1 GBP = 88.40 INR                       

BREAKING NEWS

ചോദ്യപേപ്പര്‍ ചോര്‍ന്നത് തെളിഞ്ഞതിനാല്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദ് ചെയ്യണം; വിശ്വാസ്യതയുള്ള ഏജന്‍സിയുടെ അന്വേഷണമാണ് വേണ്ടത്; സിബിഐ അന്വേഷണത്തെ പി.എസ്.സി ഭയപ്പെടേണ്ട സാഹചര്യമേന്താണ്? ഞങ്ങളുടെ കൈകള്‍ ശുദ്ധമാണ് എന്നു പറഞ്ഞാല്‍ പി.എസ്.സിയുടെ പ്രശ്നം തീര്‍ന്നു; മുന്‍പുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും ഒരുക്കിക്കൊടുത്തത് ക്രൈംബ്രാഞ്ച്: പിഎസ്സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ മറുനാടനോട്

Britishmalayali
kz´wteJI³

തിരുവനന്തപുരം: പി.എസ്.സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ പി.എസ്.സിക്ക് ഒന്നും മറയ്ക്കാനില്ലെങ്കില്‍, പി.എസ്.സി ഇതില്‍ ഇന്‍വോള്‍വ്ഡ് അല്ലെങ്കില്‍ ഏത് ഏജന്‍സി അന്വേഷിക്കുന്നതിലും പി.എസ്.സി എതിര്‍ക്കേണ്ട കാര്യമേന്താണെന്ന് പിഎസ്സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍. എന്ത് അന്വേഷണം വന്നാലും ഏത് ഏജന്‍സിയുടെ അന്വേഷണം വന്നാലും പി.എസ്.സി ഭയപ്പെടെണ്ട സാഹചര്യമേന്താണ്? പിഎസ്സിയുടെ ഏര്‍പ്പാടുകള്‍ സുതാര്യമാണ്. റിലൈബിള്‍ ആണ് ക്രെഡിബിലിറ്റിയുണ്ട്, അതിനു അക്വറസിയുണ്ട് എന്ന് പി.എസ്.സിക്ക് വിശ്വാസമുണ്ടെങ്കില്‍ ഏത് ഏജന്‍സിയും അന്വേഷിക്കട്ടെ എന്ന നിലപാട് പി.എസ്.സിക്ക് എടുത്താല്‍ പോരേ? രാധാകൃഷ്ണന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. ഞാന്‍ ആയിരുന്നു പി.എസ്.സി ചെയര്‍മാന്‍ എങ്കില്‍ ഏത് ഏജന്‍സിയും അന്വേഷിക്കട്ടെ എന്ന നിലപാടാണ് സ്വീകരിക്കുക. പി.എസ്.സിയുടെ വിശ്വാസ്യത സംരക്ഷിക്കും അതിനു വേണ്ടി ഏത് ഏജന്‍സിയും അന്വേഷിക്കട്ടെ. അത് ഞങ്ങള്‍ സ്വാഗതം ചെയ്യും. ഞങളുടെ കൈകള്‍ ശുദ്ധമാണ്. ഞങ്ങള്‍ക്ക് ഒന്നും മറച്ചുവെയ്ക്കാന്‍ ഉദ്ദേശ്യമില്ല. എന്ന് പറഞ്ഞാല്‍ പിഎസ്സിയുടെ മുന്നിലുള്ള പ്രശ്നം തീര്‍ന്നു. പിന്നെ പി.എസ്.സിയുടെ മുന്നില്‍ വേറെ ചോദ്യങ്ങളില്ല. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണത്തിനെ പി.എസ്.സി ഭയക്കുന്നത് എന്തിനു എന്ന ചോദ്യം മുഴങ്ങുന്നുണ്ട്-രാധാകൃഷ്ണന്‍ പറയുന്നു.

ചോദ്യപേപ്പര്‍ ചോര്‍ന്നിരിക്കുന്നു. പിഎസ്സിയുടെ വിശ്വാസ്യതയ്ക്ക് മങ്ങല്‍ ഏറ്റിരിക്കുന്നു. പിഎസ്സിയുടെ വിശ്വാസ്യത സംരക്ഷിക്കലാണ് ഏറ്റവും പരമപ്രധാനമായ കാര്യം. കോടിക്കണക്കിനു ജനങ്ങള്‍ വിശ്വാസത്തില്‍ എടുത്തിരിക്കുന്ന സ്ഥാപനമാണ്. അതിന്റെ വിശ്വാസ്യത തകരാന്‍ പാടില്ല. അത് സംരക്ഷിക്കാന്‍ ആവശ്യമായ കാര്യമാണ് ചെയ്യേണ്ടത്. ഇനി ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് വന്നാല്‍ ഇതിനു മുന്‍പ് ഒരു അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. പരീക്ഷാപേപ്പര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ കേസ് ആണിത്. പതിനൊന്നു കൊല്ലം കഴിഞ്ഞിട്ടും ഇതുവരെ ഈ കേസില്‍ ഒന്നുമായിട്ടില്ല. ഈ കേസില്‍ കുറ്റാരോപിതര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും ക്രൈംബ്രാഞ്ച് ഒരുക്കിക്കൊടുത്തു. ആ കേസ് കോടതിയില്‍ വന്നോ എന്ന് പോലും സംശയമുണ്ട്. കൊല്ലത്ത് നിന്നാണ് ആ കേസ് വരുന്നത്.

സലാഹുദ്ദീന്‍ ആയിരുന്നു ആ ഘട്ടത്തില്‍ പിഎസ്സി ചെയര്‍മാന്‍. ആ പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തിയാണ് നിയമനം നടന്നത്. ആ ലിസ്റ്റ് ഫൈനലൈസ് ചെയ്യുന്നത് എന്റെ കാലത്താണ്. ചോദ്യപേപ്പര്‍ ചോര്‍ന്നതായി തെളിഞ്ഞ ഘട്ടത്തില്‍ ആ പരീക്ഷ നിലനിര്‍ത്തുന്നതില്‍ എന്താണ് സാംഗത്യമുള്ളത്. നമുക്ക് എങ്ങിനെ പറയാന്‍ കഴിയും. ഒരാള്‍ക്ക് മാത്രമേ ചോദ്യ പേപ്പര്‍ ലഭിച്ചുള്ളൂ എന്ന് നമുക്ക് എങ്ങിനെ പറയാന്‍ കഴിയും. ചോര്‍ന്നു കഴിഞ്ഞ ചോദ്യപേപ്പറിന്റെ ഗുണഭോക്താക്കള്‍ ആരെന്നു ഇപ്പോള്‍ നമുക്ക് പറയാന്‍ കഴിയില്ല. പലരും കാണാം. ഈ കാര്യവും അന്വേഷണ പരിധിയില്‍ വരേണ്ടതാണ്. ഈ പരീക്ഷ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ പിഎസ്സി തീരുമാനം എടുക്കേണ്ടതാണ്. അന്വേഷണ പരിധിയില്‍ ഉള്ള രണ്ടു പേര്‍ക്ക് മാത്രമേ ചോദ്യപേപ്പര്‍ ലഭിച്ചുള്ളൂ എന്ന് ആര്‍ക്കും ഉറപ്പിക്കാന്‍ കഴിയില്ല. വളരെ വിപുലമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വസ്തുതകള്‍ വെളിയില്‍ വരുകയുള്ളൂ.

ചോദ്യങ്ങള്‍ ഇട്ടവര്‍ എത്രപേരുണ്ട്. ചോദ്യങ്ങള്‍ എഴുതിയവര്‍ എത്രപേര്‍. എത്ര സെറ്റ് ചോദ്യങ്ങള്‍ ഇട്ടാണ് ചോദ്യപേപ്പര്‍ ഫൈനലൈസ് ചെയ്തത്. ചോദ്യങ്ങള്‍ ഉണ്ടാക്കിയവര്‍ തമ്മിലുള്ള ബന്ധമെന്ത്? ഇതൊക്കെ പരിശോധിക്കേണ്ടതുണ്ട്. ഇതെല്ലാം പരിശോധിച്ച് ഫുള്‍ പ്രൂഫ് ആക്കി അന്വേഷണം നടത്തി പിഎസ്സിയുടെ വിശ്വാസ്യത സംരക്ഷിക്കുകയാണ് വേണ്ടത്. ഏറ്റവും പ്രധാനം പിഎസ്സിയുടെ വിശ്വാസ്യത തന്നെയാണ്. പിഎസ്സി കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. അതില്‍ തര്‍ക്കമില്ല. ചോദ്യപേപ്പര്‍ ചോരാനുള്ള പ്രശ്നങ്ങള്‍ പലതാണ്. ഒന്ന് പിഎസ്സിയില്‍ നിന്നും ചോരാം. പക്ഷെ പിഎസ്സിയില്‍ നിന്നും ചോരാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. അത് ഒരു ശതമാനം മാത്രമേയുള്ളൂ. ചോദ്യപേപ്പര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ചോര്‍ന്നിട്ടുണ്ടാകാം. ചോദ്യപേപ്പര്‍ തയ്യാറാക്കിയ ആള്‍ ചോര്‍ത്തിക്കൊടുത്തോ എന്ന് സംശയിക്കാവുന്നതാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ ആളുകളും അത് ലഭിച്ച ആളുകളും തമ്മിലുള്ള ബന്ധം അന്വേഷിക്കേണ്ടതാണ്. ആരൊക്കെ എങ്ങിനെയൊക്കെ ഇടപെട്ടു എന്ന് അന്വേഷിക്കേണ്ടതുണ്ട്. എല്ലാം അന്വേഷണത്തില്‍ തെളിഞ്ഞു വരണം.

ഒരു പിഎസ്സി പരീക്ഷാ പേപ്പര്‍ ഹാളില്‍ ഇരുപത് പേര്‍ മാത്രമേയുണ്ടാകൂ. ആ ഇരുപത് ചോദ്യവും മേശപ്പുറത്ത് വയ്ക്കണം. അര മണിക്കൂര്‍ കഴിഞ്ഞു മാത്രമേ ഈ ചോദ്യപേപ്പര്‍ മേശപ്പുറത്ത് നിന്നും എടുക്കാന്‍ അനുവാദമുള്ളൂ. അതുവരെ അത് ഉദ്യോഗാര്‍ത്ഥിയെ കാത്തു കിടക്കണം. എന്നിട്ട് ഹാജരില്ല എന്ന സ്റ്റേറ്റ്മെന്റ് ഉണ്ടാക്കണം. പൊട്ടിക്കാതെ തന്നെ കവര്‍ ചെയ്ത് സൂക്ഷിക്കണം. ഇന്‍വിജിലേറ്റര്‍ക്ക് ചോദ്യപേപ്പര്‍ പൊട്ടിച്ച് വായിക്കാനുള്ള അവകാശമില്ല. അതാണ് അതിന്റെ നിയമം. ചോദ്യപേപ്പര്‍ പൊട്ടിച്ചോ എന്നൊക്കെ അന്വേഷിക്കണം. പൊട്ടിച്ചെങ്കില്‍ അത് എന്തിനു പൊട്ടിച്ചു എന്ന് അന്വേഷിക്കണം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പിഎസ്സിയിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടാകാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. ഉദ്യോഗസ്ഥര്‍ ഈ കാര്യങ്ങളില്‍ വളരെ കര്‍ക്കശക്കാരാണ്. എനിക്ക് അറിയുന്ന പിഎസ്സി ഉദ്യോഗസ്ഥര്‍ ഈ രീതിയില്‍ ഉള്ളവരാണ്.

വളരെ കര്‍ക്കശമായി ആക്ടും റൂളും അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് പിഎസ്സിയില്‍ ഉള്ളത്. . തൊണ്ണൂറ്റോമ്പത് ശതമാനം ഉദ്യോഗസ്ഥരും ചട്ടം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ടാണ് പിഎസ്സിയുടെ വിശ്വാസ്യത നിലനില്‍ക്കുന്നത്. ഇത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. പിഎസ്സി ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നും ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ തുലോം വിരളമാണ്. പക്ഷെ പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായിരിക്കെ ആരൊക്കെ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന നിഗമനത്തില്‍ ഈ ഘട്ടത്തില്‍ എത്തുക പ്രയാസമാണ്. അന്വേഷണം നടക്കട്ടെ. അന്വേഷണ ഏജന്‍സിയില്‍ വിശ്വാസവും വരണം. ഈ രണ്ടു പേരില്‍ മാത്രമായി അന്വേഷണം ഒതുക്കുന്നത് ശരിയല്ല. ചോദ്യപേപ്പര്‍ എവിടെ നിന്ന് ചോര്‍ന്നു, ആരൊക്കെ ഇടപെട്ടു, എങ്ങിനെ കിട്ടി ഇതൊക്കെ അന്വേഷണത്തില്‍ തെളിയേണ്ടതാണ്.

പിഎസ്സി റാങ്ക് ലിസ്റ്റ് എടുത്തു നോക്കൂ. അറുപത് മാര്‍ക്ക് ആണ് ഏറ്റവും ഉയര്‍ന്നത് എങ്കില്‍ 60.99 ഉം, 60.98 ഉം 60.97 ഉം ഒക്കെയുള്ള വ്യത്യാസമാകും വരിക. ഒന്നാം സ്ഥാനക്കാരനും മൂന്നാം സ്ഥാനക്കാരനും തമ്മില്‍ വലിയ മാര്‍ക്കിന്റെ വ്യത്യാസം വരില്ല. ഒരു വലിയ വ്യത്യാസം പിഎസ്സിയുടെ റാങ്ക്ലിസ്റ്റില്‍ ഉണ്ടാകാറില്ല. അങ്ങിനെ സംഭവിച്ചിരിക്കാം എന്ന് തന്നെ വയ്ക്കാം. അത് ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞത് വേറെ കാര്യം. ക്രൈംബ്രാഞ്ച് അന്വേഷണം വരുംമുന്‍പ് തന്നെ ഇത് ശിവരഞ്ജിത്തിനെക്കൊണ്ടും നസീമിനെക്കൊണ്ടുമൊക്കെ ചെയ്യിപ്പിക്കാമായിരുന്നു. ചോദ്യവും ഉത്തരക്കടലാസും കൊടുത്തിട്ട് എഴുതാന്‍ പറഞ്ഞാല്‍ പോരേ? അതില്‍ തന്നെ വാസ്തവം തെളിയുമായിരുന്നു. ഇപ്പോള്‍ ചോദ്യക്കടലാസ് ചോര്‍ന്നു എന്ന് ഉറപ്പാണ്. അത് ആര് ചോര്‍ത്തി എന്നൊക്കെ കണ്ടെത്തേണ്ടതാണ്. ചോര്‍ത്താതെ ചോദ്യപേപ്പര്‍ ചോരില്ല. വിശ്വാസ്യതയുള്ള ഏജന്‍സി വേണം ഇത് അന്വേഷിക്കാന്‍. പിഎസ്സിയുടെ വിശ്വാസ്യതയുടെ പ്രശ്നം കൂടിയാണിത്. പിഎസ്സിക്ക് മാത്രം ബോധ്യപ്പെട്ടാല്‍ മതിയാകില്ല. ജനങ്ങള്‍ക്ക് വിശ്വാസ്യതയുള്ള ഏജന്‍സിയുടെ അന്വേഷണം വേണം വരാന്‍. ആയ ഏജന്‍സി സിബിഐആണെങ്കില്‍ സിബിഐ തന്നെ അന്വേഷിക്കട്ടെ-രാധാകൃഷ്ണന്‍ പറയുന്നു.

അതേസമയം പിഎസ്സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ ആര്‍. ശിവരഞ്ജിത്തും അന്വേഷണ പരിധിയിലുള്ള റാങ്കുകാരന്‍ എ.എന്‍.നസീമും കോപ്പിയടിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസില്‍ പ്രതികളായ ഇരുവരെയും ജയിലിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍. പരീക്ഷ എഴുതുമ്പോള്‍ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്സിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയിലില്‍ പരീക്ഷാ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ശിവരഞ്ജിത്തിനു കിട്ടിയത് പൂജ്യം മാര്‍ക്കായിരുന്നു. ചോദ്യക്കടലാസ് ചോര്‍ന്നത് യൂണിവേഴ്സിറ്റി കോളജില്‍ നിന്നാണെന്നു സൂചിപ്പിക്കുന്ന രേഖകള്‍ പിഎസ്സി വിജിലന്‍സ് നേരത്തെ പൊലീസിനു കൈമാറിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category