1 GBP = 88.40 INR                       

BREAKING NEWS

മാധ്യമ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കാന്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു കന്യാസ്ത്രീയെ കാണാന്‍ രാത്രിയില്‍ പുരുഷന്മാര്‍ മുറിയിലെന്ന് പറഞ്ഞു യുട്യൂബില്‍ വീഡിയോ അപ് ലോഡ് ചെയ്തു; മാനന്തവാടി രൂപതാ പിആര്‍ഒ ഫാദര്‍. നോബിള്‍ പാറയ്ക്കല്‍ അടക്കം ആറു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; ഫ്രാങ്കോ മുളക്കനെയും റോബിന്‍ വടക്കഞ്ചേരിയെയും വരെ ന്യായീകരിച്ചു വൈദികര്‍ക്ക് മുഴുവന്‍ അപമാനമായി മാറിയ വൈദികന്‍ അകത്തായേക്കും; സഭയെ നാണം കെടുത്തുന്ന ഇത്തരക്കാരെ അറസ്റ്റു ചെയ്യണമെന്ന് വിശ്വാസികള്‍

Britishmalayali
kz´wteJI³

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയെ ഏതുവിധേനയും പുറത്താക്കും എന്ന നിലപാലിടാണ് മാനന്തവാടി രൂപത. അതിന് വേണ്ടിുള്ള ശ്രമങ്ങളെല്ലാം വീണ്ടും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കന്യാസ്ത്രീയെ അവഹേളിക്കും വിധം വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി എന്നു കാണിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതിയില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാനന്തവാടി രൂപതാ പി ആര്‍ ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സിസ്റ്റര്‍ ലൂസി, ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിക്കു പിന്നാലെയാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്. സിസ്റ്ററെ കാണാന്‍ മഠത്തിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ സിസി ടിവി ദൃശ്യങ്ങളുപയോഗിച്ചാണ് സാമൂഹികമാധ്യമങ്ങളില്‍ അപവാദപ്രചരണം നടന്നത്. വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്ത ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ലായിരുന്നു. കന്യാസ്ത്രീയെ കാണാന്‍ രാത്രിയില്‍ പുരുഷന്മാര്‍ എന്ന വിധത്തിലാക്കി എഡിറ്റു ചെയ്താണ് വീഡിയോ പ്രചരിപ്പിച്ചത്. സിസി ടിവി ദൃശ്യങ്ങള്‍ കൈമാറിയ മഠത്തിലെ കന്യാസ്ത്രീകള്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചു, അപവാദ പ്രചരണം നടത്തി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപവാദപ്രചാരണം നടത്തി, അപകീര്‍ത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദര്‍. നോബിള്‍ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്. മദര്‍ സുപ്പീരിയര്‍ ഉള്‍പ്പെടെ ആറുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ മൊഴി ഉടന്‍ സ്വീകരിക്കുമെന്ന് വെള്ളമുണ്ട പൊലീസ് വ്യക്തമാക്കി. വീഡിയോയില്‍ സിസ്റ്റര്‍ ലൂസി മഠത്തിന്റെ പിന്‍വാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങള്‍ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിസ്റ്റര്‍ ലൂസിയെ കാണാനെത്തിയവരില്‍ ഒരാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. അവരുടെ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് കളഞ്ഞ് പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു.

''എന്നെ അപമാനിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മാനന്തവാടി പിആര്‍ഒയായ ഫാ. നോബിള്‍ തോമസ് പാറയ്ക്കലിന് മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കിയത് സിസ്റ്റര്‍ ലിജി മരിയയും ജ്യോതി മരിയയും ചേര്‍ന്നാണ്. എന്നെ കാണാന്‍ വന്ന സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. എന്റെ സ്ത്രീത്വത്തെയാണ് അദ്ദേഹം തെരുവിലിട്ട് പിച്ചിച്ചീന്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരം നടപടികള്‍ തുടങ്ങിയിട്ട്. കന്യാസ്ത്രീയായ എന്നോടിതുപോലെയാണ് ഇവര്‍ പെരുമാറുന്നതെങ്കില്‍ മറ്റ് സ്ത്രീകളെ ഇവരെന്തെല്ലാം ചെയ്യും'', സിസ്റ്റര്‍ ലൂസി ചോദിക്കുന്നു.സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു. പൊലീസ് മഠത്തിലെത്തിയാണ് വാതില്‍ തുറപ്പിച്ചത്. കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് പൂട്ടിയിട്ടതെന്ന് സിസ്റ്റര്‍ ലൂസി ആരോപിച്ചു.

ഒരു പൂട്ടിയിടല്‍ അപാരത'' എന്നതടക്കമുള്ള പരിഹാസ പരാമര്‍ശങ്ങളുള്ള വീഡിയോയില്‍ സിസ്റ്റര്‍ ലൂസി മഠത്തിന്റെ പിന്‍വാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങള്‍ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാരയ്ക്കാമല മഠത്തിലാണ് സിസ്റ്റര്‍ ലൂസി താമസിക്കുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിസ്റ്ററിന് പ്രത്യേക സുരക്ഷയൊരുക്കണമെന്ന് ഇന്ന് മഠത്തില്‍ എത്തിയ ബന്ധുക്കളും ആവശ്യപ്പെട്ടു.

''ഇവിടെ എത്തിയപ്പോഴാണ് സ്ഥിതി ഇത്ര ഗുരുതരമാണെന്ന് മനസ്സിലാകുന്നത്. ആദ്യം സിസ്റ്ററെ അവര്‍ പൂട്ടിയിട്ടു. ഇപ്പോള്‍ ഭക്ഷണം കൊടുക്കുന്നില്ല. സ്വാതന്ത്ര്യമില്ല. മാനസികമായും ശാരീരികമായും അവരെ പീഡിപ്പിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകും. സിസ്റ്ററിനൊപ്പമുണ്ടാകും. സിസ്റ്ററിന് ആരുമില്ല എന്ന തോന്നല്‍ വേണ്ട. ഞങ്ങളെല്ലാവരും സിസ്റ്ററിനൊപ്പമുണ്ട്'', സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ബന്ധു പ്രതികരിച്ചു.

അതേസമയം സംഭവം വിവാദമാകുകയും അച്ചനെതിരെ കേസെടുക്കുകയും ചെയ്തതോടെ വിശദീകരണവുമായി ഫാദര്‍ നോബിള്‍ രംഗത്തെത്തി. മഠത്തിനുള്ളില്‍ പുരുഷന്മാര്‍ കയറുന്നതിലാണ് പ്രശ്നമെന്നും ചൂണ്ടിക്കാട്ടി വീണ്ടും വീഡിയോ പോസ്റ്റു ചെയ്തു. ആവൃതിയുടെ നിയമങ്ങളെ ലംഘിക്കുകയാണ് ചെയ്തത് എന്നാണ് ഫാദര്‍ നോബിള്‍ പറയുന്നത്. കത്തോലിക്കാ സന്ന്യാസം തെരുവില്‍ അപമാനിക്കപ്പെടുമ്പോള്‍ അസ്വസ്ഥമാകുന്ന ആയിരമായിരം സന്ന്യസ്തജീവിതങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍, സത്യം പറയാന്‍ ആരുമില്ലാതാകുന്നുവോ? സത്യം പറയുന്നവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വലിയ സംഘടിതശക്തികളെക്കുറിച്ച് കൂടി കരുതലുള്ളവരാകുകയെന്നും നോബിള്‍ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ വിഷയത്തിലും ഫാദര്‍ റോബിന്റെ പീഡന കേസിലും ഇവര്‍ക്ക് വേണ്ടി ശക്തിയുക്തം വാദിച്ച വ്യക്തിയാണ് ഫാദര്‍ നോബിള്‍. സഭയ്ക്ക് നിരന്തരം അപമാനം ഉണ്ടാക്കുന്ന പിആര്‍ഒക്കെതിരെ നടപടി വേണമെന്ന ആവശ്യം വിശ്വാസികള്‍ക്കിടയിലും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം ചെയ്ത കന്യാസ്ത്രീമാര്‍ക്ക് പിന്തുണ നല്‍കിയതിന് സി. ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസസഭയില്‍ നിന്നും പുറത്താക്കിയത് മെയ് 11 നാണ്.

വിരുദ്ധ നടപടികള്‍ എടുക്കുന്നു എന്നായിരുന്നു നടപടിക്ക് പറഞ്ഞ ന്യായീകരണം. പുറത്താക്കിക്കൊണ്ട് എഫ്‌സിസി നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും സി. ലൂസി മാനന്തവാടിയിലെ മഠം വിട്ടിട്ടില്ല. എത്രയും വേഗം മഠം വിട്ടു പോകാന്‍ നിര്‍ദ്ദേശിച്ച അധികൃതര്‍ ഇവര്‍ പോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വിളിച്ചു കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് മാതാവിന് കത്തയയ്ക്കുകയും ചെയ്തു. എന്നാല്‍ പുറത്താക്കലിനെതിരേ സിസ്റ്റര്‍ ലൂസി വത്തിക്കാന് അപ്പീല്‍ സമര്‍പ്പിച്ചതോടെ നടപടികള്‍ സഭ നിര്‍ത്തി വെച്ചിരിക്കുകയാണ്.

ഇന്നലെ സി. ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ട സംഭവവും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ മഠത്തിന് സമീപമുള്ള പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് തടയാന്‍ സിസ്റ്ററെ ഉള്ളിലാക്കി മഠം പുറത്തു നിന്നും പൂട്ടി മറ്റുള്ളവര്‍ പോയിരുന്നു. സി. ലൂസി കളപ്പുര പിന്നീട് പൊലീസിനെ വിളിച്ചു വരുത്തുകയും അവര്‍ പള്ളിയില്‍ ചെന്ന് മറ്റുള്ളവരെ വിളിച്ചു വരുത്തി തുറപ്പിക്കുകയും ചെയ്തു. താന്‍ മഠത്തില്‍ ശാരീരിക മാനസീക പീഡനത്തിന് ഇരയാകുന്നതായി ലൂസി കളപ്പുര ആരോപിച്ചിരുന്നു. ഭക്ഷണം പോലും തനിക്ക് നല്‍കാതെ പട്ടിണിക്കിടുകയാണ് എന്നാണ് ആരോപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category