1 GBP = 88.70 INR                       

BREAKING NEWS

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ വിനു വി ജോണിനെ പെണ്ണു കേസുകാരനാക്കി നാടു നീളെ പോസ്റ്റര്‍ ഒട്ടിക്കും; ധൂര്‍ത്തിനെതിരെ വാര്‍ത്ത എഴുതിയ ഷാജന്‍ സ്‌കറിയയെ വഴിയില്‍ ഇട്ടു തല്ലിയെന്നു നുണ പ്രചരിപ്പിക്കും.. അണയാന്‍ പോകുന്ന വിളക്കു പോലെ ആളിക്കത്തുന്ന സിപിഎം തെറ്റു തിരുത്താന്‍ ചര്‍ച്ച നടത്തുമ്പോള്‍ മറന്നു പോകുന്നത്..

Britishmalayali
kz´wteJI³

സിപിഎം തെറ്റ് തിരുത്തുന്നതിനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ സെക്രട്ടറിയേറ്റ് യോഗത്തില്‍ തെറ്റ് തിരുത്തുന്നതിനുള്ള പരിപാടി അവതരിപ്പിച്ചു. പാര്‍ട്ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടിംഗില്‍ പറയുന്നത് നേതാക്കന്മാരുടെ ധാര്‍ഷ്ട്യവും ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതുമാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ്. സിപിഎം ഔദ്യോഗികമായി അവരുടെ ധാര്‍ഷ്ട്യം അംഗീകരിച്ചതില്‍ ആദ്യമേ അവരെ അഭിനന്ദിക്കട്ടെ. തെറ്റ് തിരുത്തുന്നതിനുള്ള ആദ്യത്തെ പടിയായി ഇതിനെ കാണേണ്ടതുണ്ട്. സംസ്ഥാന-ദേശീയ നേതാക്കന്മാരുടെ ധാര്‍ഷ്ട്യം മാത്രമല്ല ചര്‍ച്ചയാക്കേണ്ടത്. പ്രാദേശിക നേതാക്കന്മാരുടെ ധാര്‍ഷ്ട്യവും ചര്‍ച്ചയാക്കണം. എല്ലാവരും പിണറായി വിജയനാകാന്‍ ശ്രമിക്കുന്നു എന്നതാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പിണറായി വിജയന് അദ്ദേഹത്തിന്റെ ഒരു ശൈലിയും രീതിയുമുണ്ട്. അത് ധാര്‍ഷ്ട്യം ഉള്ളതാണെങ്കില്‍ കൂടി അത് അംഗീകരിക്കാന്‍ പലര്‍ക്കും സാധിക്കുന്നുണ്ട്. എന്നാല്‍, പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിമാരും ബ്രാഞ്ച് മെമ്പര്‍മാരും വരെ പിണറായി വിജയനാകാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കാവുന്ന അകലമാണ് പാര്‍ട്ടിക്ക് പ്രധാനമായും സംഭവിച്ചത്.

കുമ്പസാരം നടത്തുകയും തെറ്റ് തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന സിപിഎം ഒരു പ്രധാനപ്പെട്ട വിഷയം ചര്‍ച്ച ചെയ്തതായി കാണുന്നില്ല. സിപിഎം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വഴിയേപോകുന്നവരൊക്കെ വെളിച്ചപ്പാടാകുന്ന സൈബര്‍ ഇടത്തിലെ ഇടപെടല്‍ തന്നെയാണ്. പാര്‍ട്ടിക്ക് സൈബര്‍ ഇടത്തില്‍ ഔദ്യോഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പാര്‍ട്ടി സഖാക്കന്മാരും നേതാക്കന്മാരും അവര്‍ക്ക് തോന്നിയത് പോലെ സൈബര്‍ ഇടത്തില്‍ പുലഭ്യം വിളിയുമായി നിറയുന്നു. പോരാളി ഷാജി എന്ന പേരിലും സമാനമായ പേരുകളിലും നൂറുകണക്കിന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സിപിഎം എന്ന് പറയുന്ന പാര്‍ട്ടിയുടെ നയമാണ് എന്ന തരത്തില്‍ ന്യായീകരണത്തൊഴിലാളികളായി ആ പാര്‍ട്ടിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പാര്‍ട്ടിയുടെ നേതാക്കന്മാരുടെ ധാര്‍ഷ്ട്യത്തെക്കാള്‍ കൂടിയത് ഇത്തരം സൈബര്‍ കൂട്ടായ്മകളുടെ ഗുണ്ടായിസമാണ്. തെരുവില്‍ കാണുന്നവരെ കുത്തിവീഴ്ത്തിയിരുന്ന സിപിഎമ്മിന്റെ അതേ ക്രിമിനല്‍ മനോഭാവമാണ് ഇന്ന് സിപിഎമ്മിന്റെ സൈബര്‍ ഇടങ്ങളില്‍ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്നത്.


പണ്ടൊക്കെ സിപിഎമ്മിന് കുത്തിവീഴ്ത്തുന്നവരുടെ ഇമേജ് ഉള്ളപ്പോഴും എഴുത്തുകാര്‍ എന്ന നിലയിലും സാംസ്‌കാരിക നായകര്‍ എന്ന നിലയിലും സിപിഎമ്മിന് തത്വചിന്തയുടെയും എഴുത്തിന്റെയും ഒക്കെ ഒരു ഉയര്‍ന്ന മുഖമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സിപിഎമ്മിന്റെ എല്ലാ മുഖങ്ങളും സൈബര്‍ ഗുണ്ടകള്‍ വിഴുങ്ങിയിരിക്കുന്നു. ചെറിയ ഒരു എതിര്‍ശബ്ദം പോലും കേള്‍പ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുകയില്ല. ഇടത്പക്ഷത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് അവര്‍ക്കെതിരെ നേരിയ ഒരു വിമര്‍ശനം നടത്തിയാല്‍ അപ്പോള്‍ത്തന്നെ അവരെ ചാണകസംഘിയാക്കി തേച്ചൊട്ടിച്ച് പോസ്റ്ററൊട്ടിക്കും. അങ്ങനെ നേരിയ എതിരഭിപ്രായം പോലും അനുവദിക്കാതെ സൈബര്‍ സഖാക്കള്‍ നടത്തുന്ന തേര്‍വാഴ്ച്ചയുടെ ഭാഗമായി ഈ പാര്‍ട്ടിയെ വെറുത്തുപോയ ആയിരങ്ങളുണ്ട്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഭരിക്കുന്ന സര്‍ക്കാരിനെ വിമര്‍ശിക്കുക എന്ന ദൗത്യം ഏറ്റെടുത്തതിന്റെ പേരില്‍ ഞാന്‍ അനുഭവിക്കുന്ന സൈബര്‍ ആക്രമണം ഇതിന്റെ ഒരു ഭാഗം മാത്രമാണ്. വിനു വി ജോണിനെയും സിന്ധു സൂര്യകുമാറിനെയും പോലുള്ളവര്‍ക്കെതിരെ നാളുകളായി നീണ്ടുകിടക്കുന്ന സൈബര്‍ ആക്രമണങ്ങളും എനിക്ക് നേരെ ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണവും കൂട്ടിവായിക്കേണ്ടതുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category