1 GBP = 92.70 INR                       

BREAKING NEWS

ഭരണമുണ്ടായിട്ടും പൊലീസ് തല്ലിച്ചതച്ചതില്‍ സിപിഎം പ്രവര്‍ത്തകര്‍ കട്ടക്കലിപ്പില്‍; രാത്രി നടുറോഡില്‍ കൂട്ടത്തല്ലില്‍ കലാശിച്ചത് തങ്ങളുടെ പ്രവര്‍ത്തകരെ സിപിഐ ചാക്കിട്ട് പിടിക്കുന്നതില്‍ നീറിക്കിടന്ന സിപിഎമ്മിന്റെ പോര്; പുറമേ നോക്കുമ്പോള്‍ മത്സ്യം ഇറക്കുന്നതിനെ ചൊല്ലിയുള്ള സിഐടിയു-എഐടിയുസി സംഘര്‍ഷം; പത്തനാപുരത്ത് ഉള്ളില്‍ പുകഞ്ഞ കനല് കത്തിപ്പടര്‍ന്നപ്പോള്‍ ഇടതുമുന്നണി നേരിടുന്നത് മുമ്പില്ലാത്ത പ്രതിസന്ധി

Britishmalayali
അനന്തു തലവൂര്‍

പത്തനാപുരം: സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഇന്നലെയുണ്ടായ സംഘര്‍ഷം ഏറെ നാളായി ഇടതുമുന്നണിക്കുള്ളില്‍ നീറി നിന്ന പോര് മറനീക്കി പുറത്തുവന്നതോടെ. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്കാണ് പരിക്കേറ്റത്. രാത്രിയോടെ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ തമ്മിത്തല്ലുകയായിരുന്നു. കഴിഞ്ഞ ജൂണിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്.

മത്സ്യം ഇറക്കുന്നതിനെ ചൊല്ലി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വലിയ കൂട്ടത്തല്ലില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. രണ്ട് പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും അടിച്ചു തകര്‍ത്തു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. എട്ട് സിഐടിയു പ്രവര്‍ത്തകര്‍ അടുത്തിടെ സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസി യില്‍ ചേര്‍ന്നിരുന്നു. ചൊവ്വാഴ്ച മത്സ്യമിറക്കാന്‍ സിഐടിയുവിന്റെ ടേണ്‍ ആയിരിക്കെ എ.ഐ ടി യു സി യില്‍ ചേര്‍ന്നവര്‍ ലോഡിറക്കാന്‍ ശ്രമിച്ചത് സി ഐ ടി യുകാര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം. സിപിഐ പ്രവര്‍ത്തകരെ സിപിഎം തല്ലിഓടിച്ചപ്പോള്‍ പൊലീസിന്റെ ലാത്തിച്ചാര്‍ച്ചില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകരെ സിപിഐ ചാക്കിട്ട് പിടിക്കുകയാണന്ന് സിപിഎം ആരോപിച്ചു. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഭരണമുണ്ടായിട്ടും പൊലീസ് ദാക്ഷിണ്യമില്ലാതെ തല്ലിച്ചതച്ചതിന്റെ ഈര്‍ഷ്യയിലാണ് സിപിഎം. 50 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇരു സംഘടനയുടെയും യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ സ്ഥലത്ത് സംഘടിച്ചതോടെ പത്തനാപുരത്തെ കല്ലുംകടവ് ബസ് സ്റ്റാന്റ് പരിസരം സംഘര്‍ഷക്കളമായി. ആര്‍ത്തിരമ്പി വന്ന സിപിഎമ്മുക്കാര്‍ സിപിഐക്കാരെ വളഞ്ഞിട്ടു തല്ലി. ഇതിനിടെ സംഭവ സ്ഥലത്തുണ്ടായിരുന്ന സിപിഎം മണ്ഡലം സെക്രട്ടറി എം. ജിയാസുദ്ദീന്‍ അടക്കമുള്ളവര്‍ ഓടി രക്ഷപെട്ടു. സംഘര്‍ഷം അതിശക്തമായപ്പോള്‍ പൊലീസ് ലാത്തിവീശിയതോടെ സിപിഎമ്മുകാര്‍ ചിതറിയോടുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിലും ലാത്തിച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.

പത്തനാപുരം പൊലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകര്‍ത്തു. പൊലീസ് ബസിന്റെയും ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ആര്‍ത്തിരമ്പി വന്ന സിപിഎം കാരെ ലാത്തിക്ക് വളഞ്ഞിട്ടടിച്ചാണ് പിണറായിയുടെ പൊലീസ് നേരിട്ടത്. സിപിഐ പ്രവര്‍ത്തകരെ സിപിഎം തല്ലിഓടിച്ചപ്പോള്‍ പൊലീസിന്റെ ലാത്തിച്ചാര്‍ച്ചില്‍ പരിക്കേറ്റതാകട്ടെ സിപിഎം പ്രവര്‍ത്തകര്‍ക്കും. ഭരണമുണ്ടായിട്ടും പൊലീസ് ദാക്ഷ്യണ്യമില്ലാതെ തല്ലിയതിന്റെ കട്ടക്കലപ്പിലാണ് പത്തനാപുരത്തെ സിപിഎം നേത്യത്ത്വം. തുടര്‍ന്ന് രാത്രി 11 മണിയോടെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും പുനലൂര്‍ - മൂവാറ്റുപുഴ സംസഥാന പാത ഉപരോധിക്കുകയും ചെയ്തു.

പൊലീസ് ലാത്തിച്ചാര്‍ജില്‍ സിപിഎം പ്രവര്‍ത്തകരായ ഡെന്‍സന്‍ വര്‍ഗ്ഗീസ്, ബിനു ഡാനിയേല്‍, പ്രകാശ്, കരുണാകരന്‍, റെജിമോന്‍ തുടങ്ങി നിരവധി പേര്‍ക്ക് പരിക്കേറ്റു. സിപിഎം ആക്രമണത്തില്‍ സിപിഐ പ്രവര്‍ത്തകരായ ഇല്ല്യാസ് മുഹമ്മദ്, ഷംമ്പു, നജീം, ഷുക്കൂര്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഷംമ്പുവിന്റെ ഷവര്‍മ കടയും ഓട്ടോറിക്ഷയും അടിച്ചു തകര്‍ത്ത നിലയിലാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പുനലൂര്‍ ഡി.വൈ. എസ്. പി അടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സംഘര്‍ഷത്തില്‍ 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പത്തനാപുരം പൊലീസ് കേസെടുത്തു. പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് പത്തനാപുരത്ത് പ്രതിഷേധ യോഗവും മാര്‍ച്ചും നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category