1 GBP = 88.70 INR                       

BREAKING NEWS

മദ്യപിച്ചെത്തിയ യുവാവ് ബസില്‍ അപമര്യാദയായി പെരുമാറി; സ്വകാര്യ ബസ് ജീവനക്കാര്‍ ഇടപെട്ടില്ലെന്ന പരാതിയുമായി യുവതി; അടുത്ത സീറ്റില്‍ ഇരുന്ന യുവാവിനെ സീറ്റ് മാറ്റി ഇരുത്തിയിട്ടും ശല്യം തുടര്‍ന്നു; ജീവനക്കാരെ അറിയിച്ചെങ്കിലും ഇടപെട്ടില്ല; രക്ഷിച്ചത് ബസിലെ മറ്റൊരു യാത്രക്കാരന്‍ ഇടപെട്ടെന്നും പെണ്‍കുട്ടി; പി.ജി.ട്രാവല്‍സ് ബസിലെ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വകാര്യ ബസ് യാത്രക്കിടെ യുവതിയോട് മദ്യപിച്ചെത്തിയ യുവാവ് അപമര്യാദയായി പെരുമാറിയതായി പരാതി. അതേസമയം യാത്ര ചെയ്തിരുന്ന ബസിലെ ജീവനക്കാരോട് സംഭവം പറഞ്ഞെങ്കിലും ആരും ഇടപെട്ടില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. തിരുവനന്തപുരം ലോ കോളേജ് വിദ്യാര്‍ത്ഥിക്കാണ് സ്വകാര്യ ബസില്‍ വെച്ച് ദുരനുഭവമുണ്ടായത്. തൊട്ടടുത്ത സീറ്റില്‍ ഇരുന്ന ആളാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്.

തൃപ്രയാര്‍ സ്വദേശിനിയായ യുവതി കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് പി.ജി.ട്രാവല്‍സ് എന്ന ബസില്‍ യാത്ര പുറപ്പെട്ടത്. എന്നാല്‍ ആലപ്പുഴയില്‍ നിന്ന് കയറിയ യുവാവ് യുവതിക്ക് സമീപം ഇരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. നിരവധി തവണ ശല്യംചെയ്തതോടെ വിവരം ബസ് ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ ഇടപെട്ടില്ല. പിന്നീട് ഇയാളെ മറ്റൊരു സീറ്റിലേയ്ക്ക് മാറ്റിയിരുത്തിയിട്ടും ശല്യം തുടരുകയായിരുന്നു. ഒടുവില്‍ ബസിലെ മറ്റൊരു യാത്രക്കാരന്‍ ഇടപെട്ട് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

സംഭവത്തെ തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്തുള്ള യാത്രയില്‍ വഴിയില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനും സ്ത്രീകളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്താത്തതിനുമെതിരെ നടപടി വേണമെന്നുമാണ് യുവതിയുടെ ആവശ്യം. സംഭവത്തില്‍ വീഴ്ച പരിശോധിക്കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പി.ജി.ട്രാവല്‍ അധികൃതര്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category