1 GBP = 92.60 INR                       

BREAKING NEWS

36 റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യത്തേത് അടുത്ത മാസം പകുതിയോടെ കിട്ടും; നാലെണ്ണം 2020 മെയ് മാസത്തിലും; 2022ന് അകം 36 വിമാനങ്ങളും സേനയുടെ ഭാഗമാകും; പോരാത്തതിന് സുഖോയ് യുദ്ധവിമാനങ്ങളും വാങ്ങും; പഴക്കം ചെന്ന ജാഗ്വറുകള്‍ ഉപേക്ഷിക്കും; അതിര്‍ത്തി തര്‍ക്കങ്ങളേയും പാക്കിസ്ഥാനില്‍ നിന്നെത്തുന്ന ഭീകരരെ നേരിടാനും വായു സേന കൂടുതല്‍ കരുത്തരാകും; ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സുഖായ് എത്തുക ആയുധ, സാങ്കേതിക സംവിധാനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വ്യാമ സേനയ്ക്ക് കരുത്ത് കൂട്ടാന്‍ സുഖോയ് യുദ്ധവിമാനങ്ങള്‍ വാങ്ങും. പഴക്കം ചെന്ന ജാഗ്വര്‍ വിമാനങ്ങളുടെ എന്‍ജിന്‍ നവീകരിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച്, പകരം പുതിയ സുഖോയ് 30 എംകെഐ വിമാനങ്ങള്‍ വാങ്ങാനാണു നീക്കം. പാക്കിസ്ഥാനില്‍ നിന്നുള്ള വെല്ലുവളി കണക്കിലെടുത്താണഅ ഇത്. 31 ഫൈറ്റര്‍ സ്‌ക്വാഡ്രണുകളാണു സേനയുടെ പക്കലുള്ളത്. ഒരു സ്‌ക്വാഡ്രണിലുള്ളത് 18 യുദ്ധവിമാനങ്ങളും. സ്‌ക്വാഡ്രണ്‍ ശേഷി 42 ആണെന്നിരിക്കെ, കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടു വായു സേന ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്രാന്‍സില്‍ നിന്നു വാങ്ങുന്ന 36 റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യത്തേത് അടുത്ത മാസം പകുതിയോടെ ഇന്ത്യയിലെത്തും. നാലെണ്ണം 2020 ഏപ്രില്‍ മെയ് മാസങ്ങളിലെത്തും. 2022ന് അകം 36 വിമാനങ്ങള്‍ സേനയുടെ ഭാഗമാകും. പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ അവ ആകാശക്കാവലൊരുക്കും. ഇതിന് പുറമേയാണ് സുഖോയ് വിമാനങ്ങള്‍ വാങ്ങുന്നത്. എന്‍ജിന്‍ നവീകരണത്തിന്റെ ചെലവു കണക്കാക്കുമ്പോള്‍, പുതിയവ വാങ്ങുന്നതാണ് ഉചിതമെന്നാണ് വിലയിരുത്തല്‍. സേനയുടെ യുദ്ധവിമാന ശേഖരത്തില്‍ നിന്നു ജാഗ്വര്‍ ക്രമേണ നീക്കം ചെയ്യും. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) ആണു സുഖോയ് നിര്‍മ്മിക്കുന്നത്. റഷ്യന്‍ സഹായത്തോടെ നിലവിലുള്ള സുഖോയ് വിമാനങ്ങളുടെ ആയുധ, സാങ്കേതിക സംവിധാനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കും.

സുഖോയ് 30 എംകെഐ, ജാഗ്വര്‍ എന്നിവയ്ക്കു പുറമേ, മിഗ് 21, മിഗ് 27, മിഗ് 29, മിറാഷ് 2000 എന്നിവയാണു സേനയുടെ പക്കലുള്ളത്. കാലപ്പഴക്കം ചെന്ന മിഗ് 21, 27 വിമാനങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഘട്ടം ഘട്ടമായി ഒഴിവാക്കും. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയിലുള്‍പ്പെടുത്തി വിദേശ പങ്കാളിത്തത്തോടെ 114 യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്കു പ്രതിരോധ മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്.

ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തി തര്‍ക്കങ്ങളും പാക്കിസ്ഥാനില്‍ നിന്നെത്തുന്ന ഭീകരരെ നേരിടാനും ഇന്ത്യയ്ക്ക് കൂടുതല്‍ അത്യാധുനിക പോര്‍വിമാനങ്ങളും ആയുധങ്ങളും വേണം. ഇതിനായി നിരവധി പദ്ധതികളാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ആസൂത്രണം ചെയ്യുന്നത്. അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ വ്യോമനിരീക്ഷണം വിപുലപ്പെടുത്തണം. വേണ്ടിവന്നാല്‍ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും അത്യാധുനിക ശേഷിയുള്ള പോര്‍വിമാനങ്ങള്‍ വേണം. ഇതിന് വേണ്ടിയാണ് വായു സേന കരുത്ത് കൂട്ടുന്നത്. റഷ്യയില്‍ നിന്നും ആകെ 272 സുഖോയ് 30എംകെഐ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങാന്‍ തീരുമാനിച്ചത്. ഇതില്‍ 50 എണ്ണം 2002, 2004, 2007 കാലയളവില്‍ കൈമാറുകയുണ്ടായി.

222 സുഖോയ് യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണം റഷ്യന്‍ ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവിലെ എച്ച്എഎല്ലിലാണ് നടക്കുന്നത്. ഇതില്‍ 200 എണ്ണത്തോളം നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ബാക്കിയുള്ളതിന്റെ നിര്‍മ്മാണം വേഗത്തിലാക്കാനാണ് ഇരു രാജ്യങ്ങളുടേയും ശ്രമം. ഇന്ത്യന്‍ വ്യോമസേനയില്‍ ഏറ്റവും കൂടുതല്‍ എണ്ണമുള്ള ഇരട്ട പൈലറ്റ് യുദ്ധവിമാനമാണ് സുഖോയ് 30 എംകെഐ. 4+ യുദ്ധവിമാനങ്ങളില്‍ ഏറ്റവും ആധുനികമെന്ന് വിശേഷിപ്പിക്കുന്ന സുഖോയ് 30 എംകെഐ നേരിടുന്ന പ്രധാനവെല്ലുവിളി കാലാനുസൃതമായ സാങ്കേതികമാറ്റമാണ്. സുഖോയ് കൈമാറ്റം ആരംഭിച്ച 2002നെ അപേക്ഷിച്ച് യുദ്ധമേഖലയില്‍ വളരെ വലിയതോതിലുള്ള മാറ്റങ്ങളാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്. സുഖോയ് 30ന്റെ പ്ലാറ്റ്‌ഫോം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അനുയോജ്യമാണെന്നത് അനുകൂല ഘടകമാണ്.

സാങ്കേതികമായി സുഖോയ് 30എംകെഐ യുദ്ധവിമാനങ്ങള്‍ക്കുള്ള കുറവുകള്‍ പരിഹരിച്ച് ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ ശ്രമം. അത്യാധുനിക റഡാറുകളും വായുവില്‍ നിന്നും തൊടുക്കാവുന്ന മിസൈലുകളും ബോബുകളുമൊക്കെ സുഖോയ് 30എംകെഐയുടെ ഭാഗമായി മാറും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category