1 GBP = 91.30 INR                       

BREAKING NEWS

മയക്കുമരുന്ന് കടത്ത് കേസില്‍ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന് ലഭിച്ചത് 15 വര്‍ഷത്തെ കഠിനതടവ്; 2009ല്‍ പിടിയിലായത് 12 കിലോ ഹെറോയിനുമായി; മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധാവിയായിരുന്നപ്പോള്‍ പിടികൂടിയ മയക്കുമരുന്ന് ശേഖരം മറിച്ച് വിറ്റത് ഉയര്‍ന്ന വിലയ്ക്ക്; പിടിയിലായത് കേരളത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മേധാവിയായി ചുമതലയേറ്റശേഷമുള്ള പരിശീലനത്തിന് പോയി തിരികെ വരുമ്പോള്‍

Britishmalayali
kz´wteJI³

മുംബൈ: മലയാളിയും മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ സജി മോഹനെ മയക്കുമരുന്ന് കടത്ത് കേസില്‍ പ്രത്യേക കോടതി 15 വര്‍ഷം തടവിനു ശിക്ഷിച്ചു. 2009 ലാണ് സജി മോഹന്റെ കൈയില്‍ നിന്നും മുംബൈയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് 37 കിലോ ഹെറോയ്ന്‍ പിടിച്ചെടുത്തത്. പത്തനാപുരം സ്വദേശിയായ സജി മോഹന്‍ കേരളത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം (ഇ.ഡി.) മേധാവിയായി ചുമതലയേറ്റശേഷം ഡല്‍ഹിയില്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴാണ് മയക്കുമരുന്നുമായി മുംബൈയില്‍ വെച്ച് പിടിയിലാകുന്നത്.

പിടിയിലാകുമ്പോള്‍ കൈവശമുണ്ടായിരുന്നത് 12 പാക്കറ്റുകളിലായി നിറച്ച 12 കിലോ ഹെറോയ്‌നായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് ഒളിപ്പിച്ചുവെച്ചിരുന്ന 25 കിലോ ഹെറോയ്ന്‍കൂടി കണ്ടെടുക്കുകയുണ്ടായി. ഈ കേസില്‍ ചണ്ഡീഗഢ് കോടതി സജി മോഹനെ 13 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. മയക്കുമരുന്ന് കടത്ത് കേസുകള്‍ വിചാരണചെയ്യുന്ന എന്‍.ഡി.പി.എസ്. കോടതിയാണ് ശിക്ഷവിധിച്ചത്.

സജി മോഹന്‍ പിടിയിലാകുന്നതിന് ഒരാഴ്ചമുമ്പായിരുന്നു കൂട്ടുപ്രതികളായ രാജേഷ് കുമാര്‍ കട്ടാരിയായും വിക്കി ഒബ്‌റോയും പിടിയിലായത്. ഇവരെ ചോദ്യംചെയ്തതില്‍നിന്നുമാണ് സജി മോഹന്റെ പങ്ക് വെളിപ്പെടുന്നത്. സജി മോഹന്‍ ചണ്ഡീഗഢില്‍ മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധവിയായിരുന്നപ്പോള്‍ പിടികൂടിയ മയക്കുമരുന്നു ശേഖരം മയക്കുമരുന്ന് കടത്തുകാരെ ഉപയോഗിച്ച് വില്‍ക്കുകയായിരുന്നുവെന്നാണ് കുറ്റം.

വിക്കി ഒബ്‌റോയ് ഈ കേസില്‍ മാപ്പുസാക്ഷിയായി. കൂടാതെ 23 സാക്ഷികളെക്കൂടി പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പരമാവധി ശിക്ഷയായ വധശിക്ഷതന്നെ സജി മോഹന് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അത് എതിര്‍ത്തു. സജി മോഹന്റെ കൂട്ടുപ്രതി ഹരിയാണ പൊലീസ് കോണ്‍സ്റ്റബിള്‍ രാജേഷ് കുമാര്‍ കട്ടാരിയായെ 10 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു.

ജമ്മു-കശ്മീര്‍ കേഡറിലെ 1995 ബാച്ച് ഉദ്യോഗസ്ഥനാണ് സജി മോഹന്‍. നേരത്തെ ലഭിച്ച ശിക്ഷയെ തുടര്‍ന്ന് നിലവില്‍ ഛണ്ഡിഗഡ് ജയിലിലാണ്. അതിര്‍ത്തി വഴി പാക്കിസ്ഥാനില്‍ നിന്നാണ് ജമ്മു കശ്മീരിലെ ഏജന്റ് സജിക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയതെന്ന് കണ്ടെത്തിയാണ് മുംബൈ കോടതി പതിനഞ്ച് വര്‍ഷം കഠിന തടവ് വിധിച്ചത്. എന്നാല്‍ വിധിക്കെതിരെ ഉടന്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സജിയുടെ അഭിഭാഷകന്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category