1 GBP = 90.70 INR                       

BREAKING NEWS

ജി.സി.എസ്.ഇ ഗ്രേഡി ങ് സിസ്റ്റം മാറിയത് കുട്ടികളെ എങ്ങനെ ബാധിക്കും? ഇ, ഡി ഗ്രേഡുകള്‍ ലഭിച്ചാല്‍ വിജയിക്കുമോ? നാളെ ജി.സി.എസ്.ഇ പരീക്ഷാഫലം വരുമ്പോള്‍

Britishmalayali
kz´wteJI³

കൗമാരക്കാരുടെ മനസ്സില്‍ തീകോരിയിടുന്ന ദിവസമാണ് ജി.സി.എസ്.ഇ റിസല്‍ട്ടുകള്‍ പുറത്തുവരുന്ന ദിവസം. നാളെ, ഫലം പുറത്തുവരാനിരിക്കെ, മലയാളികളടക്കമുള്ള ആയിരക്കണക്കിന് കുട്ടികളാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. എന്നാല്‍, ഗ്രേഡിങ്ങില്‍ വന്ന മാറ്റം റിസല്‍ട്ടിനെ എങ്ങനെയാണ് ബാധിക്കുകയെന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ പടിവാതില്‍ എത്രപേര്‍ക്കായി തുറന്നുകിട്ടുമെന്ന് തെളിയിക്കുന്നതാണ് ജി.സി.എസ്.ഇ. ഫലം.

ഗ്രേഡിങ് പരിഷ്‌കാരം 2017 മുതല്‍ക്കാണ് ജി.സി.എസ്.ഇ.യില്‍ നടപ്പില്‍ വരുത്തുന്നത്. എ മുതല്‍ ജി വരെയുള്ള ഗ്രേഡുകള്‍ക്ക് പകരമായി ഒന്നുമുതല്‍ ഒമ്പതുവരെയുള്ള സംഖ്യകളാക്കി. 2017-ല്‍ ഇംഗ്ലീഷ് ഭാഷയ്ക്കും സാഹിത്യത്തിനും മാത്രമായിരുന്നു മാറ്റം. പിന്നീട് മറ്റുവിഷയങ്ങള്‍ക്കും ബാധകമാക്കി. വിദ്യാര്‍ഥികളുടെ മികവ് പെട്ടെന്ന് മനസ്സിലാക്കുന്നതിന് ഇത്തരത്തിലുള്ള ഗ്രേഡിങ് സംവിധാനമാണ് സഹായിക്കുകയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ഇംഗ്ലീഷ് അക്ഷരങ്ങളിലുള്ള ഗ്രേഡുകള്‍ പിന്‍വലിച്ചെങ്കിലും ഒരക്ഷരം വിദ്യാര്‍ഥികളുടെ പേടിസ്വപ്‌നമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. യു ഗ്രേഡാണത്. പരീക്ഷാപേപ്പര്‍ അണ്‍ഗ്രേഡഡ് എന്നാണെന്ന് സൂചിപ്പിക്കുന്നതാണ് യു ഗ്രേഡ്. അതിനര്‍ഥം ആ വിഷയത്തില്‍ ഏതെങ്കിലുമൊരു ഗ്രേഡ് നേടാനാകാതെ വിദ്യാര്‍ഥി പരാജയപ്പെട്ടുവെന്നാണ്.

പുതിയ രീതിയനുസരിച്ചുള്ള ഗ്രേഡിങ് ഇങ്ങനെയാണ്. ഗ്രേഡ് 9, 8, 7 എന്നിവ ലഭിക്കുന്നത് മുന്‍കാലത്ത് എ സ്റ്റാറും എ-യും ലഭിച്ചിരുന്നതിനു തുല്യമാണ്. ഉന്നത വിജയം എന്നാണതിനര്‍ഥം. ഗ്രേഡ് 6, 5, 4 എന്നിവ പഴയ ബി, സി ഗ്രേഡുകള്‍ക്ക് തുല്യമാണ്. ഗ്രേഡ് 4 പഴയ സി ഗ്രേഡിന് തുല്യമാണ്. സാധാരണ വിജയമെന്നാണതിനര്‍ഥം. ഗ്രേഡ് 3 പഴയ ഡി ഗ്രേഡും ഗ്രേഡ് 2, 1 എന്നിവ ഇ ഗ്രേഡിനും തുല്യമാണ്.

എ സ്റ്റാര്‍ മുതല്‍ സി വരെ നേടുന്നവര്‍ക്ക് ഉന്നത പഠനത്തിന് അര്‍ഹത ലഭിക്കും. ഡി, ഇ ഗ്രേഡ് നേടുന്നവര്‍ സാങ്കേതികമായി പാസ്സായെങ്കിലും അവര്‍ക്ക് കേളേജുകളില്‍ പ്രവേശനം ലഭിക്കുക ബുദ്ധിമുട്ടാകും. എഫ് ഗ്രേഡ് ഫെയില്‍ എന്നാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ ജി ഗ്രേഡ് യു ഗ്രേഡിനെപ്പോലെ തോറ്റു എന്നാണ് സൂചിപ്പിക്കുന്നത്. നാളെ ഫലം വരുമ്പോള്‍, വിദ്യാര്‍ഥികള്‍ക്ക് മികച്ച ജയം നേടാനാകട്ടെ എന്നാശംസിക്കാം.

മികച്ച വിജയം നേടിയവരെ കുറിച്ചുള്ള ഫീച്ചര്‍ ബ്രിട്ടീഷ് മലയാളിയില്‍ വിശദമായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. ബി ഗ്രേഡിനു മുകളില്‍ നേടിയവര്‍ അക്കാര്യം [email protected] എന്ന വിലാസത്തില്‍ ബ്രിട്ടീഷ് മലയാളിയെ അറിയിക്കുക.

വിദ്യാര്‍ത്ഥിയുടെ മുഴുവന്‍ പേര്, പിതാവിന്റെയും മാതാവിന്റെയും സഹോദരങ്ങളുടെയും പേരും, അവരെന്ത് ചെയ്യുന്നു എന്ന വിവരങ്ങളും. യുകെയില്‍ എവിടെ ജീവിക്കുന്നു, എവിടെ പഠിച്ചു, നാട്ടില്‍ എവിടെയാണ്, എത്രകാലമായി യുകെയില്‍ എത്തിയിട്ട്, എന്താണ് ഇനി പഠിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയം, എന്തായി തീരാന്‍ ആണ് ആഗ്രഹം. മറ്റ് കഴിവുകള്‍ എന്തൊക്കെ... വിജയത്തിലേക്ക് നയിച്ച ഘടകങ്ങള്‍... പഠന രീതി... പുതിയ കുട്ടികളോടു പറയാനുള്ളത്... തുടങ്ങിയവയ വിവരങ്ങളും ഫലത്തിനൊപ്പം അയക്കണം. കൂടാതെ, പ്രസിദ്ധീകരിക്കണം എന്നു തോന്നുന്ന മറ്റെന്തു വിവരങ്ങള്‍ വേണമെങ്കിലും അറിയിക്കാം. നിങ്ങളുടെ സിംഗിള്‍ ഫോട്ടോയും ഫാമിലി ഫോട്ടോ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category