1 GBP = 88.70 INR                       

BREAKING NEWS

നിസാമും ശിവരഞ്ജിത്തും പടിക്കു പുറത്തായിട്ടും യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ ഗുണ്ടായിസത്തിന് കുറവില്ല! സംഘടനാ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തവര്‍ തന്നെ ഇതര ആശയക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു; കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ രാഖി പൊട്ടിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐക്കാരന് സസ്പെന്‍ഷന്‍; സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയെങ്കിലും പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം രഹസ്യമായി സൂക്ഷിച്ചത് കുട്ടിസഖാക്കളെ പിണക്കാതിരിക്കാന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐക്കാരുടെ തമ്മിലടിക്ക് പിന്നാലെ കോളേജില്‍ ശുദ്ധീകരണം നടത്തിയെന്നാണ് കോളേജ് അധികൃതരും സര്‍ക്കാറും അവകാശപ്പെടുന്നത്. നിസാമും ശിവരഞ്ജിത്തുമൊക്കെ ഈ സംഭവത്തോട കോളേജിന്റെ പടിക്ക് പുറത്തായെങ്കിലും കുട്ടിസഖാക്കളുടെ ഗുണ്ടായിസത്തിന് കോളേജില്‍ ഒരു കുറവുമില്ല. ഇതര സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം അനുവദിക്കും എന്നു പറഞ്ഞവര്‍ തന്നെ ഇതര ആശയക്കാരെ വേട്ടയാടുന്ന അവസ്ഥയാണ് കോളേജില്‍ ഉള്ളത്.

അടുത്തിടെ യൂണിവേഴ്‌സിറ്റി കോളേജില്‍ രാഖി കെട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവാണ് ഏറ്റവും ഒടുവിലായി വന്നത്. എസ്.എഫ്.ഐ. പ്രവര്‍ത്തകനെ ഈ സംഭവവുമായി ബന്ധപ്പെട്ട് കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ച സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയെങ്കിലും പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഇത് സംഘടനയുടെ എതിര്‍പ്പു ഭയന്നാണെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍ സി.സി.ബാബു തയ്യാറായില്ല. പെണ്‍കുട്ടി പ്രിന്‍സിപ്പലിനു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

കോളേജിലെ ചരിത്രവിഭാഗത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. പി.ജി. വിദ്യാര്‍ത്ഥിനിയാണ് കൈയില്‍ രാഖി കെട്ടി എത്തിയത്. ഇത് എസ്.എഫ്.ഐ. നേതാക്കളെ പ്രകോപിതരാക്കി. സംഘടിച്ചെത്തിയ ഇവര്‍ പി.ജി. ക്ലാസില്‍ കയറി ബഹളമുണ്ടാക്കി. വിദ്യാര്‍ത്ഥിനിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. ആദ്യം നേതാക്കളുടെ ഭീഷണിക്ക് പെണ്‍കുട്ടി വഴങ്ങിയില്ല. ഭീഷണിപ്പെടുത്താനായി നേതാക്കളിലൊരാള്‍ ക്ലാസ് റൂമിന്റെ ജനല്‍ ചില്ല അടിച്ചുപൊട്ടിച്ചു. പ്രിന്‍സിപ്പലിന്റെ റൂമിന് എതിര്‍വശത്തെ ബ്ലോക്കിലായിരുന്നു സംഭവം.

അദ്ധ്യാപകരെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ വിദ്യാര്‍ത്ഥിനി സ്വയം രാഖി അഴിച്ചുമാറ്റി വസ്ത്രത്തില്‍ ഒളിപ്പിച്ചു. ഇതോടെ രാഖി കൈവശപ്പെടുത്തി നശിപ്പിക്കാനുള്ള എസ്.എഫ്.ഐ. നേതാക്കളുടെ ശ്രമം പരാജയപ്പെട്ടു. അദ്ധ്യാപകര്‍ക്കു മുന്നില്‍ ഭീഷണി മുഴക്കിക്കൊണ്ടാണ് ഇവര്‍ പിന്മാറിയത്. വിദ്യാര്‍ത്ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ചതിനാണ് സസ്‌പെന്‍ഷന്‍. അതീവ രഹസ്യമായിട്ടാണ് ഇതു നടപ്പാക്കിയത്. വിദ്യാര്‍ത്ഥിനി പരാതിയില്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്നാണ് നടപടി എടുക്കേണ്ടിവന്നത്.

എസ്.എഫ്.ഐ. നേതാക്കള്‍ പ്രവര്‍ത്തകനെ കുത്തിയ സംഭവത്തിനു ശേഷം കോളേജില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങള്‍ വീണ്ടും പരാജയപ്പെടുന്നുവെന്നതിന്റെ സൂചനയാണ് ഈ സംഭവമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പഴയപടി എസ്.എഫ്.ഐ. നേതാക്കള്‍ കോളേജ് നിയന്ത്രണമേറ്റെടുത്തെന്നാണ് സൂചന. ഇത് നിയന്ത്രിക്കുന്നതില്‍ കോളേജ് അധികൃതര്‍ പരാജയപ്പെടുകയാെണന്നും ആക്ഷേപമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category