1 GBP = 88.70 INR                       

BREAKING NEWS

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നെത്തിയിരുന്നത് ഒരു കണക്കിലും പെടാത്ത അനേകംപേര്‍; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം പെരുപ്പിച്ചുംകാട്ടി

Britishmalayali
kz´wteJI³

ബ്രിട്ടനിലേക്ക് ഓരോവര്‍ഷവും വരുന്നവരുടെയും ബ്രിട്ടനില്‍നിന്ന് പുറത്തേക്ക് പോകുന്നവരുടെയും എണ്ണത്തിലെ വ്യത്യാസമാണ് നെറ്റ് മൈഗ്രേഷന്‍. ഈ നിരക്ക് ഒരുലക്ഷത്തില്‍താഴെയാക്കുകയെന്നതാണ് വര്‍ഷങ്ങളായി ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നയം. ഓരോവര്‍ഷവും നെറ്റ് മൈഗ്രേഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവരാറുമുണ്ട്. എന്നാല്‍, അങ്ങനെ പുറത്തുവന്ന കണക്കളൊക്കെ തെറ്റായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (ഒ.എന്‍.എസ്.).

ബ്രിട്ടനിലേക്കെത്തിയിരുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ എണ്ണം കണക്കാക്കിയിരുന്നതിനേക്കാള്‍ എത്രയോ അധികമാണെന്ന് ഒഎന്‍എസ് പറയുന്നു. പോളണ്ട്, എസ്‌തോണിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് 2016 മാര്‍ച്ചിനുമുമ്പ് എത്തിവയവരുടെ എണ്ണത്തിന് യാതൊരു തിട്ടവുമില്ല. മാത്രമല്ല, ഇന്ത്യയടക്കം യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍നിന്ന് ബ്രിട്ടനിലേക്ക് വരുന്നവരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയിരുന്നതായും ഒഎന്‍എസ് വ്യക്തമാക്കുന്നു. നെറ്റ് മൈഗ്രേഷന്‍ സംഖ്യയില്‍ വലിയ കൃത്രിമങ്ങള്‍ നടന്നിട്ടുണ്ടെന്ന സൂചനയാണിത് നല്‍കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടനിലെത്തുന്നവരുടെ എണ്ണത്തെ സംബന്ധിച്ച് ഏകദേശ കണക്കുമാത്രമേ ഹോം ഓഫീസിന്റെ പക്കലുള്ളൂ എന്ന് സമ്മതിക്കുകയാണ് ഒ.എന്‍.എസ്. 2016 മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള നെറ്റ് മൈഗ്രേഷന്‍ 178,000 ആണെന്നാണ് ഒ.എന്‍.എസിന്റെ കണക്ക്. യഥാര്‍ഥത്തില്‍ ഇത് 2,07,000-ന് അടുത്തുവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രഖ്യാപിച്ചതിനെക്കാള്‍ 16 ശതമാനത്തോളം കൂടുതല്‍ പേര്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്തിയതായാണ് കരുതുന്നതെന്ന് ഒഎന്‍എസ് പറയുന്നു. 2016 മാര്‍ച്ചിലാണ് നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ഒടുവില്‍ കണക്കാക്കിയത്.

വിദേശത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ വരവിന് പ്രോത്സാഹനമാകുന്നതിനുവേണ്ടിയാണ് അത്തരം കണക്കുകളില്‍ കൃത്രിമം കാട്ടിയിരുന്നതെന്നും സൂചനയുണ്ട്. 2016 മാര്‍ച്ചിലെ കണക്കനുസരിച്ച് പ്രസിദ്ധീകരിച്ച കുടിയേറ്റത്തെക്കാള്‍ 13 ശതമാനം കുറവാണ് യഥാര്‍ഥത്തില്‍ യൂറോപ്യന്‍ യൂണിയനുപുറത്തുനിന്നെത്തിയതെന്ന് ഒ.എന്‍.എസ്. വ്യക്തമാക്കുന്നു. 2018 ഡിസംബറില്‍ പ്രസിദ്ധീകരിച്ചതിനെക്കാള്‍ എട്ടുശതമാനം കുറവാണ് യഥാര്‍ഥത്തില്‍ കുടിയേറിയത്. ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന ട്രെന്‍ഡ് നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ഹോം ഓഫീസിന്റെ കണക്കുകളെക്കാള്‍ പെരുപ്പിച്ച് കാട്ടിയിരുന്നത്.

2018 ഡിസംബറിലെ കണക്കനുസരിച്ച് യൂറോപ്യന്‍ യൂണിയന് പുറത്തുനിന്ന് ബ്രിട്ടനിലെത്തിയവരുടെ സംഖ്യ 2,32,000 ആണ്. എന്നാല്‍, യഥാര്‍ഥത്തില്‍ ഇത് 2,14,00 മാത്രമേ വരൂ. ഇത്തരമൊരു അന്തരം കണക്കുകളില്‍ വരുന്നതിന്റെ കാര്യം കുടിയേറ്റക്കാരുടെ സംഖ്യ വിലയിരുത്തുന്നതില്‍ വരുന്ന വീഴ്ചയാണെന്ന് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഇമിഗ്രേഷന്‍ വിദഗ്ധര്‍ പറയുന്നു. കുടിയേറ്റത്തിലെ സങ്കീര്‍ണതകള്‍ വ്യക്തമാക്കുന്നതിന് ഹോം ഓഫീസിനെ മാത്രം ആശ്രയിക്കുന്നതുകൊണ്ടാണ് ഇത്തരം പിഴവുകള്‍ വരുന്നതെന്നും അവര്‍ വിലയിരുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category