1 GBP = 88.40 INR                       

BREAKING NEWS

പത്തുദിവസത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള സകല ബന്ധങ്ങളും ബ്രിട്ടന്‍ അവസാനിപ്പിക്കും; ചര്‍ച്ചകളും മീറ്റിങ്ങുകളും റദ്ദാക്കി പുറത്തേക്കുള്ള വഴിയില്‍ നടന്നു ബോറിസ് ജോണ്‍സണ്‍

Britishmalayali
kz´wteJI³

യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്രയും വേഗം പുറത്തു കടക്കുന്നതിന്റെ മുന്നോടിയെന്നോണം യൂണിയനുമായുള്ള എല്ലാ നിലപാട് കര്‍ക്കശ്ശമാക്കി ബ്രിട്ടന്‍. ബ്രക്‌സിറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ മുഴുകുന്നതിനായി യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ട യോഗങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കുന്നത് സെപ്റ്റംബര്‍ ഒന്നോടെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഇനി യൂറോപ്യന്‍ യൂണിയനുമായി സഹകരണം കുറയ്ക്കുമെന്ന് ബോറിസ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ബ്രക്‌സിറ്റ് കരാറില്‍ യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന ഐറിഷ് ബാക്ക്‌സ്റ്റോപ്പ് ഒരിക്കലും നടപ്പിലാക്കാന്‍ സാധ്യമല്ലാത്തതും ജനാധിപത്യ മര്യാദരകള്‍ക്ക് നിരക്കുന്നതല്ലെന്നും യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷന്‍ ഡൊണാള്‍ഡ് ടസ്‌കിനെഴുതിയ കത്തില്‍ ബോറിസ് ജോണ്‍സണ്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ബോറിസ് ജോണ്‍സണിന്റെ ഭീഷണി യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം തള്ളുകയും ചെയതതോടെയാണ് യോഗങ്ങളില്‍നിന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുമെന്ന മുന്നറിയിപ്പ് ബ്രിട്ടന്‍ നല്‍കിയത്.

ബ്രിട്ടന് പ്രയോജനമുള്ള യോഗങ്ങളില്‍ മാത്രമേ മേലില്‍ പങ്കെടുക്കേണ്ടതുള്ളൂ എന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. പാതിയിലേറെ യോഗങ്ങളില്‍നിന്നും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുമെന്ന് ബ്രക്‌സിറ്റ് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കി. ഇതുവഴി ബ്രക്‌സിറ്റ് നടപ്പാക്കുന്നതിന് നൂറുകണക്കിന് തൊഴില്‍സമയം ലാഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ 31-ന് തീരുമാനിച്ചിട്ടുള്ള ബ്രക്‌സിറ്റ് നടപ്പിലാക്കുന്നതിന് ഇനിയുമൊട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതു ചെയ്തുതീര്‍ക്കാനുള്ള ഉദ്യോഗസ്ഥശക്തിയെ യൂറോപ്യന്‍ യൂണിയനായി വിട്ടുനല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്റെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി സമര്‍ഥരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ സമയവും കഴിവും വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കുന്നതിനുള്ള മുന്നൊരുക്കത്തിനായും മറ്റും മണിക്കൂറുകളാണ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും നഷ്ടമാകുന്നത്. ആ സമയമൊക്കെ ഇനി ബ്രക്‌സിറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് മാറ്റിവെക്കുകയെന്നും ബ്രക്‌സിറ്റ് സെക്രട്ടറി വ്യക്തമാക്കി.

ബ്രിട്ടനുമായി ഏതെങ്കിലും തരത്തിലുള്ള കരാര്‍ യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐറിഷ് ബാക്ക്‌സ്റ്റോപ്പ് പിന്‍വലിക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ തന്റെ കത്തില്‍ വ്യക്തമാക്കിയിരുന്നു. ബ്രക്‌സിറ്റ് രേഖകളില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമായുള്ള ഭിന്നതകള്‍ കുറയ്ക്കുന്നതിന് ചര്‍ച്ചകള്‍ക്കു തയ്യാറാണെന്നും ബോറിസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ നിര്‍ദേശം തള്ളിയതോടെയാണ്, ഇനി ബ്രിട്ടന് പ്രയോജനമുള്ള ചര്‍ച്ചകളില്‍ പങ്കെടുത്താല്‍ മതിയെന്ന കര്‍ശന നിലപാടിലേക്ക് ബോറിസ് സര്‍ക്കാര്‍ എത്തിയത്.

ഇന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെയും നാളെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ബോറിസ് ജോണ്‍സണ്‍ കാണുന്നുണ്ട്. അതിന് മുന്നോടിയായാണ് തന്റെ നിലപാടുകള്‍ അദ്ദേഹം സുവ്യക്തമാക്കിയത്. നിലവിലുള്ള ധാരണ ബ്രിട്ടന് അംഗീകരിക്കാനാവില്ലെന്നും അത് പാര്‍ലമെന്റ് മൂന്നുവട്ടം തള്ളിയതാണെന്നും ബോറിസ് ചൂണ്ടിക്കാട്ടി. അത്തരമൊരു കരാറുമായി മുന്നോട്ടുപോകുന്നത് ബ്രിട്ടന് ഗുണകരമാകില്ലെന്ന് അടുത്ത സുഹൃത്തുക്കളെ അറിയിക്കുകയാണ് തന്റെ യാത്രാ ഉദ്ദേശ്യമെന്നും ബോറിസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category