1 GBP = 91.85 INR                       

BREAKING NEWS

യുകെയില്‍ ഏഷ്യന്‍ വിവാഹ സീസണ്‍; സ്വര്‍ണ വില റെക്കോഡ് ഇട്ടതോടെ ജാഗ്രതാ നിര്‍ദ്ദേശം; രണ്ടു വര്‍ഷം മുമ്പ് മലയാളിയുടെ വീട്ടില്‍ നടന്ന മോഷണത്തിന് തനിയാവര്‍ത്തനം ഉണ്ടായേക്കാം; മലയാളികള്‍ വിവാഹത്തിന് നാട്ടിലെത്തിയാലും മടങ്ങി എത്തുമ്പോള്‍ മോഷ്ടാക്കള്‍ ലക്ഷ്യമിട്ടേക്കാം; ഫേസ് ബുക്കും ചതിക്കും

Britishmalayali
പ്രത്യേക ലേഖകന്‍


  • ലണ്ടനില്‍ മാത്രം നഷ്ടമായത് 50 മില്യണ്‍ സ്വര്‍ണം
  • ലണ്ടനില്‍ ഒരു വര്‍ഷത്തിനിടെ നടന്നത് 3500 സ്വര്‍ണ കൊള്ള
  • ലണ്ടനില്‍ നിന്നും ദൂരമില്ലാത്ത നഗര ജീവിതവും ദുഷ്‌കരമാകുന്നു
  • മില്‍ട്ടണ്‍ കെയ്ന്‍സില്‍ ആഴ്ചയില്‍ രണ്ടു ഇന്ത്യന്‍ വീടുകള്‍ കൊള്ളയടിക്കപ്പെടുന്നു
  • പ്രൊഫഷനുകളായ ഇന്ത്യന്‍ കുടുംബങ്ങളുടെ ആഡംബര ഭ്രമം മോഷ്ടാക്കളുടെ ആവേശം
കവന്‍ട്രി: യുകെയില്‍ ഇപ്പോള്‍ ഏഷ്യന്‍ വിവാഹങ്ങളുടെ സീസണ്‍. മലയാളികളെ പോലെ ധാരാളം സ്വര്‍ണ ആഭരണങ്ങള്‍ അണിഞ്ഞാണ് പഞ്ചാബിയും ഗുജറാത്തിയും മറാത്തിയും ഒക്കെ വിവാഹ വേദിയില്‍ എത്തുന്നത് എന്ന് തിരിച്ചറിഞ്ഞ മോഷ്ടാക്കള്‍ ഒറ്റയടിക്ക് വന്‍കൊള്ള ലക്ഷ്യമിട്ടു വിവാഹം നടക്കുന്ന വീടുകള്‍ തിരയുന്നതായി പൊലീസിന് സൂചന കിട്ടിയിരിക്കുന്നു. വിവാഹം നടക്കുന്ന വീടുമായി ബന്ധമുള്ളവരെയും മോഷ്ടാക്കള്‍ നിരീക്ഷിക്കുന്നതോടെ ഒട്ടേറെ മലയാളികളും ഇവരുടെ നോട്ടപ്പുള്ളികള്‍ ആയേക്കാം. രണ്ടു വര്‍ഷം മുന്‍പ് ഫോറസ്റ്റ് ഗേറ്റ് എന്ന സ്ഥലത്തു മലയാളിയായ ജയന്‍ മേനോന്റെ മകളുടെ വിവാഹത്തിന് തൊട്ടു മുന്‍പ് ലക്ഷം പൗണ്ടിലേറെ മൂല്യം വരുന്ന സ്വര്‍ണമാണ് മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്.

സ്വര്‍ണ വില പവന് 28000 രൂപ എന്ന റെക്കോര്‍ഡ് ഇട്ടതോടെ മോഷ്ടാക്കള്‍ അരയും തലയും മുറുക്കി മലയാളികളുടെ വീടുകള്‍ തേടിയെത്തും എന്നുറപ്പാണ്. ഈ  സാഹചര്യത്തില്‍ വരും മാസങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ വീടുകള്‍ സ്വര്‍ണ മോഷണത്തിന് കേന്ദ്രമായി മാറാന്‍ സാധ്യത ഏറെയാണ് എന്നും പോലീസ് സൂചന നല്‍കുന്നു. ഒരു ഡസനിലേറെ യുകെ മലയാളികളുടെ വിവാഹമാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നു വരുന്നത്. 

വിവാഹം കുറേക്കൂടെ ആഡംബര പൂര്‍ണമാക്കാന്‍ കേരളത്തില്‍ എത്തുന്ന യുകെ മലയാളികളും ഈ സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരും. വിവാഹ ഫോട്ടോകളും മറ്റും യുകെ മലയാളികള്‍ കാണുവാന്‍ ഫേസ്ബുക്കിലും മറ്റും അപ്ലോഡ് ചെയ്യുന്നവര്‍ തങ്ങളുടെ പക്കലുള്ള അമിത സ്വര്‍ണത്തെ കുറിച്ചുള്ള വിവരം കൂടിയാണ് മോഷ്ടാക്കള്‍ക്കു കൈമാറുന്നത്. ഇങ്ങനെ വിവാഹം നടന്നവരുടെ യുകെയിലെ മേല്‍വിലാസം കണ്ടെത്തുക എന്നത് മിടുക്കരായ മോഷ്ടാക്കള്‍ക്കു അഞ്ചു മിനിറ്റില്‍ സാധിക്കുന്ന കാര്യവുമാണ്.

അതിനാല്‍ വിവാഹത്തിന് വാങ്ങിയ സ്വര്‍ണം ഏറ്റവും വേഗത്തില്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചില്ലെങ്കില്‍ മോഷണത്തിന് ഇരയാകാന്‍ ഉള്ള സാധ്യത കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. ഓരോ വീടുകളില്‍ നിന്നും ലഭിക്കുന്ന സ്വര്‍ണമാണ് മോഷ്ടാക്കളെ അടുത്ത വീടുകളിലേക്കും ആകര്‍ഷിക്കുന്നത് എന്നതും മലയാളികള്‍ സൗകര്യപൂര്‍വം മറക്കുകയാണ്. വിവാഹം നടന്ന വീടുമായി ബന്ധമുള്ള മലയാളികളുടെ വീടും മോഷ്ടാക്കള്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ട് എന്ന് പോലീസ് പറയുന്നു . ഇത്തരം അനേകം സംഭവങ്ങള്‍ ലണ്ടന്‍ പ്രദേശത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ ചൊവാഴ്ച റീഡിങ്ങിന് അടുത്ത് ഏര്‍ലി എന്ന സ്ഥലത്തു മുഖം മൂടി ധാരികളായ മൂന്നു പേര്‍ ചേര്‍ന്ന് പ്രായം ചെന്ന ഏഷ്യന്‍ ദമ്പതികളെ കവര്‍ച്ചക്ക് ഇരയാക്കിയതോടെയാണ് പോലീസ് വെഡ്ഡിങ് സീസണും മോഷ്ടാക്കളുടെ സ്വര്‍ണ ഭ്രമവും തിരിച്ചറിഞ്ഞത്. ഈ കുടുംബത്തിന് അടുത്തിടെ വിവാഹം നടന്ന മറ്റൊരു കുടുംബവുമായി ഉറ്റ ബന്ധം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹത്തിന് സമ്മാനം നല്‍കാന്‍ ഏഷ്യന്‍ വംശജര്‍ ഈ സീസണില്‍ ധാരാളം സ്വര്‍ണം വാങ്ങുന്നതാണ് മോഷ്ടാക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

കഴിഞ്ഞ വര്‍ഷം ലെസ്റ്റര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ മലയാളി വീടുകള്‍ കൊള്ളയടിക്കാന്‍ മോഷ്ടാക്കള്‍ കരുതിയ സ്‌ക്രൂ ഡ്രൈവര്‍ ആയുധമാക്കിയാണ് റീഡിങില്‍ മോഷണം നടത്തിയിരിക്കുന്നത്. ഇതോടെ മോഷണ സംഘം ഒരേ നെറ്റ്വര്‍ക്കിന്റെ ഭാഗം ആണോ എന്ന സംശയവും ബലപ്പെടുകയാണ്. ഏതാനും നാളുകളായി ലെസ്റ്ററില്‍ നിന്നും കാര്യമായി ഭവന ഭേദനം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ ഈ മോഷണ സംഘം മറ്റൊരു ദിക്കിലേക്ക് ശ്രദ്ധ മാറ്റിയതായും സംശയിക്കപ്പെടുകയാണ്. ഇതോടെയാണ് കൂടുതല്‍ ശ്രദ്ധ നല്കാന്‍ പോലീസ് മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. 

ഏഷ്യന്‍ വീടുകളില്‍ മോഷണം പതിവാകുന്നു എന്ന പരാതിയെത്തുടര്‍ന്ന് ബിബിസി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 140 മില്യണ്‍ പൗണ്ട് മൂല്യമുള്ള സ്വര്‍ണമാണ് മോഷ്ടാക്കള്‍ കവര്‍ന്നിരിക്കുന്നത്. ലണ്ടന് പുറത്തു ബോള്‍ട്ടന്‍, മില്‍ട്ടണ്‍ കെയ്ന്‍സ്, മാഞ്ചസ്റ്റര്‍, ലെസ്റ്റര്‍ തുടങ്ങിയ നഗരങ്ങളില്‍ ഒക്കെ വന്‍കവര്‍ച്ചകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലണ്ടന്‍ പ്രദേശത്തു ഒട്ടുമിക്ക ദിവസവും ഒന്നിലേറെ സ്വര്‍ണ കൊള്ളകളാണ് പോലീസിനെ തേടിയെത്തുന്നത്.

ഇക്കാരണത്താല്‍ ഭവന മോഷണം നടക്കുമ്പോള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലൈം ചെയ്യുവാന്‍ ഉപദേശം നല്‍കി പോലീസ് തലയൂരുന്ന പതിവും ആരംഭിച്ചിട്ടുണ്ട്. പൊതുവെ ഏഷ്യന്‍ വീടുകളാണ് മോഷ്ടാക്കള്‍ ലക്ഷ്യം വയ്ക്കുന്നതെങ്കിലും ഇതില്‍ ഇന്ത്യക്കാരുടെ വീടുകളാണ് സിംഹ ഭാഗവും. അതില്‍ തന്നെ ഗുജറാത്തികള്‍, പഞ്ചാബികള്‍, മലയാളികള്‍, തമിഴര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവരുടെ വീടുകളാണ് കൂടുതലായും സ്വര്‍ണ കൊള്ളയ്ക്ക് ഇരയായിട്ടുള്ളത്. ലണ്ടന്‍ നഗര പ്രദേശത്തു മാത്രമായി ഒരു വര്‍ഷത്തിനിടെ 3463 കുടുംബങ്ങളാണ് സ്വര്‍ണ കൊള്ളയ്ക്ക് ഇരയായി മാറിയിരിക്കുന്നത്. 

രണ്ടു വര്‍ഷം മുന്‍പ് ലണ്ടന്‍ നഗരത്തിനടുത്തു ഫോറസ്റ്റ് ഗേറ്റ് മേഖലയില്‍ വിവാഹ ആവശ്യത്തിനായി കരുതിയിരുന്ന മലയാളി ജയന്‍ പിള്ളയുടെ വീട്ടില്‍ നിന്നും ഒരു ലക്ഷം പൗണ്ടിലേറെ മൂല്യം വരുന്ന സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കപ്പെട്ടിരുന്നു. ഇവരുടെ വീട്ടില്‍ മോഷണം നടന്നത് പട്ടാപ്പകല്‍ ആണെന്നതും ഒരാളും സുരക്ഷിതര്‍ അല്ലെന്ന സന്ദേശമാണ് നല്‍കുന്നത്. പകല്‍ കൊള്ളകളില്‍ ഏറെ നടത്തുന്നതും ലണ്ടന്‍ ഗ്യാങ്ങുകളാണ്. ലണ്ടന്‍ നഗരത്തില്‍ നിന്നും ഒന്നോ രണ്ടോ മണിക്കൂര്‍ ദൂരത്തെ ട്രെയിന്‍ യാത്ര ചെയ്തു എത്താവുന്ന സ്ഥലങ്ങള്‍ ആണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നതും.

സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ താമസിക്കുന്നവരുടെ പ്രദേശങ്ങള്‍ തിരഞ്ഞെടുത്താണ് സ്വര്‍ണ കൊള്ള നടക്കുന്നതും. ഏഷ്യന്‍ കുടുംബങ്ങള്‍ ധാരാളമായി സ്വര്‍ണം വീടുകളില്‍ സൂക്ഷിക്കുന്നു എന്നറിയാവുന്ന മോഷ്ടാക്കള്‍ക്കു താരതമ്യേന റിസ്‌ക് കുറവായ വീട് കൊള്ള ആവേശമായി മാറുകയാണ്. ഇത്തരത്തില്‍ മോഷ്ടാക്കള്‍ ഏറെ ഇഷ്ടപെടുന്ന പ്രദേശമാണ് മില്‍ട്ടണ്‍ കെയ്ന്‍സ്. ലണ്ടനില്‍ നിന്നും ഒരു മണിക്കൂര്‍ സമയത്തു ട്രെയിന്‍ യാത്ര ചെയ്തു എത്താവുന്ന ഇവിടെ ധാരാളം ഐ ടി പ്രൊഫഷണലുകള്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്.
സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയും ചെറുപ്പക്കാരും ആയതിനാല്‍ ധാരാളം വിലപിടിപ്പുള്ള വസ്തുക്കള്‍ ഇവരുടെ വീടുകളില്‍ ഉണ്ടെന്നതാണ് മോഷ്ടാക്കള്‍ക്ക് ആവേശമായി മാറുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ആഴ്ചയില്‍ കുറഞ്ഞത് രണ്ടു ഇന്ത്യന്‍ കുടുംബങ്ങള്‍ എങ്കിലും ഇവിടെ കൊള്ളയടിക്കപ്പെടുന്നുണ്ട്.  ലണ്ടനില്‍ മെട്രോപൊളിറ്റന്‍ പോലീസ് സ്വര്‍ണ കൊള്ള സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പുറത്തു വിടുമ്പോഴും മില്‍ട്ടണ്‍ കെയ്ന്‍സ് പോലുള്ള സ്ഥലങ്ങളില്‍ പോലീസ് കണക്കുകള്‍ പോലും ലഭ്യമല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category