1 GBP = 88.40 INR                       

BREAKING NEWS

വടം പുറകോട്ടും പുറത്തിട്ടുംവലിക്കാം; പൂക്കളമിടാന്‍ ഒരു ടീമില്‍ അഞ്ചു പേര്‍; സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സിന്റെ വടംവലി പൂക്കള മത്സരത്തിന് ഉടന്‍ രജിസ്റ്റര്‍ ചെയ്യാം

Britishmalayali
ജോഷി സിറിയക്

ഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് അണിയിച്ചൊരുക്കുന്ന അഞ്ചാമത് അഖില യുകെ വടം വലി മത്സരവും പൂക്കള മത്സരവും സെപ്റ്റംബര്‍ 22ന് കെന്റിലെ ഹില്‍ഡന്‍ബറോയില്‍ നടക്കും. തുടര്‍ച്ചയായ അഞ്ചാം തവണയാണ് സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി യുകെയില്‍ ആദ്യമായി 5-എ സൈഡ് ഫോര്‍മാറ്റില്‍ ഈ വര്‍ഷം മത്സരങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തെ സംഘടനാ മികവും പരിച്ചയ സമ്പത്തും, മുന്‍ വര്‍ഷങ്ങളിലെ ടീമുകളുടെ പ്രാതിനിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായിരിന്നു സഹൃദയയുടെ വടംവലി-പൂക്കളമത്സരങ്ങള്‍. 

കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കുക എന്ന മഹത്തായ ഉദ്ദേശവും സഹൃദയ ഈ വര്‍ഷത്തെ വടംവലി-പൂക്കള മത്സരത്തോടൊപ്പം മുന്നോട്ടു വെക്കുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 7000 ത്തോളം പൗണ്ട് സമാഹരിച്ചു കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ എട്ടു പ്രളയബാധിത കുടുംബങ്ങള്‍ക്കു സഹായം നേരിട്ടെത്തിച്ച് സഹൃദയ പ്രവാസി സംഘടനകളില്‍ മാതൃകയായതാണ്. ഈ വര്‍ഷവും പ്രളയം വിതച്ച നാശനഷ്ടങ്ങളില്‍ ഒരു സഹായമാകുക എന്ന ഉദ്ദേശം സഫലമാക്കുവാന്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. അതോടൊപ്പം യുക്മ സംഘടിപ്പിക്കുന്ന അഖില യുകെ വള്ളം കളി മത്സരത്തില്‍ സഹൃദയ ബോട്ട് ക്ലബ് മാറ്റുരയ്ക്കുന്നത് ഈ ചാരിറ്റി ഫണ്ട് റൈസിംഗിന്റെ ഭാഗമായിട്ടാണ്.  

അഞ്ചു പേരും ഒരു സബ്സ്റ്റിട്യൂട്ടും അടങ്ങുന്ന വടം വലി ടീമിന്റെ മാക്‌സിമം ഭാരം 435 കിലോ ആണ്. വടംവലി മത്സരത്തില്‍ ടീമുകള്‍ക്ക് ഇന്റര്‍നാഷണല്‍ വടംവലി ശൈലിയില്‍ പുറകോട്ട് വലിക്കാനും അല്ലെങ്കില്‍ കേരള ശൈലിയില്‍ വടം പുറത്തിട്ടു വലിക്കാനും അനുമതിയുണ്ട്. പൂക്കള മത്സരത്തിന് ഒരു ടീമില്‍ 5 അംഗങ്ങള്‍ക്ക് പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് പ്രൈസുകളും ട്രോഫിയും ആണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഈമാസം 31ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സഹൃദയ ഭാരവാഹികളുമായി ബന്ധപ്പെടുക
07577006662, 07515120019, 07958236786

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category