1 GBP = 97.70 INR                       

BREAKING NEWS

പാക്കിസ്ഥാന്‍ നിയന്ത്രിത കാശ്മീരിലേക്ക് വെടിയുതിര്‍ത്ത് ഇന്ത്യന്‍ സേന; രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച് പാക്കിസ്ഥാനും; പാക് പിന്തുണയോടെ പ്രതിഷേധിക്കാന്‍ ശ്രമിച്ച 4000 പേരെ തടവിലാക്കി; കാശ്മീര്‍ വിഷയത്തില്‍ വിട്ടു വീഴ്ചയില്ലെന്ന നിലപാടുമായി ഇന്ത്യ മുന്നോട്ട്; കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ട്രംപും പച്ചക്കൊടി കാണിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; പാക്കിസ്ഥാന്‍ നിലപാടുകളെ പരസ്യമായി തള്ളി അഫ്ഗാനും; കാശ്മീരില്‍ ചിലയിടങ്ങില്‍ വീണ്ടും നിശാനിയമം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇനി ചര്‍ച്ച പാക് അധീന കാശ്മീരിനെ കുറിച്ചാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴിതാ വിട്ടു വീഴ്ച ഇല്ലാത്ത നടപടികള്‍ ഇന്ത്യ തുടരുകയാണ്. ജമ്മു കശ്മീരില്‍ നിശാനിയമത്തില്‍ ഇളവു നല്‍കിയ ചില സ്ഥലങ്ങളില്‍ വീണ്ടും നിയമം കര്‍ശനമാക്കി. ചിലയിടങ്ങളില്‍ കല്ലേറും അക്രമങ്ങളുമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കശ്മീരില്‍നിന്ന് സുരക്ഷാ സേന ഒഴിവാക്കിയ പെല്ലറ്റ് തോക്കുകള്‍ വീണ്ടും ഉപയോഗിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെ പാക് അധിനിവേശ കാശ്മീരിലേക്ക് ഇന്ത്യന്‍ സൈന്യം അക്രമം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പേര്‍ ഇന്ത്യന്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാനും സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. കാശ്മീരില്‍ കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയതോടെ പ്രകോപനവുമായി പാക്കിസ്ഥാന്‍ രംഗത്ത് എത്തിയിരുന്നു. ഇതിനൊപ്പം അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനും ശ്രമിച്ചു. എന്നാല്‍ കാശ്മീരിലേത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടാണ് അമേരിക്കയും റഷ്യയും അറബ് രാജ്യങ്ങളും സ്വീകരിച്ചത്. ഇതോടെയാണ് വീണ്ടും പാക് പിന്തുണയുള്ളവര്‍ കാശ്മീരില്‍ സജീവമായത്. നിയമങ്ങളില്‍ ഇളവ് വരുത്തിയത് ഇവര്‍ അനുകൂലമാക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് വീണ്ടും കാശ്മീരില്‍ പ്രതിഷേധം തുടങ്ങിയത്. ഇതിനെ കര്‍ശനമായി തന്നെ ഇന്ത്യന്‍ സേന നേരിട്ടു. മുഹമ്മദ് സിദ്ദിഖ് ദലാല്‍ (78), സമീര്‍ ഹുസൈന്‍ ഖുദ്രി (46) എന്നിവരെ പെല്ലറ്റ് ഏറ്റ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനഗറില്‍ കല്ലേറു നടത്തിയവരെ പിരിച്ചു വിടുന്നതിനിടെയാണു സമീപത്തുണ്ടായിരുന്ന ഇവര്‍ക്കു പരുക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധിക്കാന്‍ ഇറങ്ങിയ 4000 പേരെ സേന അറസ്റ്റചെയ്തതായാണ് റിപ്പോര്‍ട്ട്.

നിര്‍ത്തിവച്ചിരുന്ന ഇന്റര്‍നെറ്റ് സേവനം ഞായറാഴ്ചയോടെ ഭാഗികമായി ആരംഭിച്ചിരുന്നെങ്കിലും അക്രമ സംഭവങ്ങളെത്തുടര്‍ന്നു വീണ്ടും നിര്‍ത്തി. വാട്സാപ്പിലൂടെയാണ് അക്രമത്തിന് കാശ്മീരില്‍ ആളെ കൂട്ടുന്നത്. ഇത് കാരണമാണ് ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വയ്ക്കേണ്ടി വന്നത്. അക്രമങ്ങള്‍ക്ക് പാക് അനുകൂലികളായ ന്യൂനപക്ഷം ശ്രമിക്കുന്നതിനാല്‍ വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു. പാക് അധിനിവേശ കാശ്മീരില്‍ നിന്ന് നുഴഞ്ഞു കയറ്റത്തിനും ശ്രമമുണ്ടായി. ഇതിനേയും സൈന്യം തകര്‍ത്തു. കനത്ത ജാഗ്രതയാണ് ഏവിടേയും പുലര്‍ത്തുന്നത്. കശ്മീര്‍ താഴ്വരയിലെ 190 സ്‌കൂളുകള്‍ ഇന്നലെ തുറന്നെങ്കിലും അധികം വിദ്യാര്‍ത്ഥികളെത്തിയില്ല. പലയിടത്തും അദ്ധ്യാപകര്‍ എത്തി. ശ്രീനഗറിലും താഴ്വരയുടെ മറ്റു ഭാഗങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. അപൂര്‍വം വാഹനങ്ങളാണു നിരത്തിലിറങ്ങിയത്.

അതിര്‍ത്തി ജില്ലകളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കോളജുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും പ്രവര്‍ത്തിച്ചതായി ഡപ്യൂട്ടി കമ്മിഷണര്‍ ഐജാസ് ആസാദ് പറഞ്ഞു. രജൗരി, പൂഞ്ച്, റംബാന്‍, ദോഡ, കിഷ്ത്വാര്‍ എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു. മേഖലയില്‍ സ്ഥിതി ശാന്തമാണ്. രജൗരിയില്‍ കമ്പോളങ്ങള്‍ പ്രവര്‍ത്തിച്ചതായും അധികൃതര്‍ പറഞ്ഞു. ജമ്മു, കത്വ, സംബ, ഉധംപുര്‍, റിയാസി എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ 10നു തുറന്നിരുന്നു. ബാരാമുള്ള, സോപോര്‍, സിങ്പുര, പല്‍ഹാലന്‍, പഠാന്‍ എന്നിവിടങ്ങളില്‍ ഇളവുകളൊന്നും നല്‍കിയിട്ടില്ല. മറ്റിടങ്ങളില്‍ നിശാനിയമത്തില്‍ ഇളവു നല്‍കിയെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്തതിനാല്‍ ജിഎസ്ടി റിട്ടേണുകള്‍ നല്‍കാനുള്ള സമയം കശ്മീരില്‍ നീട്ടണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

കാശ്മീര്‍ ശാന്തമെന്ന് ഡോവല്‍
അതിനിടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള അവിടത്തെ സ്ഥിതിഗതികള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ധരിപ്പിച്ചു. കശ്മീരിന്റെ പദവി എടുത്തു കളഞ്ഞ അന്നു മുതല്‍ 10 ദിവസം ഡോവല്‍ കശ്മീരിലുണ്ടായിരുന്നു. താഴ്വരയിലെ ജനജീവിതം സാധാരണ നിലയിലായെന്നും അക്രമ സംഭവങ്ങള്‍ ഒന്നുമില്ലെന്നും ഡോവല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
കഴിഞ്ഞയാഴ്ച ഒന്നോ രണ്ടോ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതൊഴിച്ചാല്‍ സ്ഥിതിഗതികള്‍ പൊതുവെ ശാന്തമാണ്. ജമ്മു മേഖലയിലെ ഏതാനും ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അനന്തനാഗ്, ഷോപിയാന്‍, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഡോവല്‍ സന്ദര്‍ശിച്ചിരുന്നു. പ്രദേശവാസികളുമായി അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അതിനിടെ പുറത്തുവന്നിരുന്നു. കശ്മീര്‍ പൊലീസ്, സിആര്‍പിഎഫ്, കരസേന തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഡോവല്‍ ആശയവിനിമയം നടത്തിയിരുന്നു.

കാശ്മീരില്‍ ട്രംപ്-മോദി ടെലിഫോണ്‍ ചര്‍ച്ച
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ പശ്ചാത്തലത്തിലാണിത്. മേഖലയിലെ ചില നേതാക്കള്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ സമാധാനം നിലനിര്‍ത്തുന്നതിന് ചേര്‍ന്നതല്ലെന്ന് ട്രംപിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാക് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഇത്. ഇരു നേതാക്കളും ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യന്‍ നിലപാടുകളെ ട്രംപ് അംഗീകരിച്ചിട്ടുണ്ട്. ഉറച്ച നിലപാടുമായി മുമ്പോട്ട് പോകാനും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
30 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണത്തിനിടെ വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ചര്‍ച്ച നടത്താനും തീരുമാനമായി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒഴിവാക്കുന്നതിന്റെയും ഭീകരതയില്‍ നിന്നും അക്രമത്തില്‍ നിന്നും വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെയും പ്രാധാന്യം സംഭാഷണത്തിനിടെ മോദി എടുത്തുപറഞ്ഞു. പ്രത്യേക പദവി നീക്കം ചെയ്തുകൊണ്ട് കാശ്മീരില്‍ വികസനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയും ട്രംപും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയതെന്നും ശ്രദ്ധേയമാണ്. ജൂണില്‍ ഒസാകയില്‍ നടന്ന ജി-20 സമ്മേളനത്തിന്റെ ഭാഗമായി ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതിനിടെ അഫ്ഗാനിസ്ഥാനിലെ സമാധാനപ്രക്രിയയെ കശ്മീര്‍ പ്രശ്നവുമായി ബന്ധിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തെ യുഎസിലെ അഫ്ഗാന്‍ അംബാസഡര്‍ റോയ റഹ്മാനി നിശിതമായി വിമര്‍ശിച്ചു. അഫ്ഗാനിസ്ഥാനില്‍ അക്രമം തുടരുന്നത് പ്രോത്സാഹിപ്പിക്കാനുള്ള പാക്ക് തന്ത്രമാണിത്. കശ്മീര്‍ പ്രശ്നം മൂലം അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള പാക്ക് സൈന്യത്തെ ഇന്ത്യപാക്ക് അതിര്‍ത്തിയിലേക്കു മാറ്റേണ്ടിവന്നാല്‍ അത് അഫ്ഗാന്‍ സമാധാനനീക്കം അപകടത്തിലാക്കുമെന്ന് പാക്ക് അംബാസഡര്‍ ആസാദ് മജീദ് ഖാന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
കശ്മീര്‍ ഇന്ത്യ-പാക്ക് ഉഭയകക്ഷിപ്രശ്നമാണ്. താലിബാനെതിരായ നടപടി സ്വീകരിക്കാതിരിക്കുന്നതു മറച്ചുപിടിക്കാന്‍ പാക്കിസ്ഥാന്‍ നടത്തുന്ന ശ്രമമാണിതെന്ന് റഹ്മാനി കുറ്റപ്പെടുത്തി. ഇതും പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category