1 GBP = 91.30 INR                       

BREAKING NEWS

കഴിഞ്ഞ മാസം പത്രം അച്ചടിച്ചത് പി.ടി തോമസിന്റെ വീടും പറമ്പും പണയംവെച്ച്; ചെയ്യുന്ന ജോലിക്ക് എന്തെങ്കിലും കൂലി കിട്ടിയിട്ട് ആറ് മാസം കഴിഞ്ഞു; കെസി വേണുഗോപാലും എകെ ആന്റണിയും കാര്യം കേട്ടിട്ട് തോളില്‍ തട്ടി എല്ലാം ഉടന്‍ ശരിയാകും എന്ന് പതിവ് പല്ലവിയില്‍ ഒതുക്കും; ഏതെങ്കിലും ജീവനക്കാരന്‍ ജീവിതം അവസാനിപ്പിച്ചാല്‍ ഉത്തരവാദികള്‍ മുല്ലപ്പള്ളിയും ചെന്നിത്തലയും; വീക്ഷണം ഡല്‍ഹി ലേഖകന്‍ ജിത്ത് ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്

Britishmalayali
kz´wteJI³

ഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ശമ്പളമില്ലാതെ ജിവനക്കാര്‍ നരകിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നക്കാപ്പിച്ച തുകയായി എന്തെങ്കിലുമൊക്കെ നേരത്തെ കിട്ടുമായിരുന്നു. ഇപ്പോള്‍ ആറ് മാസമായി ഒരു പൈസ പോലും ജീവനക്കാര്‍ക്ക് കിട്ടാത്ത അവസ്ഥയാണ്. വീക്ഷണം പത്ത്രതിന്റെ ഡല്‍ഹി ലേഖകന്‍ ജിത്ത് ജോണ്‍ ആണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അഷ്ടിക്ക് വകയില്ലാതെ കഴിയുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ മാസം പത്രം അച്ചടിച്ചതാകട്ടെ എംഡിയായ പിടി തോമസിന്റെ വീടും പറമ്പും പണയം വെച്ചും. ജീവനക്കാര്‍ പലരും വിഷം പോലും വാങ്ങിക്കാന്‍ പണം ഇല്ലാത്ത അവസ്ഥയിലാണ്.


എല്ലാം പലപ്പോഴും എകെ ആന്റണിയോടും കെസി വേണുഗോപാലിനേയും പറഞ്ഞെങ്കിലും തോളില്‍ തട്ടി എല്ലാം നേരെയാകും എന്ന് പറഞ്ഞ് ഒഴിവാക്കി പോകുക മാത്രമാണ് സംഭവിക്കുന്നത്. 90 ശതമാനം ജീവനക്കാര്‍ക്ക് ശമ്പളമില്ല. 10 ശതമാനം പേര്‍ തട്ടിപ്പുകാരും എന്നതാണ് അവസ്ഥയെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ജീവനക്കാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും മാത്രമായിരിക്കുമെന്നും ഇവരാണ് വീക്ഷണത്തിന് കിട്ടേണ്ട ഗ്രാന്റ് തടഞ്ഞ് വെച്ചിരിക്കുന്നത് എന്നും പോസ്റ്റില്‍ പറയുന്നു.

ജിത്ത് ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
വീക്ഷണം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആറ് മാസത്തിലേറെയായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. കഴിഞ്ഞ മാസം പത്രം അടിച്ചത് വീക്ഷണം എംഡിയായ പിടി തോമസ് സാറിന്റെ വീടും പറമ്പും പണയപ്പെടുത്തിയാണ്.

വീക്ഷണത്തിലെ ഒരു ജീവനക്കാരന്‍ ഒരു മാസം മുമ്പ് വിളിച്ചിട്ട് എന്നോട് പറഞ്ഞത് വിഷം പോലും മേടിക്കാന്‍ പറ്റാത്ത സാഹചര്യമാണടാ.ഇവിടെ പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. നീ വിഷയം അടിയന്തരമായി എ കെ ആന്റണി സാറിനെയും കെ സി വേണുഗോപാലിനെ അറിയിക്കണം.

ഞാന്‍ വീക്ഷണത്തില്‍ നിന്ന് ഇറങ്ങുന്ന ദിവസം തന്നെ എ.കെ ആന്റണി സാറിനോടും കെസി വേണുഗോപാലിനോടും പത്രത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പറഞ്ഞു. രണ്ടു പേരും എല്ലാം ശരിയാകുമെന്ന് പറഞ്ഞു എന്നെ ആശ്വസിപ്പിക്കുവല്ലാതെ ഒരു നടപടിയും ഇതു വരെ എടുത്തിട്ടില്ല. വീക്ഷണം ഡല്‍ഹി ബ്യൂറോയില്‍ ജോയിന്‍ ചെയ്ത ദിവസം മുതല്‍ കാണുമ്പോഴെല്ലാം വീക്ഷണത്തിലെ പ്രതിസന്ധികള്‍ ആന്റണി സാറിനെ ധരിപ്പിക്കാറുണ്ട്.

തൊണ്ണൂറ് ശതമാനം ജീവനക്കാരും ഇന്ന് ദുരിതത്തിലാണ്. ബാക്കി 10 ശതമാനം തട്ടിപ്പുക്കാരും. പലരും ആത്മഹത്യയുടെ വക്കിലാണ്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആയിരിക്കും. കാരണം വീക്ഷണത്തിന് കിട്ടേണ്ട ഗ്രാന്‍ഡ് തടഞ്ഞുവച്ചത് ഈ രണ്ട് നേതാക്കളാണ്.

മുമ്മാലിക്കയുടെ Mohammed Ali പോരാട്ടത്തിന് പൂര്‍ണ പിന്തുണ..



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category