രണ്ടിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നത് ചെറിയ കാര്യമല്ല. ഇതിന് മുമ്പ് റഷ്യക്കും അമേരിക്കക്കും ചൈനക്കും മാത്രം സാധിച്ചിട്ടുള്ള കാര്യമാണിത്. പ്രഗ്യാന്‍ റോവറിനെ സുരക്ഷിതമായ ചന്ദ്രനില്‍ ഇറക്കാന്‍ കഴിഞ്ഞാല്‍ തന്നെ അത് വലിയ വിജയമാണ്.

ഇതു വരെ ഒരു ചന്ദ്ര ദൗത്യവും കടന്നു ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കാണ് ചന്ദ്രയാന്‍ രണ്ട് ഇറങ്ങാന്‍ പോകുന്നത്. ദക്ഷിണ ധ്രുവത്തില്‍ കൂടുതല്‍ വെള്ളത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നതിനാലാണ് ഇവിടേക്ക് തന്നെ പേടകത്തെ അയച്ചത്. ചന്ദ്രോപരിതലത്തില്‍ ലാന്‍ഡറിനെയും റോവറിനെയും സുരക്ഷിതമായി ഇറക്കുകയെന്നത് ഐഎസ്ആര്‍ഒ ഇതു വരെ ചെയ്തിട്ടുള്ളതില്‍ വച്ച് എറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണ്.

ശാസ്ത്രത്തിനും ഗവേഷണത്തിനുമപ്പുറമുള്ള ഒരു ദൗത്യം കൂടി ചന്ദ്രയാന്‍ രണ്ടിനുണ്ട്. അശോക ചക്രത്തിന്റെയും ഐഎസ്ആറോയുടെയും ചിഹ്നം ചന്ദ്രയാന്‍ രണ്ട് ചന്ദ്രനില്‍ എത്തിക്കും. പ്രഗ്യാന്‍ റോവറിന്റെ ചക്രങ്ങളിലാണ് അശോക ചക്രവും ഐഎസ്ആര്‍ഒയുടെ മുദ്രയും ആലേഖനം ചെയ്തിട്ടുള്ളത്. ചന്ദ്രോപരിതലത്തിലൂടെ റോവര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ അശോക ചക്രവും ഇസ്രോയുടെ മുദ്രയും ആ മണ്ണില്‍ പതിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category