1 GBP = 88.70 INR                       

BREAKING NEWS

ഉച്ചവരെ സ്പോട്സ് ക്വാട്ടാ അഡ്മിഷനുമായി ബന്ധപ്പെട്ട് കോളേജില്‍ ഉണ്ടായിരുന്ന അദ്ധ്യാപിക നെയ്യാറ്റിന്‍കരയ്ക്ക് സമീപം എങ്ങനെ ട്രെയിന്‍ തട്ടി മരിച്ചു? പാസ്റ്ററുടെ ഭാര്യയും 37കാരിയുമായ കാട്ടാക്കട കോളേജിലെ ആശ എല്‍ സ്റ്റീഫന്റെ മരണം ആത്മഹത്യയെന്ന് പൊലീസിന് സംശയം; ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോളേജിലെ എല്ലാ കാര്യങ്ങള്‍ക്കും സജീവമായി ഓടി നടക്കുന്ന അദ്ധ്യാപിക. അതായിരുന്നു ആശ എല്‍ സ്റ്റീഫന്‍ കാട്ടാക്കാട ക്രിസ്ത്യന്‍ കോളേജ് അധികൃതര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും. മരണപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കോളേജില്‍ സജീവമായിരുന്ന ഇവര്‍ എങ്ങനെ നെയ്യാറ്റിന്‍കരയില്‍ എത്തി എന്നത് ദുരൂഹമായി തുടരുകയാണ്. പൊലീസ് ആത്മഹത്യയെന്ന് പയറുമ്പോഴും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ പക്ഷം.

കാഞ്ഞിരംകുളം വീരണകാവ് സ്വദേശിനിയാണ് 37 കാരിയായ ആശ എല്‍ സ്റ്റീഫന്‍. നെയ്യാറ്റിന്‍കര ഇരുമ്പില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് ആശയെ ട്രെയ്ന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജിലെ വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരിയായ അദ്ധ്യാപികയുടെ മരണം വിദ്യാര്‍ത്ഥികളെ ഞെട്ടിച്ചിട്ടുണ്ട്.

കാഞ്ഞിരംകുളം പൊതുവല്‍ സ്വദേശിയായ ആശയുടെ ഭര്‍ത്താവ് വീരണകാവ് വെസ്റ്റ് മൗണ്ട് സിഎസ്ഐ ചര്‍ച്ചിലെ പാസ്റ്റര്‍ ഷാജി ജോണാണ്. വീരണക്കാവിലെ പള്ളിമേടയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പള്ളിയിലുള്ളവര്‍ക്കും ആശയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി അറിവില്ല. ആഷിന്‍, ആഷ്ന എന്നിങ്ങനെ രണ്ട് മക്കളാണ് ആശയ്ക്കുള്ളത്.


ഇന്നലെ സ്പോട്സ് ക്വാട്ടാ അഡ്മിഷന്റെ സമയത്ത് കോളേജില്‍ ഉണ്ടായിരുന്നു ആശ. അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമായി തന്നെ അവര്‍ നിറഞ്ഞു നിന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ എന്നു പറഞ്ഞാണ് ആശ പോയത്. ഇതിന് ശേഷം കോളേജ് അധികൃതര്‍ അറിയുന്നത് ആശ ട്രെയിന്‍ ഇടിച്ചു മരിച്ചു എന്നതായിരുന്നു.

കോളേജിലെ ഫിസിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവിയാണ് ആശ. മാത്രമല്ല, എന്‍സിസിയുടെ ചുമതലയും വഹിച്ചിരന്നു ഇവര്‍. എന്‍സിസിയില്‍ ലഫ്റ്റനന്റ് കൂടിയായിരുന്നു ആശ. വിദ്യാര്‍ത്ഥികളുമായി അടുപ്പമുള്ള അദ്ധ്യാപികയുടെ ദാരുണ മരണം കുട്ടികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇന്ന് കാട്ടാക്കട ക്രിസ്ത്യാന്‍ കേളേജിന് അവധിയായിരിക്കും. സംഭവത്തിള്‍ വിശദമായ പൊലീസ് അന്വേഷണം വേണമെന്ന് ആശയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആശ എങ്ങനെ നെയ്യാറ്റിന്‍കരയില്‍ എത്തി എന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category