1 GBP = 94.40 INR                       

BREAKING NEWS

ഇത് നാളെ നമുക്കും സംഭവിക്കാം; ഡബ്ലിനിലൂടെ നടന്നുപോയ 14-കാരിയായ മുസ്ലീം പെണ്‍കുട്ടിയെ മുട്ടകൊണ്ടെറിഞ്ഞും ഹിജാബ് വലിച്ചുകീറിയും നിലത്തിട്ടുചവിട്ടിയും പെണ്‍കുട്ടികളടങ്ങളിയ കൗമാരസംഘം

Britishmalayali
kz´wteJI³

വംശവെറിയുടെയും വര്‍ണവിവേചനത്തിന്റെയും വാര്‍ത്തകള്‍ അടിക്കടി കൂടിവരികയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടത്തും തീവ്ര വലതുപക്ഷ വാദികള്‍ ഭരണത്തിലേക്കുമെത്തുന്നു. ഏഷ്യന്‍, ആഫ്രിക്കന്‍ വംശജര്‍ക്കുനേരെയുള്ള വര്‍ധിച്ചുവരുന്ന വംശീയ ആക്രമണങ്ങള്‍പോലെ തന്നെ മുസ്ലീം വിരോധവും ഇപ്പോള്‍ സര്‍വസീമകളും ലംഘിക്കുകയാണ്. ഡബ്ലിനില്‍ 14 വയസ്സുള്ള പെണ്‍കുട്ടിക്കുനേരെയുണ്ടായ ആക്രമണം അതിന്റെ തെളിവാണ്.

സൗത്ത് ഡബ്ലിനിലെ ഡണ്‍ബേമിലൂടെ നടന്നുപോകുമ്പോഴാണ് ഈ പെണ്‍കുട്ടിക്ക് പെണ്‍കുട്ടികളടക്കമുള്ള കൗമാരക്കാരുടെ സംഘത്തില്‍നിന്ന് കടുത്ത ആക്രമണം നേരിടേണ്ടിവന്നത്. സുഹൃത്തിനൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്കുനേരെ സംഘം ആദ്യം മുട്ടകള്‍ വലിച്ചെറിഞ്ഞു. പിന്നീട് നിലത്തിട്ട് ചവിട്ടിയും ധരിച്ചിരുന്ന ഹിജാബ് വലിച്ചുകീറുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സംഘത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി.

ആക്രമണത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ച ഫിന്‍ ഗായേല്‍ കൗണ്‍സിലര്‍ ജിം ഒലീറി, സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പോലീസിനെ സമീപിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരാള്‍ക്കെതിരേയുള്ള അഭിപ്രായവ്യത്യാസം ആക്രമണത്തിലൂടെയാണ് പ്രകടിപ്പിക്കുന്നതെങ്കില്‍ അതിനെ ഗൗരവത്തോടെ കാണുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരേ നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെയെല്ലാം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റക്കാരെ കണ്ടെത്തി എത്രയും വേഗം മാതൃകാപരമായി ശിക്ഷിക്കുമെന്ന് സാംസകാരിക വകുപ്പ് മന്ത്രി ജോസഫ മാഡിഗനും വ്യക്തമാക്കി. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധുകൂടിയായ സുഹൃത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് സംഭവം പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതും പോലീസിന്റെ അന്വേഷണത്തിന് തുടക്കമിട്ടതും. തനിക്ക് ആക്രമികളെ തുരത്താനായില്ലല്ലോ എന്ന കുറ്റബോധവും സുഹൃത്ത് വീഡിയോക്കൊപ്പം പങ്കുവെച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായതോടെ കടുത്ത വിമര്‍ശനവുമായി ഒട്ടേറെപ്പേര്‍ രംഗത്തുവന്നു. ഇന്ന് തന്റെ സഹോദരിക്കുണ്ടായ ദുരനുഭവം നാളെ ആര്‍ക്കുവേണമെങ്കിലും സംഭവിക്കാമെന്നും വീഡിയോയില്‍ സുഹൃത്ത് പറയുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. പോലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും അക്രമികളെയെല്ലാം നിയമത്തിന്റെ മുന്നില്‍ക്കൊണ്ടുവരുമെന്നും ആഭ്യന്തര വകുപ്പ് വക്താവ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വക്താവ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category