1 GBP = 88.70 INR                       

BREAKING NEWS

കൈയിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ചിലവഴിച്ച് നിര്‍മ്മിച്ചത് ആരെയും അമ്പരപ്പിക്കുന്ന സ്വപ്നസൗധം; പ്രളയം വില്ലനായപ്പോള്‍ തകര്‍ന്നത് 73 ലക്ഷം രൂപയുടെ വീട്; നഷ്ടമായത് പുതിയ കാറും ബൈക്കും സ്വര്‍ണാഭരണങ്ങളും വീടിന്റെ ആധാരവും; ഏതുനിമിഷവും നിലം പതിക്കാവുന്ന വീട്ടിനുള്ളില്‍ കൂടി ഒഴുകുന്നത് പുഴ; എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങി ഒരു കുടുംബം

Britishmalayali
kz´wteJI³

മലപ്പുറം: കാലങ്ങളോളം കഷ്ടപ്പെട്ടുണ്ടാക്കിയ പണം ചിലവഴിച്ച് ഷെരീഫ് നിര്‍മ്മിച്ചത് എല്ലാവരേയും അമ്പരപ്പിക്കുന്ന സ്വപ്നസൗധമായിരുന്നു. പോത്തുകല്ല് കവളപ്പാറയ്ക്കടുത്തു പാതാറില്‍ നിര്‍മ്മിച്ച ആ വീട് മനോഹരമായ ഒരു നിര്‍മ്മിതിയായി മാറി. എന്നാല്‍ കേരളത്തെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടലും പ്രളയവും ആ വീടിനെയും വെറുതെ വിട്ടില്ല. ഏറെ പ്രതീക്ഷകളോടെ, ഒരുവര്‍ഷം മുമ്പ് 73 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിച്ച ഷെരീഫിന്റെ പുതിയ വീട് ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണിപ്പോള്‍. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ഈ വീട്ടിലേക്ക് താമസം മാറ്റിയത്. ഇതോടെ വേങ്ങരയില്‍ നടത്തിയിരുന്ന കാറ്ററിങ് സര്‍വീസ് ആറുമാസം മുമ്പ് അവസാനിപ്പിച്ചു. പുതിയ വീടിന്റെ 50 മീറ്റര്‍ അപ്പുറം പാതാര്‍ അങ്ങാടിയില്‍ ഒരു ഇരുനിലക്കെട്ടിടവും പണിതു. താഴെയും മുകളിലും മൂന്നുവീതം മുറികളുള്ള കെട്ടിടം വാടകയ്ക്കു കൊടുത്ത് ലഭിക്കുന്ന വരുമാനത്തിലായിരുന്നു പ്രതീക്ഷ.

ഉരുള്‍പൊട്ടല്‍ വില്ലനായപ്പോള്‍ തകര്‍ന്നത് ഇവരുടെ ജീവിതമായിരുന്നു. പണി പൂര്‍ത്തിയായി, പെയിന്റിങ്ങും കഴിഞ്ഞ്, വാടകയ്ക്കു കൊടുക്കാനിരുന്ന ആ കെട്ടിടവും മലവെള്ളപ്പാച്ചില്‍ കൊണ്ടുപോയി. മൊത്തത്തില്‍ ഉണ്ടായ നഷ്ടം 1.60 കോടി രൂപയാണെന്ന് ഷെരീഫ് പറയുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് വീടിന്റെ പിന്‍വശം പൂര്‍ണമായി തകരുകയും താഴത്തെ മുറികള്‍ ഒലിച്ചുപോകുകയും ചെയ്തു. നിലവില്‍ വീടിനുള്ളില്‍ക്കൂടിയാണു പുഴപോലെ വെള്ളമൊഴുകുന്നത്. വീട് ഏതുനിമിഷവും ഇടിഞ്ഞുവീഴാമെന്നു ദുരന്തനിവാരണസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 61 സെന്റ് സ്ഥലത്താണു ഷെരീഫ് വീട് നിര്‍മ്മിച്ചത്. ഇവിടെ സെന്റിന് ഒന്നേകാല്‍ ലക്ഷം രൂപയാണു വിപണിവില. വാടകയ്ക്കു കൊടുക്കാനുള്ള കെട്ടിടം പണിതതു നാലു സെന്റിലാണ്.

ആറുമാസം മുമ്പു വാങ്ങിയ കാര്‍, സ്വര്‍ണാഭരണങ്ങള്‍, ബൈക്ക്, കൃഷി, വീടിന്റെ ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ എന്നിവയെല്ലാം ഇവര്‍ക്ക് നഷ്ടപ്പെട്ടു. ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ ഷെരീഫും കുടുംബവും വീട്ടിലുണ്ടായിരുന്നു. അപകടസൂചന ലഭിച്ചതോടെ മാതാവിനെയും ഭാര്യയേയും മക്കളെയും കൂട്ടി ജീവനുംകൊണ്ട് പുറത്തേക്ക് ഓടി. ഇതിനിടെ കല്ലും മരക്കഷണങ്ങളും വന്നിടിച്ച് ഷെരീഫിന്റെ കാലിനു ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. ദുരന്തശേഷം സഹോദരന്‍ നാസറിന്റെ വീട്ടിലാണു ഷെരീഫും കുടുംബവും താമസിക്കുന്നത്. വീട് പുതുക്കിപ്പണിത് അവിടെത്തന്നെ താമസിക്കാനാണ് ഷെരീഫിന് ആഗ്രഹം. എന്നാല്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഇനി വീടുവയ്ക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category