1 GBP = 92.50 INR                       

BREAKING NEWS

ആനപ്പുറത്ത് വരന്‍... പിന്നാലെ പാട്ടും പാടി വരന്റെ സുഹ്യത്തുക്കള്‍; ഫോട്ടോയെടുത്തും സെല്‍ഫിയെടുത്തും ആഘോഷങ്ങള്‍ തകൃതി; നാട് പ്രളയ ദുരിതാശ്വാസത്തില്‍ കൈമെയ് മറഞ്ഞ് ഒന്നിക്കുമ്പോള്‍ ആഡംബര വിവാഹം കണ്ട് മൂക്കത്ത് വിരല്‍വെച്ച് നാട്ടുകാര്‍; നേരത്തെ ആഡംബര വിവാഹത്തിനെതിരെ മുസ്ലിംലീഗ് നടത്തിയ കാമ്പയില്‍ എവിടെപോയെന്ന് അണികള്‍; കോഴിക്കോട് വില്ല്യാപ്പള്ളിയില്‍ ആനപ്പുറത്തേറിയെത്തിയ വരന് നവമാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശനം

Britishmalayali
ടി പി ഹബീബ്

വടകര: മുസ്ലിം സമുദായത്തില്‍ ഏറെ ചര്‍ച്ച ചെയ്തതാണ് ആഡംബര വിവാഹം. ധൂര്‍ത്ത് അതിരു കടന്നതോടെ സമുദായ നേത്യത്വത്തിന്റെ പിന്തുണയോടെ മുസ്ലിം ലീഗ് നടത്തിയ സദ് പ്രവര്‍ത്തിയായിരുന്നു ആഡംബര വിവാഹങ്ങള്‍ക്കെതിരെയുള്ള കാമ്പയിന്‍. എന്തുകൊണ്ട് അത് ഏറെ ചര്‍ച്ചയാകാനും ധൂര്‍ത്ത് കുറയാനും ഇത് മൂലം സാധിച്ചിരുന്നു. എന്നാല്‍ ലീഗ് നേതാക്കളുടെ കുടുംബത്തില്‍ നിന്നുവരെ ആഡംബര കല്ല്യാണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ കാമ്പയിന്‍ പാളിപ്പോയി.അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വടകരക്കടുത്ത് വില്ല്യാപ്പള്ളിയിലെ മഹല്ല് കമ്മിറ്റിയിലെ പ്രധാനിയുടെ മകനും നരിപ്പറ്റ സ്വദേശിയായ പ്രവാസിയുടെ മകളും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹം ന്നെ ഉദാഹരണം.

കല്ല്യാണത്തിന് വരന്‍ വന്നത് ആനപ്പുറത്തായിരുന്നു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ആനയെ ഏറെ ദൂരം നടത്തിച്ചത്. ആനപ്പുറത്ത് വരന്‍. പിന്നാലെ പാട്ടും പാടി വരന്റെ സുഹ്യത്തുക്കള്‍. ഫോട്ടോയെടുത്തും സെല്‍ഫിയെടുത്തും ആഘോഷങ്ങള്‍ അതിവ് വിടുന്നതാണ് പിന്നീട് ജനം കണ്ടത്. ആനയെങ്ങാനും വിരണ്ടിരുന്നുവെങ്കില്‍ കാണാമായിരുന്നു പൂരം എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനേക്കാള്‍ ഏറെ പ്രയാസം തോന്നിയത് ഇതും പ്രളയ മേഖലയാണെന്നതാണ്. ഈ പ്രദേശത്തിനടുത്തുള്ള വിലങ്ങാട് മലയിലാണ് ആഴ്ചകള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടി നാല് പേര്‍ മരിച്ചത്.

ഇരുപതിലതികം വീടുകള്‍ നാമാവശേഷമായി. പ്രദേശത്തെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 300 ഓളം ആളുകളാണ് കഴിയുന്നത്. ഇത്തരം ആര്‍ഭാട തോന്നാസങ്ങള്‍ അരങ്ങേറുമ്പോഴും പാവപ്പെട്ട കുടുംബങ്ങള്‍ ക്യാമ്പുകളിലാണ് കഴിയുന്നത്. സമുദായം ആര്‍ഭാട കല്ല്യാണത്തിന് എതിരാണെങ്കിലും നേതാക്കളുടെയും മത സംഘനാ നേതാക്കളുടെയും സജീവമായ സാന്നിധ്യം കല്ല്യാണത്തില്‍ ഉണ്ടായിരുന്നു.യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ.സുബൈര്‍ അടക്കമുള്ള ഉന്നത ലീഗ് നേതാക്കളും പ്രാദേശിക നേതാക്കളും ഇവിടെ എത്തിയിരുന്നു.അല്ലെങ്കില്‍ തന്നെ പണക്കാരനോട് പ്രത്യേക മമതയാണ് നേതാക്കള്‍ക്കെന്നതാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആനപ്പുറം കല്ല്യാണത്തിനെതിരെ ലീഗിന്റെ വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ സജീവ ചര്‍ച്ചയാണ്. പങ്കെടുത്ത ദേശീയ നേതാക്കള്‍ക്ക് വരെ ശക്തമായ പ്രതിഷേധം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ജിഷാന്‍ മാഹിയെന്ന സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് ഇതു സംബന്ധിച്ച് നടത്തിയ ഫേസ്ബുക്ക് പ്രതികരണം ഇങ്ങനെയാണ്.

എന്നാണ് ഈ സമുദായം നന്നാവുക?
ഇത് ഇന്ന് 18/08/2019 നടന്ന ഒരു കല്യാണ വീഡിയോ... പുതിയാപ്പിളയെ ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന ചടങ്ങ്. ആള് ചില്ലറക്കാരനല്ല. വടകര വില്ല്യാപ്പള്ളി കുന്നോത്ത് മഹല്‍ പ്രസിഡണ്ടിന്റെ മകന്‍ തന്നെ. കേരളത്തിലെ തെക്കും, വടക്കും ഒരു വലിയ ദുരന്തം വന്നതിന്റെ ക്ഷീണം മാറിയില്ല. സ്വന്തം പിതാവിനെയും മാതാവിനെയും മക്കളെയും മണ്ണിനടിയില്‍ നിന്ന് തിരിച്ചു കിട്ടാതെ കാത്തിരിക്കുന്ന എത്രയോ കുടുംബങ്ങള്‍ അവള്‍ ഇപ്പോഴും നമുക്കുചുറ്റും ഉണ്ട്. കേറിക്കിടക്കാന്‍ ഒരു കിടപ്പാടമില്ലാത്ത പതിനായിരങ്ങള്‍ എല്ലാം നഷ്ടപ്പെട്ടു കണ്ണീരില്‍ മുങ്ങിയ എത്രയോ പേര്‍ അതിനിടക്കാണ് ഈ പേക്കൂത്തുകള്‍.

അതിലും വലിയ വിരോധാഭാസം, ഇതേ മഹല്ല് കമ്മിറ്റി ആണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ ചെറിയതോതില്‍ ആര്‍ഭാട കല്യാണം നടത്തി എന്നതിന്റെ പേരില്‍ ഒരു വീട്ടുകാരെ ജമാഅത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ആ തീരുമാനം എടുത്ത കമ്മിറ്റിയുടെ ബഹുമാനപ്പെട്ട പ്രസിഡണ്ടിന്റെ മകന്റെ കല്യാണമാണ് ഇന്ന് നടന്നിട്ടുള്ളതും..

സമസ്തയുടെ സമുന്നതനായ ഒരു പണ്ഡിതനാണ് നിക്കാഹ് നടത്തിയത്. അദ്ദേഹം ഇതൊന്നും ഒരിക്കലും ഒരുപക്ഷേ അറിഞ്ഞിട്ടുണ്ടാവില്ല എന്നറിയാം. എന്നിരുന്നാലും ഇത്തരം പ്രമാണിമാരുടെ വീട്ടിലെ കല്യാണങ്ങള്‍ക്ക് നേതാക്കള്‍ പോകുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് പ്രാദേശിക നേതൃത്വവുമായി മുന്‍കൂട്ടി കാര്യങ്ങള്‍ തിരക്കി കൊണ്ട് പോകല്‍ ആയിരിക്കും നല്ലത്. ഇല്ലെങ്കില്‍ ഇത്തരം പേക്കൂത്തുകള്‍ പണ്ഡിതന്മാരെ കൂടെ ചേര്‍ത്തു കൊണ്ടാവും സാധാരണക്കാരായ ആളുകള്‍ പ്രതികരിക്കുക..

ദുരിതം അനുഭവിക്കുന്ന മനുഷ്യര്‍ക്ക് സഹായം നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ഏറ്റവും ചുരുങ്ങിയത് അവരുടെ കണ്ണീര്‍ പൊഴിച്ച മിഴികള്‍ക്ക് മുമ്പിലൂടെ ആനന്ദ നൃത്തം ചവിട്ടാതെ ഇരിക്കുക. അല്‍പ്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍...

എന്റെ വില്യാപ്പള്ളികാരനായ ഒരു സുഹൃത്ത് വളരെ ദുഃഖത്തോടെ ഇത് അവതരിപ്പിക്കുകയും പ്രതികരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്..... ഞാനടക്കമുള്ള ഉള്ള പ്രിയപ്പെട്ട സമുദായമേ നമ്മള്‍ മലര്‍ന്നു കിടന്നു ഇനിയും തുപ്പരുത്.......

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category