1 GBP = 88.70 INR                       

BREAKING NEWS

മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റില്‍ വിമലഹൃദയ സമര്‍പ്പണവും, ജപമാലയും സെപ്തംബര്‍ ഏഴിന് സറേയില്‍

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിനൊരുക്കമായി നടത്തപ്പെടുന്ന 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും വിമലഹൃദയ സമര്‍പ്പണവും, വിമലഹൃദയ ജപമാലയും' സെപ്റ്റംബര്‍ ഏഴിനു സറേയില്‍ നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.ടോമി എടാട്ട്, സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിനോയി നിലയാറ്റിങ്കല്‍, ഡീക്കന്‍ ജോയ്സ് എന്നിവരോടൊപ്പം മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ശനിയാഴ്ച രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മരിയന്‍ ശുശ്രൂഷകളും, തിരുക്കര്‍മ്മങ്ങളും വൈകുന്നേരം മൂന്നു മണിയോടെ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബ്രദര്‍ ചെറിയാന്‍ സാമുവേല്‍ (07460 499931), ജിജി രാജന്‍ (07865 080689) 
ദേവാലയത്തിന്റെ വിലാസം
St. Theresa of the Child Jesus Catholic Church, Weldon Way, Merstham, Redhill, Surrey, RH1 3RA 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category