1 GBP = 92.50 INR                       

BREAKING NEWS

ഓമനക്കുട്ടനെ വിശുദ്ധനാക്കിയവര്‍ മനോജിനെ ക്രൂശിക്കുന്നു; കൗതുകത്തിന് ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് താനല്ലെന്ന് മനോജ്; ഇപ്പോള്‍ നേരിടുന്നത് പല ഭാഗത്ത് നിന്നുള്ള വധഭീഷണിയെന്നും മനോജിന്റെ അമ്മ; ഓമനകുട്ടനെ വ്യക്തിഹത്യ ചെയ്തവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി; വീഡിയോ പകര്‍ത്തിയത് ക്യാമ്പില്‍ അത്യാവശ്യത്തിന് പോലും പണമില്ലെന്ന വിവരം വില്ലേജ് ഓഫീസറെ ബോധ്യപ്പെടുത്താനെന്നും മനോജ്

Britishmalayali
kz´wteJI³

ചേര്‍ത്തല: ഓമനക്കുട്ടനെ വിശുദ്ധനാക്കിയവര്‍ തന്നെ ക്രൂശിക്കുന്നുവെന്ന് മനോജ്. ചേര്‍ത്തല തെക്കുപഞ്ചായത്തിലെ വിവാദമായ ദുരിതാശ്വാസ ക്യാമ്പില്‍ തന്റെ അമ്മയില്‍നിന്നും പണപ്പിരിവ് നടത്തുന്ന വീഡിയോ പകര്‍ത്തിയത് താന്‍ ആണെന്നും അത് വില്ലേജോഫീസറെയാണ് കാണിച്ചതെന്നും എന്നാല്‍ അത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത് താന്‍ അല്ലെന്നും മനോജ് വിശദീകരിച്ചു.

തന്റെ മാതാവ് പത്മാക്ഷി വാസപ്പനില്‍ നിന്നാണ് ഓട്ടോക്കൂലി കൊടുക്കാന്‍ പൈസ ഇല്ലാതിരുന്നതിനാല്‍ ഓമനക്കുട്ടന്‍ പണം വാങ്ങിയത്. നൂറുരൂപ നല്‍കിയ അമ്മയ്ക്ക് 28 രൂപ തിരികെ നല്‍കിയ ശേഷമാണ് ഓമനക്കുട്ടന്‍ തമാശരൂപേണ രണ്ടുരൂപ എന്നെങ്കിലും തരാം എന്ന് പറയുന്നതായി വീഡിയോയില്‍ കാണുന്നത്. അത് ഉപയോഗിച്ച് ഓമനകുട്ടനെ വ്യക്തിഹത്യ ചെയ്തവര്‍ക്കെതിരെ അന്വേഷണം നടത്തണെമെന്നും ആവശ്യപ്പെട്ട് വീഡിയോ പകര്‍ത്തിയ മനോജ് പൊലീസില്‍ പരാതി നല്‍കി.

സര്‍ക്കാരിന്റെ ഫണ്ട് ഉണ്ടായിട്ടും രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ 24 മണിക്കൂറും ഡ്യൂട്ടിക്ക് ഉണ്ടായിട്ടും ഭക്ഷണസാധങ്ങള്‍ കൊണ്ടുവരുന്ന ഓട്ടോക്കൂലി പോലും ക്യാമ്പ് അംഗങ്ങള്‍ പിരിച്ച് നല്‍കേണ്ട അവസ്ഥ വില്ലേജ് ഓഫീസറെയും അധികാരികളെയും ബോധ്യപ്പെടുത്താനാണ് താന്‍ വീഡിയോ പകര്‍ത്തിയതെന്നും വീഡിയോ കണ്ട് ബോധ്യപ്പെട്ട വില്ലേജ് ഓഫീസര്‍ നടപടി എടുക്കാമെന്ന് അറിയിച്ചെന്നും മനോജ് പറയുന്നു.

എന്നാല്‍ ഈ വീഡിയോ ഉപയോഗിച്ച് സിപിഐഎം ലോക്കല്‍ കമ്മറ്റിമെമ്പര്‍ എസ്. ഓമനക്കുട്ടന്‍ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തുന്നു എന്നപേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതോ മാധ്യമങ്ങള്‍ക്ക് നല്‍കിയതോ താനല്ല എന്നും അതാരെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വി.മനോജ് വ്യക്തമാക്കി.

അതേ സമയം ഓമനകുട്ടനെതിരെ ചേര്‍ത്തല തഹസില്‍ദാര്‍ ഡിവൈഎസ്പിക്ക് നല്‍കിയിരുന്ന പരാതി പിന്‍വലിക്കാന്‍ തഹസില്‍ദാരോട് നിര്‍ദ്ദേശിച്ചതായി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു. ഇന്നലെ രാവിലെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും മന്ത്രിയുടെ സന്ദര്‍ശന പരിപാടിയുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ രേഖയില്‍ ഒപ്പുവെയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു.

അന്ന് സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ഡെപ്യുട്ടി കളക്ടര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. പണം പിരിച്ച സ്ഥലത്ത് ഇല്ലായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ മൊഴിനല്‍കിയിട്ടുണ്ട്. കളക്ടര്‍ രേഖാമൂലം നിര്‍ദ്ദേശിച്ചതിനാലാണ് തഹസില്‍ദാര്‍ പൊലീസില്‍ പരാതി നല്‍കിയത്.പിന്‍വലിക്കാനും അത്തരത്തില്‍ രേഖമൂലം നിര്‍ദ്ദേശം ലഭിക്കണമെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി.

ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ മറ്റൊരു കോളനിയായ വിവിഗ്രാമില്‍ താമസിക്കുന്ന പത്മാക്ഷിയോടൊപ്പം മറ്റു നാലു കുടുംബങ്ങള്‍ കൂടി കമ്യൂണിറ്റി ഹാളിലെ ക്യാമ്പില്‍ താമസത്തിനെത്തിയിരുന്നു. ആദ്യമായാണ് ഇവര്‍ ഈ ക്യാമ്പില്‍ അന്തേവാസികളായെത്തുന്നത്. മറ്റു കുടുംബങ്ങളോടൊപ്പം വീട്ടിലേക്ക്? മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ഓമനക്കുട്ടന്‍ അമ്മയോട് പിരിവു ചോദിച്ചത്. ഇത് മനോജ് ഫോണില്‍ പകര്‍ത്തിയതാണ് പിന്നീട് ചില സൈബര്‍ പോരാളികളിലൂടെ സാമൂഹമാധ്യമങ്ങളില്‍ പടര്‍ന്നത്.

എന്നാല്‍ ഇപ്പോള്‍ വി വി ഗ്രാം കോളനിയിലെ വി മനോജിന് നേര്‍ക്ക് വധഭീഷണിയുണ്ടെന്നും മാതാവ് പത്മാക്ഷി പറയുന്നു.അജ്ഞാത വ്യക്തി നേരിട്ടെത്തി ഭീഷണി മുഴക്കിയെന്നാണ് ഇവര്‍ പറയുന്നത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കാനാണ് ശ്രമമെന്നും, സൈബര്‍ സെല്ലിന്റെ സഹായത്തോടെ സത്യാവസ്ഥ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് അധികാരകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടത്തി യാഥാര്‍ത്ഥകുറ്റക്കാരെ കണ്ടെത്തണമെന്നും നിരപരാധികളും പാവപ്പെട്ടവരുമായ തങ്ങളെ ഉപദ്രവിക്കരുതെന്നും ഇവര്‍ പറയുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഓമനക്കുട്ടനും ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category