1 GBP = 88.40 INR                       

BREAKING NEWS

ഛോട്ടാ രാജന് വീണ്ടും തടവ് ശിക്ഷ; കൊലപാതക ശ്രമത്തിന് എട്ടു വര്‍ഷത്തെ ശിക്ഷ വിധിച്ചത് മുംബൈ സ്പെഷ്യല്‍ കോടതി; അഞ്ചു ലക്ഷം രൂപ പിഴയും ഒടുക്കണം; വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ശിക്ഷ അനുഭവിക്കുന്ന അധോലോക നേതാവ് തീഹാര്‍ ജയിലില്‍; രാജനൊപ്പം അഞ്ചു പ്രതികള്‍ക്കും തടവ്; ഇന്ത്യയില്‍ രാജനെതിരെ ടാഡ, മകോക, പോട്ട നിയമങ്ങള്‍ ചുമത്തി നിലവിലുള്ളത് 70കേസുകള്‍

Britishmalayali
kz´wteJI³

ധോലോക നേതാവ് ഛോട്ടാ രാജന് വീണ്ടും തടവ് ശിക്ഷ വിധിച്ച് മുംബൈ സ്പെഷ്യല്‍ കോടതി. 2012ല്‍ നടത്തിയ കൊലപാതക ശ്രമത്തിനാണ് ചോട്ടാ രാജനും മറ്റ് അഞ്ച് പേര്‍ക്കും എട്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. അതേസമയം വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നേതാവ് ശിക്ഷ അനുഭവിച്ച് വരികയാണ്. മകോക, ഐ.പി.സി വകുപ്പുകള്‍ ചാര്‍ത്തി ശിക്ഷ വിധിച്ച വാങ്കടെ കോടതി, 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ബി.ആര്‍ ഷെട്ടി എന്ന ഹോട്ടല്‍ മുതലാളിയെ 2012 ഒക്ടോബറില്‍ അന്ധേരിയില്‍ വെച്ച് വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ.

ഇന്തോനേഷ്യയില്‍ നിന്നും 2015ല്‍ പിടികൂടി ഇന്ത്യയിലെത്തിച്ച ചോട്ടാ രാജന്‍ നിലവില്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. ചോട്ടാ രാജന് പുറമെ, നിത്യാനന്ദ് നായക്, സെല്‍വിന്‍ ഡാനിയേല്‍, രോഹിത് തങ്കപ്പന്‍ ഏലിയാസ്, ദിലീപ് ഉപദ്യായ്, തല്‍വീന്ദര്‍ സിങ് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ഛോട്ടാ രാജനെ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്നു പേര്‍ക്കും കൂടി ഏഴ് വര്‍ഷം തടവു ശിക്ഷയും വിധിച്ചിരുന്നു. വ്യാജ പോസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച ജയശ്രീ ദത്താത്രേയ രഹാതേ, ദീപക് നട്വര്‍ലാല്‍ ഷാ, ലളിത ലക്ഷ്മണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ.

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന്‍ കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. രാജനെ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഈ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രാജന്‍ മോഹന്‍കുമാര്‍ എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയത്.

നിലവില്‍ തീഹാര്‍ ജയിലിലുള്ള ഛോട്ടാ രാജനെ, 2015 ഒക്ടോബര്‍ 25 ന് ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ജയിലില്‍ നിന്നു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു വിചാരണ. ഇന്ത്യയില്‍ രാജനെതിരെ ടാഡ, മകോക, പോട്ട നിയമങ്ങള്‍ ചുമത്തി എഴുപതിലേറെ കേസുകളുണ്ട്.

രാജേന്ദ്ര സദാശിവ്
രാജേന്ദ്ര സദാശിവ് നികാല്‍ജെ എന്നാണ് ഛോട്ടാ രാജന്റെ ശരിയായ പേര്. 55 വയസ്സാണ് പ്രായം. ഒരു സാധാരണ ക്രിമിനല്‍ ആയിട്ടാണ് ഛോട്ടാ രാജന്റേയും തുടക്കം. എന്നാല്‍ മുംബൈ ദാദാഗിരിയില്‍ പിന്നീട് ഛോട്ടാ രാജന്റെ പേര് ചോരപ്പുവപ്പുകൊണ്ട് തന്നെ എഴുതിച്ചേര്‍ക്കപ്പെട്ടു. തീയേറ്ററുകളില്‍ ബ്ലാക്കിന് ടിക്കറ്റ് വിറ്റുനടന്നിരുന്ന രാജേന്ദ്ര എത്തപ്പെട്ടത് ബഡാ രാജ എന്ന ഗുണ്ടാ നേതാവിന്റെ അടുത്തായിരുന്നു. അവിടെ നിന്നാണ് 'ഛോട്ടാ രാജ'യുടെ ജീവിതം തുടങ്ങുന്നത്. ബഡാ രാജന്‍ ഒരു ആക്രകമണത്തില്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് രാജേന്ദ്ര ഛോട്ടാ രാജന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

പിന്നീട് സംഘത്തിന്റെ നേതൃത്വം രാജന്‍ ഏറ്റെടുത്തു.ബഡാ രാജന്റെ മരണ ശേഷം സ്വന്തമായി സംഘത്തെ നയിച്ച ഛോട്ടാ രാജന്‍ പിന്നീട് ദാവൂദ് ഇബ്രാഹിമിനൊപ്പം ചേര്‍ന്നു. പിന്നീടങ്ങോട്ട് മുംബൈയില്‍ ഡി കമ്പനിയുടെ അപ്രമാദിത്തമായിരുന്നു.1993 ലെ മുംബൈ സ്‌ഫോടന പരമ്പരയെ ചുറ്റിപ്പറ്റിയാണ് ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും തെറ്റിയത് എന്നാണ് രിപ്പോര്‍ട്ടുകള്‍. ഡി കമ്പനിയിലെ ഒരു വിഭാഗം തന്നെ ഒറ്റുകൊടുക്കുമെന്ന ഭയമായിരുന്നു കാരണം എന്നും റിപ്പോര്‍ട്ടുകളുണ്ട്.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category