1 GBP = 88.70 INR                       

BREAKING NEWS

ബോറിസ് ജോണ്‍സണ്‍ നിലപാട് കടുപ്പിച്ചപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ തണുക്കുന്നു; ഐറിഷ് ബാക്ക്‌സ്റ്റോപ്പിന് പകരം 30 ദിവസത്തിനകം പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ജര്‍മനി; പ്രതീക്ഷയില്ലാത്ത ബ്രക്‌സിറ്റ് ചര്‍ച്ചകളുടെ തുടക്കത്തിലേ വമ്പന്‍ പ്രതീക്ഷ

Britishmalayali
kz´wteJI³

യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള വേര്‍പിരിയല്‍ ആസന്നമായിരിക്കെ, ബ്രിട്ടന് മുന്നില്‍ യൂറോപ്യന്‍ കടംപിടിത്തം അവസാനിക്കുമെന്ന് സൂചന. വിവാദമായ ഐറിഷ് ബാക്ക്‌സ്റ്റോപ്പിന് പകരം ബ്രിട്ടന് സ്വീകാര്യമായ പദ്ധതി 30 ദിവസത്തിനകം നിര്‍ദേശിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനോട് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആവശ്യപ്പെട്ടു. ജി7 ഉച്ചകോടിക്കുമുമ്പായി ജര്‍മന്‍ ചാന്‍സലറെ സന്ദര്‍ശിക്കാന്‍ ജര്‍മനിയിലെത്തിയതായിരുന്നു ബോറിസ് ജോണ്‍സണ്. ആംഗലയുടെ നിര്‍ദേശം നിലച്ചുപോയ ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള വാതിലായും വിലയിരുത്തപ്പെടുന്നു.

ഈ വിഷയത്തില്‍ ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ച കര്‍ക്കശ്ശമായ നിലപാടിന്റെ കൂടി വിജയമായും നിരീക്ഷകര്‍ ഇതിനെ കാണുന്നുണ്ട്. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് അംഗീകരിക്കാനാവാത്തതും ജനാധിപത്യവിരുദ്ധവുമാണെന്ന് ബോറിസ് യൂറോപ്യന്‍ യൂണിയന്‍ തലവന്‍ ഡൊണാള്‍ഡ് ടസ്‌കിന് എഴുതിയ തുറന്ന കത്തില്‍ വ്യക്തമാക്കിയിരുന്നു. ബാക്ക്‌സ്റ്റോപ്പ് ഒഴിവാക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ യോഗങ്ങളില്‍നിന്ന് സെപ്റ്റംബര്‍ ഒന്നിനുശേഷം ബ്രിട്ടീഷ് പ്രാതിനിത്യം കുറയ്ക്കുമെന്ന ഭീഷണിയും ഫലിച്ചതായാണ് വിലയിരുത്തല്‍.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് കരാറില്ലാതെ വേര്‍പിരിയുകയാണെങ്കില്‍ അത് നേരിടാന്‍ ജര്‍മനി സുസജ്ജമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മെര്‍ക്കല്‍ ബാക്ക്‌സ്റ്റോപ്പിന് ബദല്‍ നിര്‍ദേശിക്കാന്‍ ബോറിസിനെ ക്ഷണിച്ചത്. അയര്‍ലന്റ് അതിര്‍ത്തി സംബന്ധിച്ച് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ പദ്ധതിയാണ് ബ്രിട്ടന്‍ നിര്‍ദേശിക്കേണ്ടത്. അങ്ങനെയൊരു പദ്ധതി നിര്‍ദേശിക്കുകയാണെങ്കില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് ജര്‍മനി തയ്യാറാണെന്നും ബ്രക്‌സിറ്റിന്മേല്‍ പുതിയ നീക്കുപോക്കുകള്‍ക്ക് ശ്രമിക്കാമെന്നും അവര്‍ പറയുന്നു. ബദല്‍ പദ്ധതിക്കുള്ള മെര്‍ക്കലിന്റെ നിര്‍ദേശം സ്വീകരിക്കുന്നതായി പിന്നീട് ബോറിസ് ജോണ്‍സണും പറഞ്ഞു.

തന്റെ മുന്‍ഗാമിയായ തെരേസ മേയ്ക്കുപറ്റിയ പരാജയം ഇത്തരം സന്ദര്‍ഭങ്ങളില്‍ ബദല്‍ മാര്‍ഗം കണ്ടെത്താന്‍ പരാജയപ്പെട്ടതാണെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകള്‍ തുറക്കുന്ന ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കണമെന്നും ബെര്‍ലിനില്‍ അത്താഴവിരുന്നില്‍ പങ്കെടുക്കവെ ബോറിസ് പറഞ്ഞു. പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് ബോറിസ് ജോണ്‍സണും ജര്‍മന്‍ ചാന്‍സലറും കൂടിക്കാഴ്ച നടത്തുന്നത്. ഒക്ടോബര്‍ 31-നകം ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന തന്റെ നിലപാട് മെര്‍ക്കലിനെ ധരിപ്പിക്കാനും ഈ അവസരം ബോറിസ് ഉപയോഗിച്ചു.

ബ്രക്‌സിറ്റിന്മേല്‍ ഇനിയൊരു ചര്‍ച്ചയ്ക്കും സാധ്യതയില്ലെന്ന നിലപാടെടുത്ത ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിനെ ബോറിസ് ഇന്ന് കാണാനിരിക്കെ, പുതിയ നിര്‍ദേശം ഏറെ പ്രതീക്ഷ പകരുന്നതാണ്. ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തെരേസയുടെ ശ്രമങ്ങളെ ശക്തിയുക്തം എതിര്‍ത്തിരുന്നത് മാക്രോണാണ്. മെര്‍ക്കലിന്റെ നിര്‍ദേശത്തോട് പ്രതികരിക്കാമെന്ന് ബോറിസ് ഉറപ്പുനല്‍കിയതോടെ, യൂറോപ്യന്‍ യൂണിയനിലും അത് ഉന്നയിക്കപ്പെടുമെന്നുറപ്പാണ്. ഒക്ടോബര്‍ 31 എന്ന അന്തിമതീയതിക്ക് മാറ്റമുണ്ടാകില്ലെങ്കിലും നോ ഡീല്‍ എന്ന സാധ്യത ഇല്ലാതായേക്കുമെന്ന് ബ്രിട്ടനിലെ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category