1 GBP = 93.40 INR                       

BREAKING NEWS

ദുരിതാശ്വാസത്തിന് കടല്‍ കടന്നൊരു കാരുണ്യം; വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട സാമ്പാദ്യത്തില്‍ വാങ്ങിയ സ്ഥലം പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു നല്‍കി പ്രവാസി മലയാളി യുവതി; ഒരു മാസം മുന്‍പ് വാങ്ങിയ 25 സെന്റില്‍ 20 സെന്റ് അഞ്ചു കുടുംബങ്ങള്‍ക്ക് വീതിച്ച് നല്‍കും; പണവും സമ്പാദ്യവും ഇനിയും ഉണ്ടാകും; അവശ്യ സമയത്ത് അറിഞ്ഞ് സഹായിക്കുന്നതാണ് ഏറ്റവും വലിയ ജീവകാരുണ്യമെന്ന് ജിജി

Britishmalayali
kz´wteJI³

മനാമ: പ്രളയ ദുരിതാശ്വാസത്തിന് കടല്‍കടന്നൊരു കാരുണ്യം എത്തിയിരിക്കുന്നത് പ്രവാസി മലയാളി യുവതിയിലൂടെ. മലപ്പുറം നിലമ്പൂര്‍ വളിക്കളവ് മടപ്പൊയ്ക ചെരുവില്‍ വീട്ടില്‍ ജിജി ജോര്‍ജാണ് തന്നാല്‍ കഴിയുന്ന രീതിയില്‍ അഞ്ചു കുടുംബങ്ങളുടെ കണ്ണീര്‍ ഒപ്പിയിരിക്കുന്നത്. നാട്ടിലെ സ്ഥിതി വളരെ മോശമാണെന്നും എല്ലാവരും പ്രായസത്തിലാണെന്നും അടുത്ത കൂട്ടുകാരി റൂബി നാട്ടില്‍ നിന്ന് വിളിച്ചുപറഞ്ഞതോടെ മറ്റൊന്നും ആലോചിച്ചില്ല. ബഹ്റൈന്‍ ആദിലിയയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു നേടിയ സമ്പാദ്യം കൊണ്ട് ഒരു മാസം മുന്‍പ് മാത്രം സ്വന്തമാക്കിയ 25 സെന്റ് ഭൂമിയില്‍ നിന്ന് 20 സെന്റ് മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ അഞ്ച് കുടുംബങ്ങള്‍ക്ക് തുല്യമായി വീതിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

പൂര്‍ണ മനസ്സോടെയാണ് ഞാനെന്റെ സ്ഥലം പാവങ്ങള്‍ക്ക് നല്‍കുന്നത്. കാരണം, ഇതേ അവസ്ഥയിലൂടെ കടന്നുവന്നവരാണ് ഞങ്ങള്‍. ഇല്ലാത്തവരുടെ കഷ്ടപ്പാടുകള്‍ എനിക്കറിയാം ജിജി പറഞ്ഞു. നാട്ടില്‍ ധനികരും ദരിദ്രരും ബുദ്ധിമുട്ടിലാണ്. സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത് കരളലിയിപ്പിക്കുന്ന കഥകള്‍. പണവും സമ്പാദ്യവും ഇനിയും ഉണ്ടാകും. അവശ്യ സമയത്ത് അറിഞ്ഞ് സഹായിക്കുന്നതാണ് ഏറ്റവും വലിയ ജീവകാരുണ്യമെന്ന് ജിജി വിശ്വസിക്കുന്നു. ജിജിയുടെ ഭര്‍ത്താവ് നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചുപോയിരുന്നു. പത്ത് വര്‍ഷം മുന്‍പാണ് ജിജി ജോലി തേടി ബഹ്റൈനിലെത്തിയത്.

ജിജിയുടെ വാക്കുകള്‍ കേട്ട് കൂട്ടുകാരി ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നീട് ചോദിച്ചു ആലോചിച്ച് തന്നെയാണോ തീരുമാനം എടുത്തത് എന്ന്. പിന്നീട് ജിജിക്ക് മറിച്ചൊന്നു ചിന്തിക്കേണ്ടി വന്നിരുന്നില്ല. പത്തു കൊല്ലം സ്‌കൂളില്‍ ഒന്നിച്ച് പഠിച്ച എന്നെ നിനക്കറിയില്ലേ, ഞാനൊരു വാക്ക് പറഞ്ഞാ വാക്കാണ് എന്നു ജിജി മറുപടി നല്‍കി. നാട്ടിലേയ്ക്ക് വിളിച്ച് അമ്മ ആലീസിനോടും മക്കളായ പ്ലസ് ടു വിദ്യാര്‍ത്ഥി അഖില്‍, പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നിഖില്‍, എട്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ അനൈന എന്നിവരോടും കാര്യം പറഞ്ഞു. എല്ലാവരും തീരുമാനത്തെ പിന്തുണച്ചു. പിന്നെ എല്ലാം ദ്രുതഗതിയില്‍ നടന്നു. റൂബി സ്ഥലം എംഎല്‍എ പി.വി.അന്‍വറിനോട് കാര്യം പറഞ്ഞു. എംഎല്‍എ ജിജിയെ വിളിച്ച് സംഗതി ഉറപ്പാക്കി. ഏറ്റവും അനുയോജ്യരായ അഞ്ച് കുടുംബങ്ങളെ എംഎല്‍എ കണ്ടെത്തും. ഒരു മാസം മുന്‍പാണ് 37കാരിയായ ജിജി ഈ സ്ഥലം വാങ്ങിയത്. റജിസ്ട്രേഷന്‍ അടുത്തിടെ കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category