1 GBP = 88.40 INR                       

BREAKING NEWS

ഈസ്റ്റ്‌ബോണിലെ ജെയിസണും വിജയത്തിളക്കത്തില്‍; മാത്തമാറ്റിക്‌സില്‍ എ സ്റ്റാറും ബാക്കി എ ഗ്രേഡും; യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡില്‍ എഞ്ചിനീയറിംഗ് സയന്‍സിന് സീറ്റ് ഉറപ്പാക്കി ഒരു മിടുക്കന്‍ കൂടി

Britishmalayali
kz´wteJI³

ജിസിഎസ്ഇ ഫലം നാളെ പുറത്തു വരാനിരിക്കെയും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എ ലെവലിലെ മികച്ച ഫലങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈസ്റ്റ്‌ബോണില്‍ നിന്നുമാണ് ഇപ്പോള്‍ ഒരു ഫലം അറിയുന്നത്. ജെയിംസ് ജോസഫ് - ജെന്‍സി ജെയിസ് ദമ്പതികളുടെ മകനായ ജെയിസണ്‍ ജെയിംസ് തിളക്കമാര്‍ന്ന വിജയം തന്നെയാണ് നേടിയിരിക്കുന്നത്. ഒരു എ സ്റ്റാറും മൂന്ന് എ യുമാണ് ജെയിസണ്‍ നേടിയിരിക്കുന്നത്.

മാത്തമാറ്റിക്‌സില്‍ എ സ്റ്റാര്‍, ഫര്‍തര്‍ മാത്തമാറ്റിക്‌സ് എ, എക്കണോമിക്‌സ് എ, ഫിസിക്‌സ് എ എന്നിങ്ങനെയാണ് ഗ്രേഡുകള്‍. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡില്‍ എഞ്ചിനീയറിംഗ് സയന്‍സിന് സീറ്റും ഉറപ്പാക്കി കഴിഞ്ഞു. ബെക്‌സ്ഹില്‍ കോളേജിലാണ് ജെയിസണ്‍ പഠിച്ചത്. സെന്റ് റിച്ചാര്‍ഡ് കോളേജ് ബെക്‌സില്‍ നിന്നും ഫുള്‍ എ സ്റ്റാര്‍ നേടിയാണ് ജെയ്‌സണ്‍ ജിസിഎസ്ഇ പാസായത്.

നാട്ടില്‍ കോതനല്ലൂര്‍ സ്വദേശികളാണ് ജെയിസണിന്റെ മാതാപിതാക്കള്‍. ജെയിസും ജാന്‍സിയും ഈസ്റ്റ് ബോണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ഇളയ സഹോദരനായ ജെന്‍സണ്‍ സെന്റ്.റിച്ചാര്‍ഡ്‌സ് കോളേജ് ബെക്‌സ്ഹിലില്‍ ജിസിഎസ്ഇ പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category