1 GBP = 92.40 INR                       

BREAKING NEWS

പീഡിപ്പിക്കപ്പെട്ട ഒരു കന്യാസ്ത്രീക്കൊപ്പം നിന്നതിന് പട്ടിണിക്കിട്ടും പൂട്ടിയിട്ടും കൊല്ലാകൊല ചെയ്യുന്നതിന് പിന്നാലെ ഒരു വൈദികന്‍ അവരെ മുറിയില്‍ പുരുഷന്മാരെ വിളിച്ച് കയറ്റുന്നവളായും ചിത്രീകരിക്കുന്നു; വിമര്‍ശനം പടര്‍ന്നിട്ടും ലജ്ജയില്ലാതെ സൈബര്‍ ഗുണ്ടായിസവുമായി രംഗത്തിറങ്ങി വെള്ളയുടുപ്പിട്ട പിശാചിന്റെ സന്തതി; ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ പ്രചാരകര്‍ ഒരു കന്യാസത്രീയോട് ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരും പൊതുജനങ്ങളും....

Britishmalayali
kz´wteJI³

 

ഞാന്‍ ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് കത്തോലിക്കാ വിശ്വാസത്തില്‍ തന്നെ ജീവിക്കുന്ന ഒരു വ്യക്തിയാണ്. അതും ഇപ്പോള്‍ വിവാദമായിരിക്കുന്ന സീറോ മലബാര്‍ സഭയുടെ കാഞ്ഞിരപ്പള്ളി രൂപയുടെ ഒരു ഇടവകാംഗം. നിര്‍ഭാഗ്യവശാല്‍, ഞാന്‍ അംഗമായിരിക്കുന്ന കത്തോലിക്കാ സഭയുടെ അകത്ത് നിന്നും പുറത്തേക്ക് വരുന്ന, പൊതുജനങ്ങള്‍ ശ്വസിച്ചുകൊണ്ടിരിക്കുന്ന ഈ വിഷവായു കലര്‍ന്ന നാണം കെട്ട വാര്‍ത്തകള്‍ എന്നെ വല്ലാതെ ലജ്ജിപ്പിക്കുന്നു.

ആദ്യം ഈ സഭ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണത് ഭൂമിഇടപാടിന്റെ പേരിലായിരുന്നു. അന്ന് സഭാതലവനെ അപമാനിക്കുന്നതിന് വേണ്ടി മറ്റ് ചില താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് ചില വൈദിക ഗുണ്ടകള്‍ നടത്തിയ ഗൂഢാലോചന തുറന്നു പറയാന്‍ ഒരു മടിയും എനിക്കുണ്ടായിരുന്നില്ല. എന്നാല്‍, ആ സംഭവത്തെ തുടര്‍ന്ന് ഈ സഭയെ നാണം കെടുത്തുന്ന മറ്റൊരു ലൈംഗിക അപവാദമുണ്ടായി. ലത്തീന്‍ കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതയുടെ അധ്യക്ഷനായ, എന്നാല്‍ ജന്മനാ ഒരു സീറോ മലബാര്‍ സഭക്കാരനായ ഫ്രാങ്കോ മുളക്കന്‍ എന്ന മെത്രാന്‍ ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നതായിരുന്നു വിഷയം.

രാജ്യത്ത് നിലവിലുള്ള നിയമം അനുസരിച്ച് ഒരു സ്ത്രീയെ ഒരാള്‍ പീഡിപ്പിച്ചു എന്ന് ആ സ്ത്രീ പറഞ്ഞാല്‍ അത് വിശ്വസിക്കുകയാണ് എന്നെ പോലുള്ളവര്‍ ചെയ്യേണ്ടത്. എന്നിട്ടും, അതൊരു മെത്രാനായതുകൊണ്ട് കുറച്ച് ദിവസങ്ങള്‍ സംശയത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കി. നിര്‍ഭാഗ്യവശാല്‍, രാജ്യത്തെ നിയമസംവിധാനങ്ങള്‍ അയഞ്ഞ് പ്രവര്‍ത്തിച്ചിട്ടും ഉന്നത സ്വാധീനമുള്ള ഈ മെത്രാന്‍ ഇടപെട്ട് കന്യാസ്ത്രീയായ ഇരയെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് വ്യക്തമാകുകയായിരുന്നു. ആ കേസിപ്പോള്‍ വിചാരണാ ഘട്ടത്തിലേക്ക് കടക്കുന്നു. മെത്രാന്‍ ദിവസങ്ങളോളം ജയിലില്‍ കിടന്നു. അതിന് മുമ്പേ ഈ സഭയെ നാണം കെടുത്താന്‍ മറ്റൊരു ലൈംഗിക ആരോപണം കൂടി ഉയര്‍ന്ന് വന്നു. മാനന്തവാടി രൂപതാംഗമായ റോബിന്‍ വടക്കഞ്ചേരി എന്ന വൈദികന്‍ പതിനാറ് തികയാത്ത ഒരു പെണ്‍കുട്ടിയെ നിരന്തരമായി ശാരീരികമായി പീഡിപ്പിച്ച ശേഷം ആ പെണ്‍കുട്ടിക്ക് ഗര്‍ഭമുണ്ടാകുകയും കുഞ്ഞുണ്ടാകുകയും ആ കുഞ്ഞിന്റെ പിതൃത്വം പെണ്‍കുട്ടിയുടെ അപ്പന്റെ പുറത്ത് ഏല്‍പ്പിക്കാന്‍ ശ്രമമുണ്ടാകുകയും ചെയ്തത്. മെത്രാന്മാരുടെയും അച്ചന്മാരുടെയും ഇത്തരം കൂട്ടിക്കൊടുപ്പിനെതിരെ ശബ്ദമുയര്‍ത്തേണ്ട ചുമതല എന്നെപ്പോലുള്ള വിശ്വാസികള്‍ക്ക് ഉള്ളതുകൊണ്ട് ഫ്രാങ്കോ മുളക്കന്‍ അടക്കമുള്ളവരെ മെത്രാന്‍ എന്ന് അഭിസംബോധന ചെയ്യുന്നത് പോലും അവസാനിപ്പിക്കുകയാണ് ചെയ്തത്.

രാജ്യത്ത് കേട്ടുകേള്‍വി ഇല്ലാത്തവിധം ഒരു ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ തുടര്‍ച്ചയായി അപമാനിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കാണുന്നത്. ആ കന്യാസ്ത്രീകളുടെ സമരപന്തലില്‍ പോയി പിന്തുണ അറിയിച്ചപ്പോള്‍ മാത്രമാണ് എനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിഞ്ഞത്. കാരണം, ഞാന്‍ വിശ്വസിക്കുന്ന യേശുക്രിസ്തുവിനോടുള്ള കടപ്പാടാണ് ഞാന്‍ അംഗമായിരിക്കുന്ന സഭയുടെ അനീതിക്ക് പ്രായശ്ചിത്തം ചെയ്യുക എന്നാണ് ഞാന്‍ പഠിച്ച വേദപാഠം. ഒരു കന്യാസ്ത്രീ ലൈംഗിക പീഡനത്തിന് ഇരയാകുകയും നീതി ലഭിക്കാതെ വരുമ്പോള്‍ തെരുവില്‍ ഇറങ്ങുകയും ചെയ്തപ്പോള്‍ ഒരു അണുവിട പോലും സഹായിക്കാനാകാതെ സഭാനേതൃത്വം നോക്കിയിരുന്നപ്പോള്‍ മനസാക്ഷിയോട് കൂറ് പുലര്‍ത്തുന്നതിന് വേണ്ടി മറ്റൊരു മഠത്തിലെ കന്യാസ്ത്രീ സമരപന്തലിലെത്തി ഒന്ന് പിന്തുണച്ചു എന്ന ഒറ്റ കുറ്റത്തിന് തുടര്‍ച്ചയായി വേട്ടയാടപ്പെടുകയാണ്. സിസ്റ്റര്‍ ലൂസി കളപ്പുര എന്ന വയനാട് ജില്ലക്കാരിയായ കന്യാസ്ത്രീയോട് ഈ സഭാനേതൃത്വവും ഈ സഭയിലെ വൈദികരും കന്യാസ്ത്രീകളും അന്ധരായ ചില കുഞ്ഞാടുകളും കാട്ടിക്കൂട്ടുന്ന തിന്മയും ക്രൂരതയും ദൈവത്തിന്റെ മേല്‍ വീണ ശാപത്തിന്റെ കറ മായ്ച്ച് കളയാന്‍ ഒരിക്കലും ആവുകയില്ല എന്നതാണ് വാസ്തവം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.gfhg 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category