1 GBP = 92.00 INR                       

BREAKING NEWS

സ്പെയിനില്‍ കോടികളുടെ ടെന്നീസ് ക്ലബ്ബ്; ബ്രിട്ടനില്‍ കോട്ടേജുകള്‍; സ്വദേശത്തും വിദേശത്തുമായി 54 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കള്‍; ബാഴ്സലോണയിലെ ഭൂമിക്കും ടെന്നീസ് ക്ലബ്ബിനും മാത്രം 15 കോടി വില; എല്ലാം ചിദംബരം വാങ്ങിക്കൂട്ടിയത് ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ മകന്‍ കാര്‍ത്തി അടിച്ചെടുത്ത കോഴപ്പണം കൊണ്ട്; അച്ഛന് കുരുക്കുമുറുക്കുന്നതിനിടെ മകനെ ബന്ധപ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തലുകള്‍; ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസ് അച്ഛനെയും മകനെയും കുരുക്കിയത് ഇങ്ങനെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ പി.ചിദംബരത്തിന് കുരുക്കു മുറുകുന്നതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ്. അഴിമതിപ്പണം കൊണ്ട് ചിദംബരം സ്പെയിനില്‍ ടെന്നീസ് ക്ലബ്ബും ബ്രിട്ടനില്‍ കോട്ടേജുകളും വാങ്ങിയെന്ന് ഇഡി വെളിപ്പെടുത്തി. ഇതുകൂടാതെ ഇന്ത്യയിലും വിദേശത്തും 54 കോടിയിലേറെ മൂല്യമുള്ള സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതായും ഇഡി ആരോപിക്കുന്നു. ഐഎന്‍എക്സ് മീഡിയ കേസില്‍, ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴയായി കിട്ടിയ പണമാണ് വസ്തുവകകള്‍ വാങ്ങാന്‍ ഉപയോഗിച്ചത്.

ബാഴ്സലോണയിലുള്ള ഭൂമിക്കും ടെന്നീസ് ക്ലബ്ബിനുമായി ഏകദേശം 15 കോടിയുടെ വിലയാണ് കണക്കാക്കുന്നത്. നേരത്തെ ചിദംബരം താമസിക്കുന്ന ഡല്‍ഹിയിലെ 16 കോടി വിലമതിക്കുന്ന ജോര്‍ ബാഗ് ബംഗ്ലാവ് അടക്കം കണ്ടുകെട്ടിയിരുന്നു. കാര്‍ത്തിയുടെ നുങ്കബാക്കം ബ്രാഞ്ചിലെ സ്്ഥിരനിക്ഷേപമായ 9.23 കോടിയുംം മറ്റൊരുസ്ഥിര നിക്ഷേപമായ 90 ലക്ഷവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറ്റാച്ച് ചെയ്തിരുന്നു. കാര്‍ത്തി ചിദംബരത്തിന് പിറകെ ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിനും നില്‍ക്കക്കള്ളിയില്ലാതായിരിക്കുകയാണ്. കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെ എപ്പോള്‍ വേണമെങ്കിലും അദ്ദേഹം അറസ്റ്റിലാവുന്ന സ്ഥിതിയാണ്.

സിബിഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ഉദ്യോഗസ്ഥര്‍ ഡല്‍ഹി ജോര്‍ബാഗിലെ വീട്ടില്‍ ഇന്നലെ തന്നെ എത്തിയെങ്കിലും അവിടെയില്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് വിദേശത്തുനിന്ന് മുതല്‍മുടക്കായി 305 കോടി രൂപ കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ അനുമതി ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

മകന്റെ വഴിയെ പിതാവും
സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐഎന്‍എക്‌സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാന്‍ ഇടനിലനിന്നെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ കാര്‍ത്തി ഇപ്പോള്‍ ജാമ്യത്തിലാണ്. അഴിമതിപ്പണം ഐഎന്‍എക്‌സ് മീഡിയ വഴി കാര്‍ത്തിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കു ലഭിച്ചെന്നാണ് ആരോപണം. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി ഈ കേസില്‍ മാപ്പുസാക്ഷിയാകുകയും ചെയ്തു. 2017 മെയ് 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഐഎന്‍എക്സ് മീഡിയ കേസും വിവാദങ്ങളും പുറത്ത് വരുന്നത്. ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ അനുമതി ലഭിച്ചത് അനധികൃതമായാണെന്നും ഇതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപണം ദ്യം പുറത്ത്വന്നത് പാര്‍ട്ടി വൃത്തങ്ങളില്‍നിന്ന് തന്നെയാണ്. 4.62 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനാണ് എഫ്ഐപിബി അനുമതി നല്‍കിയത്. എന്നാല്‍ ഐഎന്‍എക്സ് മീഡിയ ഐഎന്‍എക്സ് ന്യൂസിലേക്ക് ഡൗണ്‍സ്ട്രീം ഇന്‍വെസ്റ്റ്മെന്റ് നടത്തുന്നതിന് അനുമതി നല്‍കിയിരുന്നില്ല. പക്ഷേ വ്യവസ്ഥകള്‍ ലംഘിച്ച് ഐഎന്‍എക്സ് ന്യൂസില്‍ നിക്ഷേപം കൊണ്ടുവന്നതാണ് വിവാദത്തിന് കാരണമായത്. ഇതിലൂടെ 305 കോടിയിലധികം രൂപ സമാഹരിക്കുകയും ചെയ്തു.

കാര്‍ത്തിയുമായി ചേര്‍ന്നാണ് ഐഎന്‍എക്സ് മീഡിയ ഈ തട്ടിപ്പ് നടത്തിയതെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ കാര്‍ത്തിയുടെ സ്വാധീനം ഉപയോഗിച്ച് ഐഎന്‍എക്സ് മീഡിയ തങ്ങള്‍ക്കെതിരായ നടപടി ഒഴിവാക്കി. തുടര്‍ന്ന് പുതിയ പ്രപ്പോസല്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനമായ അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന് 10 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായും സിബിഐ ആരോപിക്കുന്നു. പ്രപ്പോസല്‍ നല്‍കാനുള്ള അനുമതി പി ചിദംബരം നല്‍കിയെന്നും സിബിഐ പറഞ്ഞു. കാര്‍ത്തിയുടെ ഈ കമ്പനിക്ക് ഐഎന്‍എക്സ് മീഡിയ നല്‍കിയ പേയ്മെന്റുകള്‍ എല്ലാം തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ രേഖകളില്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ 2017 മെയ് മാസത്തില്‍ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തു.

2017 മെയ് 15നാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 2018ല്‍ ആദായനികുതി വകുപ്പ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പി ചിദംബരത്തിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കാര്‍ത്തിയുമായും ചിദംബരവുമായും ബന്ധമുള്ള സ്ഥലങ്ങളിലെല്ലാം റെയ്ഡും നടത്തി. തുടര്‍ന്ന് കാര്‍ത്തിക്കെതിരെ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ കേസെടുത്തു. പിന്നീട് കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങുകയും ചെയ്തു. ഒന്നാം യുപിഎ സര്‍ക്കാറിന്റെ ഈ കാലയളവില്‍ നടന്നത് ദല്ലാള്‍ രാഷ്ട്രീയമാണെന്നാണ് സിബിഐ പറയുന്നത്.

സിബിഐയുടെ അഴിമതി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ചിദംബരം നേരത്തേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജൂലൈ 23ന് ആദായ നികുതി വകുപ്പ് രജിസ്റ്റര്‍ ചെയ്ത് മണി ലോണ്ടറിങ് കേസിലും പി ചിദംബരം മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. ജൂലൈ 25ന് രണ്ട് കേസിലും പി ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഡല്‍ഹി ഹൈക്കോടതി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയത്. ജസ്റ്റിസ് സുനില്‍ ഗൗര്‍ നാളെ വിരമിക്കാനിരിക്കെയാണു ചിദംബരത്തിനു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. അതിലും, ഉച്ചതിരിഞ്ഞ് 3.30നു മാത്രം ഉത്തരവു നല്‍കിയതിലും സ്റ്റേ നല്‍കാതിരുന്നതിലും പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ അസ്വാഭാവികത ആരോപിക്കുകയും ചെയ്തു. അഴിമതിയുടെ മുഖ്യസൂത്രധാരന്‍ ചിദംബരമാണെന്ന് ജസ്റ്റിസ് സുനില്‍ ഗൗര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. തെളിവുകള്‍ പരിഗണിക്കുമ്പോള്‍, ജാമ്യം അനുവദിക്കാനാവില്ലെന്നും എംപിയാണെന്നത് അറസ്റ്റ് ഒഴിവാക്കുന്നതിനു ന്യായീകരണമാവില്ലെന്നും വ്യക്തമാക്കിയിരുന്നു.

കേസ് അടിസ്ഥാനമില്ലാത്തതും രാഷ്ട്രീയപരമായ ഉദ്ദേശ്യത്തോടെ ഉള്ളതാണെന്നും പറയുന്നത് അംഗീകരിക്കാനാകില്ലെന്നും എത്ര വലിയ പദവിയിലുള്ളവരാണെങ്കിലും തെറ്റ് ചെയ്തവരെ ലോകം അറിയണമെന്നുമാണ് കോടതി പറഞ്ഞത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൃത്യതയോടെ നേരിടേണ്ടതുണ്ട്. വന്‍കിട സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ക്കു കൂച്ചുവിലങ്ങിടാനാകില്ല. ഇത്തരത്തിലുള്ളവര്‍ക്ക് ജാമ്യമനുവദിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കേസിന്റെ നാള്‍ വഴികള്‍
2017 മെയ് 15: പി ചിദംബരം കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ 305 കോടി രൂപയ്ക്ക് വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐഎന്‍എക്സ് മീഡിയയ്ക്ക് എഫ്ഐപിബി ക്ലിയറന്‍സ് നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തു. കൂടാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കലിന് കേസും ഫയല്‍ ചെയ്തു.

ജൂണ്‍ 16: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനര്‍ റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസറും ബ്യൂറോ ഓഫ് ഇമിഗ്രേഷനും കാര്‍ത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഓഗസ്റ്റ് 10: മദ്രാസ് ഹൈക്കോടതി കാര്‍ത്തിക്കും മറ്റ് നാല് പേര്‍ക്കും എതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് സ്റ്റേ ചെയ്തു.

ഓഗസ്റ്റ് 14: സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു.

ഓഗസ്റ്റ് 18: സിബിഐക്ക് മുന്നില്‍ ഹാജരാകാന്‍ സുപ്രീംകോടതി കാര്‍ത്തിയോട് ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 11: കാര്‍ത്തിയുടെ 25 വിദേശ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കൈവശമുണ്ടെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

സെപ്റ്റംബര്‍ 22: വിദേശ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും കാര്‍ത്തിയെ വിദേശയാത്രയില്‍ നിന്ന് തടയണമെന്നും സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 9: മകളെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കാന്‍ യുകെ സന്ദര്‍ശിക്കാന്‍ കാര്‍ത്തി സുപ്രീംകോടതിയുടെ അനുമതി തേടി. 
നവംബര്‍ 20: മകളുടെ പഠനവുമായി ബന്ധപ്പെട്ട് കാര്‍ത്തിക്ക് യുകെ യില്‍ പോകാന്‍ അനുമതി ലഭിച്ചു.

ഡിസംബര്‍ 8: എയര്‍സെല്‍-മാക്സിസ് കേസില്‍ തനിക്കെതിരെ സിബിഐ പുറപ്പെടുവിച്ച സമന്‍സിനെ ചോദ്യം ചെയ്ത് കാര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു.

2018 ഫെബ്രുവരി 28: കാര്‍ത്തിയെ ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹി കോടതി കാര്‍ത്തിയെ ഒരുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

മാര്‍ച്ച് 6: പ്രത്യേക കോടതി കാര്‍ത്തിയെ 3 ദിവസത്തെ സിബിഐ കസ്റ്റഡിക്ക് വിട്ടു.

മാര്‍ച്ച് 12: കോടതി കാര്‍ത്തിയെ 12 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് വിട്ടു. അഴിമതിക്കേസില്‍ ജാമ്യം തേടി കാര്‍ത്തി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

മാര്‍ച്ച് 15: കാര്‍ത്തിയെ ഇഡി അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സുപ്രീംകോടതി ഇടക്കാല സംരക്ഷണം നല്‍കുന്നു.

മാര്‍ച്ച് 23: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ കാര്‍ത്തിക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.

മെയ് 30: അഴിമതിക്കേസില്‍ ജാമ്യാപേക്ഷ തേടി ചിദംബരം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

ജൂലൈ 23: ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ചിദംബരം ഹൈക്കോടതിയെ സമീപിച്ചു.

ജൂലൈ 25: രണ്ട് കേസുകളിലും അറസ്റ്റില്‍ നിന്ന് ഹൈക്കോടതി ചിദംബരത്തിന് ഇടക്കാല സംരക്ഷണം നല്‍കി

ഒക്ടോബര്‍ 11 : ചിദംബരത്തിന്റെ ജോര്‍ ബാഗ്ബംഗ്ലാവിന്റെ 50 ശതമാനം എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു.

2019 ജൂലൈ 11: ഐഎന്‍എക്സ് മീഡിയ ഉടമയായ ഇന്ദ്രാണി മുഖര്‍ജിയെ മാപ്പുസാക്ഷിയാക്കി.

ഓഗസ്റ്റ് 20: ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ 3 ദിവസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ചിദംബരത്തിന്റെ ആവശ്യവും കോടതി തള്ളി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category