1 GBP = 92.60 INR                       

BREAKING NEWS

കുറ്റിയും കോലും.. വാലു പറി... ഉറക്കലമുടയ്ക്കല്‍.. ഓണക്കളികളുമായി സര്‍ഗ്ഗം സ്റ്റീവനേജും; ഓണോത്സവത്തിന് മറ്റന്നാള്‍ തുടക്കം; തിരുവോണം സെപ്റ്റംബര്‍ ഏഴിന്

Britishmalayali
kz´wteJI³

സ്റ്റീവനേജ്: ലണ്ടന്‍ റീജിയണിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിലൊന്നായ 'സര്‍ഗ്ഗം' സ്റ്റീവനേജിന്റെ വിപുലമായ ഓണോത്സവം മറ്റന്നാള്‍ ശനിയാഴ്ച വാശിയേറിയ ഔട്ട്‌ഡോര്‍ മത്സരങ്ങളോടെ തുടക്കം കുറിക്കപ്പെടും. അത്‌ലറ്റിക്‌സ്, ഉറിക്കലമുടക്കല്‍, ഓണപ്പന്തുകളി, കബഡി, വടംവലി, വാലു പറി, നാടന്‍ പന്തുകളി, കുറ്റിയും കോലുമടക്കം ഓണക്കാലത്തിന്റെ വസന്തകാല മത്സരങ്ങളുടെ അനുസ്മരണകള്‍ സ്റ്റീവനേജില്‍ പെയ്തിറങ്ങുമ്പോള്‍ പുതുതലമുറയ്ക്കും അത് ഏറെ ഹരം പകരും. പില്‍ഗ്രിംസ് വേയിലുള്ള സെന്റ് നിക്കോളാസ് പാര്‍ക്കിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

മത്സരയിനങ്ങളില്‍ ഏറ്റവും ആവേശം മുറ്റി നില്‍ക്കുന്ന കായിക മത്സരങ്ങളിലും ഔട്ട് ഡോര്‍ ഗെയിംസിലും സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ തമ്മില്‍ തീപാറുന്ന വാശിയോടെയാവും പോരാടുക. സെന്റ് നിക്കോളാസ് ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന കായിക മാമാങ്കങ്ങളില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കും, കാണികള്‍ക്കും ലഘു ഭക്ഷണവും ചായയും മറ്റും സംഘാടകര്‍ ഒരുക്കുന്നുണ്ട്.

ഈമാസം 25നു ഞായറാഴ്ച വിവിധ ചീട്ടുകളികള്‍, ചെസ്സ്, കാരംസ് അടക്കം വാശിയേറിയ നിരവധി ഇന്‍ഡോര്‍ മത്സരങ്ങള്‍ അരങ്ങേറും. ഷെഫാള്‍ ഗ്രീനിലെ ഷെഫാള്‍ സെന്ററിലാണ് (11 മുതല്‍ വൈകുന്നേരം ഒന്‍പതു മണിവരെ) ഇന്‍ഡോര്‍ മത്സരങ്ങള്‍ ഒരുക്കുന്നത്. ഈമാസം 31ന് ഏറ്റവും ആവേശകരമായ ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ സെന്റ് നിക്കോളാസ് പാര്‍ക്കില്‍ നടത്തപ്പെടും. 

സര്‍ഗ്ഗം 'പൊന്നോണം-2019' ന്റെ കൊട്ടിക്കലാശ ദിനത്തില്‍ സെപ്തംബര്‍ ഏഴിന് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടേ വിഭവസമൃദ്ധമായ ഓണസദ്യയോടെ കലാ സാംസ്‌കാരിക സന്ധ്യയും തിരുവോണ അനുബന്ധ പരിപാടികള്‍ക്കും തുടക്കമാവും. 
 
ലണ്ടനിലെ ഏറെ ശ്രദ്ധേയമായ ഓണാഘോഷമെന്ന വര്‍ഷങ്ങളായുള്ള പ്രശസ്തി ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന തലത്തിലാണ് അണിയറയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നു കമ്മിറ്റി മെമ്പര്‍മാരായ ജോണി നെല്ലാംകുഴി, ജെയിംസ് മുണ്ടാട്ട്, സജീവ് ദിവാകരന്‍, ദിലീപ്, ബിബിന്‍, ഷൈനി ബെന്നി, സിബി ഐസക്, ജോര്‍ജ് റപ്പായി, പ്രിന്‍സന്‍ പാലാട്ടി, അലക്‌സ്, ലൈബി ജോസഫ് എന്നിവര്‍ അറിയിച്ചു.

സര്‍ഗ്ഗം 'പൊന്നോണം-2019 ' ആവേശാഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം കുറിക്കുന്ന ഓണാനുബന്ധ കലാ-സാംസ്‌കാരിക പരിപാടികള്‍ക്ക് ബാര്‍ക്ലെയ്സ് സ്‌കൂള്‍ ഓഡിറ്റോറിയം അരങ്ങൊരുങ്ങുമ്പോള്‍ ഓണാഘോഷത്തിലേക്കുള്ള ആവേശപൂര്‍വ്വം ഉള്ള കാത്തിരിപ്പിലാണ് കുടുംബാംഗങ്ങളും, ലണ്ടനിലും പ്രാന്ത പ്രദേശത്തും ഉള്ള സുഹൃദ് വൃന്ദവും. തങ്ങളുടെ കലാവൈഭവങ്ങള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ കള്‍ച്ചറല്‍ ഇവന്റ് കോര്‍ഡിനേറ്ററുമായി ഉടന്‍ തന്നെ ബന്ധപ്പെടേണ്ടതാണ്.  

സെപ്തംബര്‍ ഏഴിന് ശനിയാഴ്ചത്തെ മുഴുദിന ആഘോഷമായ സര്‍ഗ്ഗം 'പൊന്നോണം-2019' ന്റെ ഓണസദ്യ 13:30 മുതല്‍ 15:30 വരെയും കലാനിറസദ്യ 15:30 മുതല്‍ വൈകുന്നേരം ഒമ്പതു മണി വരെയുമായി ക്രമീകരിച്ചിരിക്കുകയാണ്. ഒരു മാസത്തോളമായി ഒരുക്കങ്ങള്‍ നടത്തി പോരുന്ന നിരവധി വൈവിദ്ധ്യങ്ങളായ കലാ വിഭവങ്ങളോടൊപ്പം, പൂക്കളവും, ഗാനമേളയും, അതിഗംഭീരമായ ഓണ സദ്യയും, ഒപ്പം വിശിഷ്ടാതിഥിയായ മാവേലി മന്നനും കൂടി വന്നു ചേരുമ്പോള്‍ ആഘോഷത്തിന് വര്‍ണ്ണം ചാര്‍ത്തുവാന്‍ കടുവകളിയും, ചെണ്ടമേളവും ഒക്കെയായി സര്‍ഗ്ഗം പൊന്നോണം പ്രൗഢഗംഭീരമാവും.  
 
തിരുവോണ നാളുകളുടെ പൗരാണിക കാലത്തെ പുകള്‍പെറ്റ അനുസ്മരണകള്‍ ഉണര്‍ത്തുന്ന സര്‍ഗ്ഗം പൊന്നോണത്തില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡണ്ട് ജോണി- 07495599091, സെക്രട്ടറി സജീവ്- 07877902457, ഖജാന്‍ജി ജെയിംസ്- 07852323333 എന്നിവരുമായി ബന്ധപ്പെടുക.
സര്‍ഗ്ഗം 'പൊന്നോണം-2019 ' ന്റെ വേദിയുടെ വിലാസം
Barclays School Auditorium, Woken Road, SG1 3RB

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category