1 GBP = 88.70 INR                       

BREAKING NEWS

ഹെര്‍ഫോര്‍ഡില്‍ റാസാ കുര്‍ബാനയോടു കൂടി സംയുക്ത തിരുന്നാള്‍ ആഘോഷം സെപ്റ്റംബര്‍ ഏഴിന്

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

രിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹയുടെയും വി. അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ സെപ്റ്റംബര്‍ ഏഴിന് ഹെര്‍ഫോര്‍ഡ് ഔര്‍ ലേഡി ക്യൂന്‍ ഓഫ് മാര്‍ട്ടിയേഴ്‌സ് ചര്‍ച്ചില്‍ നടക്കും. റാസാ കുര്‍ബാനയോടു കൂടിയാണ് തിരുന്നാള്‍ ആഘോഷിക്കുക.

ഉച്ചയ്ക്ക് 1.45നു നടക്കുന്ന കൊടിയേറ്റോടു കൂടിയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമാകുക. ശേഷം 2.15ന് റാസാ കുര്‍ബ്ബാന നടക്കും. ഫാ. ജോസഫ് അഞ്ചാനിക്കല്‍ മുഖ്യകാര്‍മ്മികനാകുന്ന ചടങ്ങില്‍ ഫാ. ബിജു ചിറ്റുപറമ്പന്‍ തിരുന്നാള്‍ സന്ദേശം നല്‍കും. വൈകിട്ട് 5.30നു പ്രദിക്ഷണവും 6.15ന് കലാപരിപാടികളും ശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

ആനി തോമസ്, ട്രീസാ ഷാജി, ജിബി അനി, ജെസി ബാബു, ജൂലി മാര്‍ട്ടിന്‍, ലിസി സൈമണ്‍, ജ്യോതി ജിമ്മി, ലിസി ബിനോയി, ഷിജി അലക്‌സ് എന്നിവരാണ് പ്രസുദേന്തിമാര്‍. എല്ലാ വിശ്വാസികളെയും തിരുന്നാള്‍ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category