1 GBP = 88.70 INR                       

BREAKING NEWS

കാശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയിലും ഇന്ത്യ നേട്ടമുണ്ടാക്കിയതോടെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍; വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപും; 'എനിക്ക് ചെയ്യാനാകുന്നതിന്റെ പരമാവധി ചെയ്യും, എനിക്ക് മധ്യസ്ഥത വഹിക്കാനാകും; മോദിയും ഇമ്രാന്‍ ഖാനുമായി ഫോണില്‍ വിളിച്ചിരുന്നതായും അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ്; കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് നിലപാട് ആവര്‍ത്തിക്കുമ്പോഴും ചര്‍ച്ചകളിലേക്ക് കടക്കാന്‍ സമ്മര്‍ദ്ദം

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വേണ്ടെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും മധ്യസ്ഥതയ്ക്ക സന്നദ്ധമെന്ന നിലപാടില്‍ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്. കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും ഇത് മതപരമായ വിഷയം കൂടിയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. എന്‍.ബി.സി. ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചത്.

എനിക്ക് ചെയ്യാനാകുന്നതിന്റെ പരമാവധി ചെയ്യും, എനിക്ക് മധ്യസ്ഥത വഹിക്കാനാകും, മതപരമായി ഇതിന് വളരേയേറെ ബന്ധമുണ്ട്. ഒരുവശത്ത് ഹിന്ദുക്കളും ഒരുവശത്ത് മുസ്ലിംങ്ങളും. പതിറ്റാണ്ടുകളായി അങ്ങനെയാണ് നീങ്ങുന്നത്- ട്രംപ് പറഞ്ഞു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യക്കെതിരേ പ്രകോപനമായി സംസാരിക്കരുതെന്ന് ട്രംപ് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും കഴിഞ്ഞദിവസം ആവര്‍ത്തിച്ചിരുന്നു. ഇതിനിടെയാണ് കശ്മീരില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞമാസവും സമാന പ്രസ്താവനയുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ സഹായം തേടിയിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. അതേസമയം കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. റോയിട്ടേഴ്സിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 ഇന്ത്യ റദ്ദാക്കിയതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ ഈ നീക്കം.


കശ്മീര്‍ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മുന്‍പില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു- പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഒരു പാക് ചാനലിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഒരു മാസം മുന്‍പ് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ച വിഷയത്തില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.

അതേസമയം കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ച് ഇന്ത്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഇന്റര്‍നാഷണര്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്) സമീപിക്കുമെന്ന പാക്കിസ്ഥാന്‍ തീരുമാനത്തെ അതേ രീതിയില്‍ നേരിടുമെന്ന് ഇന്ത്യയും വ്യക്തമാക്കി. ഓരോ രാജ്യത്തിനും അവര്‍ക്ക് ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗിക്കാന്‍ അര്‍ഹതയുണ്ട്. ഇന്ത്യക്കും വ്യത്യസ്ത സമീപനങ്ങളുണ്ടെന്നും അതിനെ നേരിടുമെന്നും യുഎന്നിലം ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ധീന്‍ പ്രതികരിച്ചു.

വ്യത്യസ്ത മേഖലകളില്‍ പാക്കിസ്ഥാന്‍ കാശ്മീര്‍ വിഷയം ആഗ്രഹിക്കുന്നുവെങ്കില്‍, രാജ്യം അതിനെ ആ രംഗത്ത് വച്ച് തന്നെ നേരിടും. വിഷയം ഉന്നയിക്കാന്‍ അവര്‍ ഒരിക്കല്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെന്നും അക്ബറുദ്ധീര്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു. കുല്‍ഭൂഷന്‍ ജാദവ് കേസും കാശ്മീര്‍ വിഷയം യുഎന്‍ രക്ഷാ സമിയില്‍ ഉന്നയിച്ചതിനെയും പരാമര്‍ശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഎന്‍ രക്ഷാ സമിതിയില്‍ പാക് വാദങ്ങള്‍ക്ക് പിന്തുണ ലഭിക്കാതിരുന്നത് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഓഗസ്റ്റ് അഞ്ചിന് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേരത്തെ തന്നെ പാക്കിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മരവിപ്പിക്കുന്നതായി പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും അതിന്റെ ആണവായുധങ്ങളും ഫാഷിസ്റ്റുകളുടെ കയ്യിലാണെന്നും അത് പാക്കിസ്ഥാനെതിരെ തിരിയുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

യുഎന്‍ രക്ഷാസമിതില്‍ കാശ്മീര്‍ പ്രശ്‌നം പാക്കിസ്ഥാന്‍ ഉന്നയിച്ചെങ്കിലും ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്ന നിലപാടാണ് ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ പങ്കുവച്ചത്. കാശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പാക്കിസ്ഥാനുമായി ഇന്ത്യ ഏതെങ്കിലും വിഷയത്തില്‍ ചര്‍ച്ച നടത്തുകയാണ് എങ്കില്‍ ഇനി അത് പാക് അധീന കാശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category