1 GBP = 92.40 INR                       

BREAKING NEWS

മഞ്ജു വാര്യരെ രക്ഷിച്ചതാര്? കേന്ദ്രമന്ത്രി വി മുരളീധരനോ? കേരളത്തിന്റെ ഡല്‍ഹി മന്ത്രി സമ്പത്തോ? അതോ മുന്‍ ഭര്‍ത്താവ് ദിലീപോ? ഹിമാചലില്‍ കുടുങ്ങിയ നടി സുരക്ഷിതയാണെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ ചര്‍ച്ചയാകുന്നത് മൂന്ന് അവകാശവാദങ്ങള്‍; കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളുടെ ക്രെഡിറ്റെടുക്കാന്‍ വേണ്ടി എ സമ്പത്തും മുരളീധരനും തമ്മിലടിക്കുന്നത് പതിവുകാഴ്ച്ച; ബിജെപി കണ്ണുവെക്കുന്ന കേരളത്തില്‍ മുരളീധരന്റെ ഇമേജ് ഉയരാതിരിക്കാന്‍ ആസൂത്രിത പ്രചരണവുമായി സിപിഎമ്മും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും ഇന്ന് നാട്ടിലേക്ക് തിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച്ചയായി ഇവര്‍ ഹിമാചലില്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇവര്‍ മഴയെ തുടര്‍ന്നാണ് ഇവര്‍ക്ക് ഇവിടെ കുടുങ്ങിയത്.

സനല്‍കുമാറും മഞ്ജുവുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. ഇവരോടൊപ്പം ചില വിനോദ സഞ്ചാരികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലായിരുന്നു സംഘം. വെറും രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഇവരുടെ കൈവശമുള്ളത്. ഈ പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധവും തകരാറിലായതും ആശങ്കയിലാക്കി. സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ സാറ്റലൈറ്റ് ഫോണ്‍ വഴി മഞ്ജു സഹോദരന്‍ മധു വാര്യരെ ബന്ധപ്പെട്ടു. പിന്നാലെ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളും ഉണ്ടായി.

മധുവാര്യര്‍ സഹോദരിയുടെ കാര്യം അറിയിച്ചത് അനുസരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരനാണ് ഈ വിഷയത്തില്‍ ഇടപെട്ടത്. അദ്ദേഹം ഹിമാചല്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപെട്ടു. സംഘത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി, ഭക്ഷണവും എത്തിച്ചു. ഇതിനിടെ ഈ സംഭവത്തിന്റെ ക്രെഡിറ്റെടുക്കാന്‍ വേണ്ടി എ സമ്പത്തും രംഗത്തുവന്നു. ഇക്കാര്യത്തില്‍ മുമ്പെന്ന പോലുള്ള തര്‍ക്കമാണ് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹി പ്രതിനിധി കൈക്കൊണ്ടത്. വി മുരളീധരന് പിന്നാലെ ഹിമാചല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി സംസാരിച്ചാണ് എ സമ്പത്ത് ഈ സംഭവത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിച്ചത്. പ്രദേശത്തെ പൊലീസ് കമ്മീഷണറുമായും സംസാരിച്ചതായി സമ്പത്ത് അറിയിച്ചു. ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു. സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചെന്നും എ.സമ്പത്ത് വ്യക്തമാക്കി.


എന്നാല്‍, ഇതിന്റെ ക്രെഡിറ്റെടുക്കാന്‍ മറ്റൊരാള്‍ കൂടി എത്തി എന്നതാണ് വസ്തുത. അത് മുന്‍ ഭര്‍ത്താവ് ദിലീപായിരുന്നു. നടന്‍ ദിലീപ് വഴിയാണ് മഞ്ജുവിന്റെ ദുരിതാവസ്ഥ അറിയുന്നതെന്നും രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചെന്നും ഹൈബി ഈഡന്‍ അറിയിച്ചു. ഇതേക്കുറിച്ച് ഹൈബി വാട്സ് ആപ്പില്‍ എനുതിയത് ഇങ്ങനെ:

'മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തില്‍ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരന്‍ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.'

'നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.' ഹൈബി കുറിച്ചു.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും സുരക്ഷിതരാണെന്ന് ലാഹോല്‍ സ്പിതി ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ കെ.കെ. സറോച്ച് മാധ്യമങ്ങളോടു പറഞ്ഞു. മഞ്ജുവിനും കൂട്ടര്‍ക്കും ആഹാരം എത്തിച്ചെന്നും വൈകിട്ടോടെ രക്ഷാപ്രവര്‍ത്തകര്‍ അവരെസുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ജു ഉള്‍പ്പെടുന്ന ഷൂട്ടിങ് സംഘത്തിനൊപ്പം വിനോദസഞ്ചാരികളും കുടുങ്ങിയിട്ടുണ്ട്. ആകെ 140 േപരാണ് ഇക്കൂട്ടത്തില്‍ ഉള്ളത്. അവര്‍ സുരക്ഷിതരാണെന്നും അവര്‍ക്കുള്ള ആഹാരം എത്തിച്ചെന്നും ഡപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. അവരോട് നേരത്തെ മലയിറങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും ഇപ്പോള്‍ ബന്ധുക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുങ്ങിയവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ യാത്ര തിരിച്ചു കഴിഞ്ഞു. ഏകദേശം. 20 കിലോമീറ്റര്‍ നടന്നു വേണം അവിടെ എത്താന്‍. ഡോക്ടര്‍മാരും രക്ഷാ പ്രവര്‍ത്തസംഘത്തില്‍ ഉണ്ട്. വൈകിട്ടോടെ ഇവരെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് മുമ്പ് പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തിനു കേന്ദ്രത്തിന്റെ സഹായമായി 22.45 ടണ്‍ മരുന്നുകളാണ് സംസ്ഥാനത്തിനായി നല്‍കിയത്. ഇതില്‍ ആദ്യ ഘട്ടമായി ആറു ടണ്‍ മരുന്നുകള്‍ രാവിലെ കൊച്ചിയിലെത്തിയിരുന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്.

ഇതിനായുള്ള നടപടികള്‍ക്കായി മുന്‍ കൈയെടുത്ത് ചര്‍ച്ചകള്‍ നടത്തിയത് കേന്ദ്ര മന്ത്രി വി മുരളീധരനായിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ നടത്തിയപ്പോഴൊന്നും കേരള ഹൗസ് സ്‌പെഷ്യല്‍ ഓഫീസറെന്ന് അവകാശപ്പെടുന്ന സമ്പത്ത് ഡല്‍ഹിയില്‍ എത്തിയിരുന്നില്ല. പതിമൂന്നിനാണ് സമ്പത്ത് ഡല്‍ഹിയില്‍ ചാര്‍ജ് എടുത്തത്. അതിന് മുമ്പ് തന്നെ മരുന്നുകള്‍ക്കുള്ള ഓര്‍ഡര്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇത് മറച്ച് വച്ച് മരുന്നുകള്‍ സംസ്ഥാനത്ത് എത്തിക്കുന്നതിനായി എല്ലാം ചെയ്തത് താനാണെന്ന അവകാശവാദവുമായി എ സമ്പത്ത് രംഗത്തെത്തുകയും ചെയത്ു. സിപിഎം സൈബര്‍ ഗ്രൂപ്പുകളും ഇതിനായി സഹായിച്ചു. അതേസമയം ബിജെപിക്ക് അടുത്ത നോട്ടം കേരളമാണെന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് എ സമ്പത്ത് കേന്ദ്രത്തിന്റെ സഹായങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുത്ത് മന്ത്രി വി മുരളീധരന്റെ ഇമേജ് ഇടിക്കാന്‍ ശ്രമിക്കുന്നത്. ഇവര്‍ തമ്മിലുള്ള വടംവലി യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിനാണ് ദോഷകരമാകുന്നത്.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category