1 GBP = 92.50 INR                       

BREAKING NEWS

ഹിമാചലിലെ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജുവാര്യരെയും സിനിമാസംഘത്തെയും രക്ഷപ്പെടുത്തി; സംഘം മനാലിയിലേക്ക് തിരിച്ചു; ദുഷ്‌ക്കരമായ പാതയിലൂടെ ഏറെ ദൂരം കാല്‍നടയാത്ര; 30 അംഗസിനിമാസംഘത്തിനടക്കം ഛത്രുവില്‍ കുടുങ്ങിയ 140 പേര്‍ക്കും ജില്ലാഭരണകൂടം ഭക്ഷണമെത്തിച്ചു; ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്തെന്ന് മഞ്ജു; ഛത്രുവില്‍ പെട്ടു പോയത് 'കയറ്റം'സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍; സംഘത്തിന് രക്ഷയായത് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടല്‍

Britishmalayali
kz´wteJI³

മനാലി: ഹിമാചലിലെ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജുവാര്യരെയും സഘത്തെയും രക്ഷപ്പെടുത്തി. സംഘം മനാലിയിലേക്ക് യാത്ര തിരിച്ചെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ ഓഫീസ് അറിയിച്ചു. സനലും മഞ്ജുവും അടക്കം സംഘത്തില്‍ 30 പേരുണ്ട്. ഹിമാചലിലെ ഛത്രുവിലാണ് ഇവര്‍ കുടുങ്ങിയത്. സിനിമാസംഘമടക്കം 140 പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഇവരെയെല്ലാം രക്ഷിക്കാന്‍ കഴിഞ്ഞു. ഹിമാചല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച വിവരങ്ങളാണ് മുരളീധരന്‍ പങ്കുവച്ചത്. ഛത്രുവില്‍ നിന്ന ഇവരെ മനാലിയില്‍ എത്തിക്കാനാണ് ശ്രമം. ഏറെദൂരം കാല്‍നടയായി ഇവര്‍ സഞ്ചരിക്കേണ്ടിവന്നുവെന്നും പറയുന്നു. ദിവസങ്ങളായി മതിയായ ഭക്ഷണം ഇവര്‍ക്ക് കിട്ടിയിരുന്നില്ല. ഭക്ഷണം എത്തിക്കാനുള്ള സംവിധാനം ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും വി.മുരളീധരന്‍ അറിയിച്ചു.

സനല്‍ കുമാര്‍ ശശിധരന്റെ പുതിയ ചിത്രമായ കയറ്റത്തിന്റെ ചിത്രീകരണമാണ് ഛത്രു എന്ന സ്ഥലത്ത് നടന്ന് കൊണ്ടിരുന്നത്. അതിനിടെ പ്രളയവും മണ്ണിടിച്ചലും ഉണ്ടായതോടെ മഞ്ജു വാര്യര്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ പുറത്ത് കടക്കാന്‍ സാധിക്കാതെ കുടുങ്ങിപ്പോയത്. സാറ്റലൈറ്റ് ഫോണ്‍ വഴി മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. 200 അംഗ വിനോദ സഞ്ചാരികളടക്കമുള്ള സംഘമാണ് ഛത്രുവില്‍ കുടുങ്ങിയത്. സിനിമാ സംഘം മൂന്നാഴ്ചയോളമായി ഛത്രയിലുണ്ട്. മണ്ണിടിച്ചല്‍ മൂലം പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതുകൊണ്ട് തന്നെ ഇവരുടെ കയ്യില്‍ അവശേഷിച്ചത് രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണം മാത്രമായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചാണ് മധു വാര്യര്‍ക്ക് ഫോണ്‍ വന്നത്.

ഉത്തരേന്ത്യയില്‍ തുടരുന്ന പ്രളയക്കെടുതിയില്‍ മരണം 80 കടന്നിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ഗംഗ, അളകനന്ദ,മന്ദാകിനി നദികള്‍ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു. ഇന്നലെ മാത്രം 12 പേരാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചത്. യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്.ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, പഞ്ചിമ ബംഗാള്‍ ,ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും മഴക്കെടുതി നേരിടുകയാണ്. അതിരൂക്ഷമായ പ്രളയം ഹിമാലയത്തെയും ബാധിച്ചിട്ടുണ്ട്.

മണ്ണിടിച്ചില്‍ മൂലം റോഡുകള്‍ അടക്കമുള്ള ഗതാഗത മാര്‍ഗങ്ങള്‍ പലയിടത്തും തകര്‍ന്നിരിക്കുകയാണ്. താല്‍ക്കാലിക റോഡുകള്‍ നിര്‍മ്മിച്ച് ആളുകളെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാചല്‍ പ്രദേശിലെ സിസുവില്‍ മലയാളികള്‍ ഉള്‍പ്പെട്ട ഒരു സംഘം കുടുങ്ങിയിരുന്നു. എന്നാല്‍ താല്‍ക്കാലിക റോഡ് നിര്‍മ്മിച്ച് ഇവരെ രക്ഷപ്പെടുത്തി മണാലിയില്‍ എത്തിച്ചു. രണ്ട് ദിവസമാണ് ആഹരം പോലും ഇല്ലാതെ ബൈക്ക് യാത്രാ സംഘം കുടുങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ തുടരുകയാണ്. അതുകൊണ്ട് തന്നെ മഞ്ജുവും സംഘവും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.

'ചോല' എന്ന ചിത്രത്തിന് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'കയറ്റ'ത്തിലാണ് മഞ്ജു വാര്യര്‍ നായികയാകുന്നത്. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഹിമാലയത്തില്‍ പുരോഗമിക്കുകവെയാണ് മഴ തിമിര്‍ത്ത് പെയ്യുന്തന്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത 'എസ്.ദുര്‍ഗ' എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നു. ഇവരെല്ലാം കുടുങ്ങി്.

നിമിഷ സജയനും ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലെത്തിയ ചോലയ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. 'ചോല'യിലൂടെ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം സനല്‍കുമാര്‍ ശശിധരനെ തേടിയെത്തിയിരുന്നു. 'ചോല'യിലെ ശബ്ദം ഡിസൈന്‍ ചെയ്തതിന് സൗണ്ട് ഡിസൈനിംഗിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും സനല്‍കുമാര്‍ ശശിധരന് ലഭിച്ചു. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രം ഉടനെ തിയേറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സംവിധായകന്‍.

മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷ സജയന് ലഭിക്കാന്‍ 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന ചിത്രത്തോളം തന്നെ 'ചോല'യിലെ പ്രകടനവും പങ്കുവഹിച്ചിട്ടുണ്ട്. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരത്തിന് ജോജു ജോര്‍ജിനെ പരിഗണിച്ചതും 'ജോസഫി'നൊപ്പം തന്നെ 'ചോല'യിലെ കൂടെ അഭിനയം കണക്കിലെടുത്താണ്. നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവര്‍ക്കൊപ്പം പുതുമുഖതാരമായ അഖിലും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രത്തില്‍ രണ്ടുമൂന്നു ഗെറ്റപ്പുകള്‍ നിമിഷയ്ക്കുണ്ട്. ജാനു എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category