1 GBP = 90.70 INR                       

BREAKING NEWS

സുഹൃത്ത് പുതിയതായി വാങ്ങിയ കാറില്‍ കൂട്ടുകാരുമൊത്ത് പോയത് ബീച്ചിലേക്ക്; മടങ്ങി വരുമ്പോള്‍ എതിരെ വന്ന വാഹനവുമായി ഇടിച്ചുണ്ടായത് വന്‍ അപകടം; കാനഡയിലുണ്ടായ അപകടത്തില്‍ മലയാളി എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Britishmalayali
kz´wteJI³

ചിങ്ങവനം: എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനി കാനഡയില്‍ കാര്‍ അപകടത്തില്‍ മരിച്ചു. മൂലേടം ദിവാന്‍പുരം തോളൂര്‍ സുശീല്‍ റാം റോയിയുടെ മകള്‍ കീര്‍ത്തന എസ്. തോളൂരാണ് മരിച്ചത്. സുഹൃത്ത് പുതിയതായി വാങ്ങിയ കാറില്‍ കൂട്ടുകാരുമായി ബീച്ചില്‍ പോയി മടങ്ങുന്പോള്‍ എതിരെവന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പിന്‍സീറ്റിലിരുന്ന കീര്‍ത്തന ഇടിയുടെ ആഘാതത്തില്‍ തുറന്ന വാതിലൂടെ റോഡിലേക്കു തലകീഴായി വീഴുകയായിരുന്നു. കാനഡയിലെ ടൊറന്‍ഡോയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.

കോട്ടയത്ത് ബിടെക് ബിരുദത്തിനു ശേഷം എംടെക് പഠനത്തിനായി രണ്ടു വര്‍ഷം മുന്‍പാണ് കീര്‍ത്തന കാനഡയിലേക്കു പോയത്. കഴിഞ്ഞ ആഴ്ച പഠനം പൂര്‍ത്തിയാക്കി പാര്‍ട്ട്ടൈം ജോലി ലഭിച്ചിരുന്നു. മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category