1 GBP = 88.40 INR                       

BREAKING NEWS

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കാമുകിക്ക് വിസിറ്റിങ് വിസ നിഷേധിച്ച് അമേരിക്ക; കാരി സൈമണ്‍സിന് വിനയായത് സോമാലിയയില്‍നിന്ന് വിഘടിച്ചുണ്ടായ സോമാലിലാന്‍ഡ് സന്ദര്‍ശിച്ചത്

Britishmalayali
kz´wteJI³

യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകാനുള്ള ബ്രക്‌സിറ്റ് നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് അമേരിക്കയില്‍നിന്നൊരു തിരിച്ചടി. ബോറിസിന്റെ 31-കാരിയായ കാമുകി കാരി സൈമണ്‍സിന് അമേരിക്ക സന്ദര്‍ശക വിസ നിഷേധിച്ചു. സോമാലിയയില്‍നിന്ന് വിഘടിച്ചുണ്ടായ സോമാലിലാന്‍ഡ് കഴിഞ്ഞവര്‍ഷം കാരി സന്ദര്‍ശിച്ചിരുന്നു. ആഭ്യന്തര കലാപം രൂക്ഷമായ കിഴക്കനാഫ്രിക്കയിലെ മേഖലയില്‍ അഞ്ചുദിവസം കാരി ചെലവഴിച്ചിരുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ഗ്രൂപ്പിലാണ് കാരി ഇപ്പോള്‍ ജോലി ചെയ്യുന്നത്. അതിന്റെ ഭാഗമായി അമേരിക്ക സന്ദര്‍ശിക്കുന്നതിനാണ് അവര്‍ വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. ചേലാകര്‍മത്തിനിരയായ സോമാലിലാന്‍ഡുകാരി നിംകോ അലിക്കൊപ്പമാണ് കഴിഞ്ഞവര്‍ഷം അവര്‍ സോമാലിലാന്‍ഡ് സന്ദര്‍ശിച്ചത്. സോമാലിലാന്‍ഡില്‍ വ്യാപകമായ ചേലാകര്‍മത്തിനെതിരായ പ്രചാരണ പരിപാടികളില്‍ പങ്കാളിയാവുകയായിരുന്നു ലക്ഷ്യം.

ഈ സന്ദര്‍ശനത്തിനിടെ സോമാലിലാന്‍ഡിന്റെ സ്വയംപ്രഖ്യാപിത പ്രസിഡന്റ് മ്യൂസ് ബിഹി അബ്ദിയെ സന്ദര്‍ശിക്കുകയും സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചും കടലിലെ മാലിന്യ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ ചര്‍ച്ച നടത്തിയിരുന്നു. 1991-ല്‍ സോമാലിയയില്‍നിന്ന് വിഘടിച്ചുണ്ടായ സോമാലിലാന്‍ഡിനെ അംഗീകരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. അതിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം. എന്നാല്‍, അമേരിക്ക സോമാലിലാന്‍ഡിനെ അംഗീകരിച്ചിട്ടില്ല.

വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്ന യു.എസ്. ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍ (എസ്റ്റ) പ്രകാരമാണോ കാരി അപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഈ രീതിയിലാണ് അപേക്ഷിച്ചതെങ്കില്‍ അവരുടെ മുന്‍കാല യാത്രകള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. വിസയില്ലാതെ മൂന്നുമാസത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണോ എന്ന് തീരുമാനിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് എസ്റ്റ. സുരക്ഷ സംബന്ധിച്ച ആശങ്കളില്ലെങ്കില്‍ ഇങ്ങനെ വിസ ലഭിക്കും.

ഇതിന്റെ ഭാഗമായുള്ള ചോദ്യാവലിയില്‍ 2016 മുതല്‍ക്ക് പുതിയൊരു ചോദ്യം കൂടി ഇടംപിടിച്ചിരുന്നു. 2011 മാര്‍ച്ച് ഒന്നിനുശേഷം ഇറാഖ്, സിറിയ, ലിബിയ, സോമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ പോവുകയോ അവിടെ ജോലി ചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്നതാണ് പുതിയ ചോദ്യം. അതെ എന്നാണ് ഉത്തരമെങ്കില്‍ എസ്റ്റ അപേക്ഷ നിരസിക്കപ്പെടുകയും ചെയ്യും. ഫ്രാന്‍സിലെ ബിയാറിറ്റ്‌സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ ബോറിസ് ജോണ്‍സണിനൊപ്പം പങ്കെടുക്കാതെ അമേരിക്കയ്ക്ക് പോകാനായിരുന്നു കാരിയുടെ തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category