1 GBP = 88.50 INR                       

BREAKING NEWS

ബ്രിട്ടന്റെ ചെലവില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തേണ്ടതുണ്ടോ? മോദിയുടെ ചോദ്യത്തില്‍ പരുങ്ങി ബോറിസ് ജോണ്‍സണ്‍; ലണ്ടന്‍ എംബസിക്ക് മുമ്പില്‍ നടന്ന പാക്കിസ്ഥാനികളുടെ പ്രകടനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മോദി; ഇന്ത്യക്കൊപ്പമുണ്ടെന്ന് അടിവരയിട്ട് പറഞ്ഞ് പാക്കിസ്ഥാനെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി

Britishmalayali
kz´wteJI³

മ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സാധ്യമായ അന്താരാഷ്ട്ര വേദികളിലെല്ലാം ചോദ്യം ചെയ്യുകയാണ് പാക്കിസ്ഥാന്‍. ലണ്ടനിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനുമുന്നില്‍ കഴിഞ്ഞദിവസം പാക്കിസ്ഥാന്‍കാരും ഖലിസ്താന്‍ വാദികളും നടത്തിയ പ്രതിഷേധ പ്രകടനവും അതിന്റെ ഭാഗമായിരുന്നു. ഇന്ത്യക്കെതിരേ ലണ്ടനിലുണ്ടായ പ്രതിഷേധത്തില്‍ ഖേദിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ടെലിഫോണില്‍ വ്യക്തമാക്കി.

ബ്രിട്ടന്റെ ചെലവില്‍ ഇന്ത്യക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കുന്നത് അനുചിതവും അംഗീകരിക്കാനാവാത്തതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനെ അറിയിച്ചു. ഹൈക്കമ്മിഷനുമുന്നില്‍ അക്രമാസക്തമായി പ്രതിഷേധം സംഘടിപ്പിച്ചവര്‍ അവരുടെ അജന്‍ഡ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് ഇരുവരും ഫോണില്‍ സംസാരിക്കുന്നത്.

കടുത്ത ഇന്ത്യാവിരുദ്ധത വളര്‍ത്താനാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശ്രമമെന്ന് മോദി വ്യക്തമാക്കി. കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഇക്കാര്യം പ്രധാനമന്ത്രി എടുത്തുകാട്ടിയിരുന്നു. ഇന്ത്യക്ക് ശക്തമായ പിന്തുണയറിയിച്ച ട്രംപ്, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പ്രകോപനമരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇന്ത്യയോട് ഖേദപ്രകടനം നടത്തിയ ബോറിസ് ജോണ്‍സണിന്റെ നിലപാടും അനുകൂലമാണെന്നത് ഇന്ത്യക്ക് പ്രതീക്ഷ പകരുന്നതാണ്.

ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്തുകൂടിയായ സുള്‍ഫി ബുഖാരി നേരിട്ടെത്തിയാണ് ഇന്ത്യന്‍ ഹൈക്കമ്മിഷനെ ലക്ഷ്യമാക്കി പ്രതിഷേധ പ്രകടനം നടത്തിയത്. അക്രമാസക്തരായ ജനക്കൂട്ടം ഹൈക്കമ്മിഷന്‍ ആസ്ഥാനം ലക്ഷ്യമിടുകയും ചെയ്തിരുന്നു. ഇമ്രാന്‍ ഖാന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ഇത്തരത്തിലൊരു പ്രതിഷേധം അരങ്ങേറിയതെന്ന് വ്യക്തമാക്കുന്നതാണ് സുള്‍ഫി ബുഖാരിയുടെ സാന്നിധ്യവും പ്രതിഷേധത്തിന്റെ സ്വഭാവവും.

തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആ മേഖലയില്‍ ഇന്ത്യയും ബ്രിട്ടനും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോറിസ് ജോണ്‍സണിനോട് മോദി സംസാരിച്ചതായാണ് സൂചന. ഭീകരത ഇന്ത്യയെന്ന പോലെ യൂറോപ്പിനെയും ബാധിച്ചിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകളെ അമര്‍ച്ച ചെയ്യുന്നതിന് ലോകരാജ്യങ്ങള്‍ കൈകോര്‍ത്തുനില്‍ക്കേണ്ട ഘട്ടമാണിതെന്നും മോദി ബോറിസിനോട് പറഞ്ഞു.

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചയില്‍ ഇന്ത്യക്ക് പ്രതികൂലമായ നിലപാടാണ് ബ്രിട്ടന്‍ സ്വീകരിച്ചതെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. എന്നാല്‍, അത്തരം അഭ്യൂഹങ്ങളെ പാടെ നിരാകരിക്കുന്നതായി മോദിയും ബോറിസുമായുള്ള ഫോണ്‍ സംഭാഷണം. ബ്രിട്ടന്‍ ഇന്ത്യക്കൊപ്പമാണെന്ന ബോറിസ് വ്യക്തമാക്കി. ലണ്ടന്‍ ഹൈക്കമ്മിഷനുമുന്നില്‍ പാക്കിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ പ്രകടനം ബ്രിട്ടനോടുകൂടിയുള്ള പ്രതിഷേധമാണെന്ന് ഫോണ്‍ സംഭാഷണത്തില്‍ ബോറിസ് ജോണ്‍സണെ മോദി ധരിപ്പിച്ചതായാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category